ADVERTISEMENT

അടുത്ത വര്‍ഷം ജൂലൈ മാസത്തോടെ ഇന്ത്യയിലെ 25 മുതല്‍ 30 കോടി വരെ ജനങ്ങള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സീന്‍ നല്‍കാന്‍ രാജ്യം തയാറെടുക്കുന്നു. ഇതിനായി 50-60 കോടി ഡോസ് വാക്‌സീന്‍ വേണ്ടി വരുമെന്ന് കരുതുന്നു. മൂന്നു കോടിയോളം വരുന്ന ആരോഗ്യ പ്രവര്‍ത്തകരും മുന്‍നിര കോവിഡ് പോരാളികളും ഇതില്‍ ഉല്‍പ്പെടും. 

ഉപയോഗത്തിനുള്ള ഒന്നിലധികം വാക്‌സീനുകള്‍ ലഭ്യമാകുന്നതോടെ 2021 ന്റെ ആദ്യ പാദത്തില്‍ ഇന്ത്യയിലെ വാക്‌സീന്‍ വിതരണം തുടങ്ങുമെന്നാണ് കരുതുന്നത്. 

പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനുള്ള വിവിധ വിഭാഗങ്ങളുടെ മുന്‍ഗണനാക്രമം കേന്ദ്ര ഗവണ്‍മെന്റ് രൂപീകരിച്ച ദേശീയ പ്രതിരോധ കുത്തിവയ്പ്പ് സമിതി തയാറാക്കിയിരുന്നു. ഇതനുസരിച്ച് ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര കോവിഡ് പോരാളികള്‍, 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, 50നും 65നും ഇടയില്‍ പ്രായമുള്ളവര്‍, ക്രോണിക് രോഗങ്ങളുള്ള 50 വയസ്സിന് താഴെ പ്രായമുള്ളവര്‍ എന്നിങ്ങനെ നീളുന്നു വാക്‌സീന്‍ മുന്‍ഗണനാ ക്രമം. 

വാക്‌സീന്‍ വിപരീത ഫലങ്ങള്‍ നിരീക്ഷിക്കുന്ന സംസ്ഥാന, ജില്ലാ തല സമിതികളില്‍ കൂടുതല്‍ ആരോഗ്യ വിദഗ്ധരെ ഉള്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു. സംസ്ഥാനങ്ങളുമായി ചേര്‍ന്ന് വാക്‌സീന്‍ വിതരണത്തിന്റെ രൂപരേഖ തയാറാക്കുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി അറിയിച്ചു. ശീതീകരണ സംവിധാനം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതലായി വികസിപ്പിക്കാനും പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

അതേ സമയം വാക്‌സീന്റെ വിലയെ സംബന്ധിച്ച് തീരുമാനം ആയിട്ടില്ല. ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനകയും ചേര്‍ന്ന് നിര്‍മിക്കുന്ന കോവിഷീല്‍ഡ്, ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ഭാരത് ബയോടെക്കിന്റെ കോവാക്‌സീന്‍ തുടങ്ങിയ വാക്‌സീനുകളാണ് ഇന്ത്യ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനായി പരിഗണിക്കുന്നത്. 

English Summary : India to vaccinate 25-30 crore on priority by July 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com