ADVERTISEMENT

ചികിത്സയില്ലാത്തതെന്നു വൈദ്യശാസ്ത്രം വിധിയെഴുതിയ വിവിധതരം തലച്ചോർ–നാഡി രോഗാവസ്ഥകളിൽ ബുദ്ധിമുട്ടുന്നവർക്കു നേരിയ പ്രതീക്ഷ നൽകി ഗവേഷകർ. പാർക്കിൻസൺസ്, മേധാക്ഷയം, വിഷാദരോഗം തുടങ്ങിയവ മൂലം ജീവിതം വെല്ലുവിളിയായവർക്കാണു പുതിയ കണ്ടെത്തൽ താങ്ങാവുന്നത്.

ശരീരത്തിലെ നാഡീസംേവദനത്തിനു കാരണമായ രാസതന്മാത്രകളെ സൂക്ഷ്മതലത്തിൽ നിരീക്ഷിക്കാൻ സഹായിക്കുന്ന നാനോ സെൻസർ സാങ്കേതിക വിദ്യയാണ് കൂത്തുപറമ്പ് നിർമലഗിരി കോളജ് രസതന്ത്ര വിഭാഗം അധ്യാപകൻ േഡാ. ൈനജിൽ േതാമസിന്റെ നേതൃത്വത്തിൽ കണ്ണൂർ എസ്എൻ കോളജ് രസതന്ത്ര വിഭാഗം ഗവേഷക ജാസ്മിൻ തോമസ്, റിസർച് ഗൈഡ് ഡോ. പി. കെ. അനിത, കുറവിലങ്ങാട് ദേവമാതാ കോളജ് രസതന്ത്ര വിഭാഗം അധ്യാപകൻ ഡോ. ടോണി തോമസ് എന്നിവർ ചേർന്ന് വികസിപ്പിച്ചത്. ലക്ഷണങ്ങൾ പ്രകടമാകുന്നതിനു കാലതാമസം എടുക്കുമെന്നതിനാൽ രക്ത–സ്രവ പരിശോധനയിലൂടെ രോഗസാധ്യത നേരത്തേ കണ്ടെത്തി തുടക്കത്തിലേ ചികിത്സിക്കാനാകുമെന്നതാണ് ഇതിന്റെ മെച്ചം. ‘െസൻസേഴ്സ് ആൻഡ് ആക്ചേറ്റേഴ്സ് –ബി’ എന്ന രാജ്യാന്തര ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ലായനികൾ ചൂടാക്കാൻ കഴിയുന്ന െസാല്യൂഷൻ കംബഷൻ മാതൃകയിലൂടെ പ്രവോസ്കൈറ്റ് എന്ന നാനോ തന്മാത്ര നിർമിക്കുകയായിരുന്നു ആദ്യം ചെയ്തത്. ഇത് ഇലക്ട്രോഡുകളുടെ ആവരണമായി ഉപയോഗിച്ചപ്പോൾ രോഗികളുടെ ശരീരത്തിലെ ഡോപമിൻ, സെറോടോണിൻ, യൂറിക്ആസിഡ്, ടൈറോസിൻ എന്നീ രാസപദാർഥങ്ങളെ അതിസൂക്ഷ്മ തലത്തിൽ കണ്ടെത്താനായി. 

തലച്ചോറിലെ നാഡീ സംവേദനത്തിനുതകുന്ന ന്യൂറോട്രാൻസ്മിറ്ററുകളിലൊന്നായ ഡോപമിന്റെ അളവ് കുറയുന്നതു വിവിധ രോഗങ്ങളുടെ മുഖ്യലക്ഷണങ്ങളിലൊന്നാണ്.

പാർക്കിൻസൺസ്, അൽസ്ഹൈമേഴ്സ് രോഗികളിൽ ഡോപമിൻ വ്യതിയാനം ഇതിനോടകം തന്നെ തെളിയിക്കപ്പെട്ടതാണ്. ഈ രാസപദാർഥം തുടക്കത്തിൽത്തന്നെ കണ്ടെത്താൻ സാധിക്കുന്ന സങ്കേതമാണ് വികസിപ്പിച്ചിരിക്കുന്നതെന്ന് ജാസ്മിൻ തോമസ് പറഞ്ഞു.

നാഡി– തലച്ചോർ ഗവേഷണ മേഖലകളിൽ പ്രവർത്തിക്കുന്ന ശാസ്ത്ര സംഘങ്ങളുമായി യോജിച്ച് ഈ സങ്കേതം രോഗനിർണയത്തിനായി വികസിപ്പിക്കാമെന്നു ഡോ. അനിത പറഞ്ഞു.

സ്കിസോഫ്രീനിയ, മറ്റു വിഷാദരോഗങ്ങൾ എന്നിവ തിരിച്ചറിയാൻ സഹായിക്കുന്ന സെറോടോണിന്റെ അളവിലുണ്ടാകുന്ന നേരിയ വ്യതിയാനങ്ങൾ കണ്ടെത്താനും അതുവഴി പ്രാരംഭദശയിൽത്തന്നെ രോഗനിർണയം നടത്തി ചികിത്സിക്കാൻ ഇതു സഹായിക്കും. ഭാവിയിലെ പല രോഗങ്ങൾക്കും നാനോ സാങ്കേതിക വിദ്യ ഉപകാരപ്പെടുമെന്നതിന്റെ സൂചനയാണിതെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു. കുറഞ്ഞ ചെലവിൽ നിർമിക്കാൻ കഴിയുന്ന ഈ രാസപദാർഥം വരുംകാലങ്ങളിൽ കയ്യിൽ കൊണ്ടുനടക്കാവുന്ന െസൻസറുകളായി നിർമിക്കുവാൻ കഴിയുമെന്നു േഡാ. ൈനജിൽ േതാമസ് പറഞ്ഞു.

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്, ബയോടെക്നോളജി വകുപ്പ് എന്നിവയുടെ സഹായവും ലഭിച്ചു.

English Summary " Sensor to detect Parkinson's disease and dementia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com