ഫൈസർ വാക്സീൻ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിനെതിരെ ഫലപ്രദം

HIGHLIGHTS
  • ജനിതകവ്യതിയാനത്തോടു കൂടിയ കൊറോണ വൈറസിനെ നിർവീര്യമാക്കാൻ വാക്സീന് സാധിക്കും
  • പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരുടെ രക്തം പരിശോധിച്ചാണ് പഠനം നടത്തിയത്
pfizer
Photo Credit : Ascannio / Shutterstock.com
SHARE

ഫൈസറും ബയോഎൻടെക്കും ചേർന്നു വികസിപ്പിച്ച കോവിഡ്– 19 പ്രതിരോധ വാക്സീൻ യുകെയിലും ദക്ഷിണാഫ്രിക്കയിലും പ്രത്യക്ഷപ്പെട്ട കൊറോണ വൈറസിന്റെ  പുതിയ വകഭേദങ്ങൾക്കെതിരെ ഫലപ്രദമാണെന്ന് പഠനം.

സ്‌പൈക് പ്രോട്ടീനിൽ N501Y ജനിതകവ്യതിയാനത്തോടു കൂടിയ കൊറോണ വൈറസിനെ നിർവീര്യമാക്കാൻ വാക്സീന്  സാധിക്കുമെന്ന് ഫൈസറും ടെക്സാസ് സർവകലാശാല മെഡിക്കൽ ബ്രാഞ്ചിലെ ശാസ്ത്രജ്ഞരും ചേർന്നു നടത്തിയ പഠനത്തിൽ കണ്ടെത്തി.

കൂടുതൽ വ്യാപന ശേഷിയുള്ള കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന് വാക്സീനുകളെ  നിഷ്പ്രഭമാക്കാൻ സാധിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. പുതിയ പഠനങ്ങൾ അത്തരം ആശങ്കകൾ അസ്ഥാനത്താണെന്ന് തെളിയിക്കുന്നു.

പ്രതിരോധ കുത്തിവയ്പ്പ് എടുത്തവരുടെ രക്തം പരിശോധിച്ചാണ് പഠനം നടത്തിയത്. എന്നാൽ പുതിയ വകഭേദങ്ങൾക്ക് ഉണ്ടായിരിക്കുന്ന എല്ലാ ജനിതക വ്യതിയാനങ്ങളും കണക്കിലെടുത്തിട്ടില്ല എന്നത് പഠനത്തിന്റെ പോരായ്മയാണ്.

സ്‌പൈക് പ്രോട്ടീൻ വ്യതിയാനം ഉൾപ്പെടെ വൈറസിന്  ഉണ്ടാകുന്ന 16 വ്യതിയാനങ്ങൾ നേരിടാൻ വാക്സീന് സാധിക്കുമെന്ന് ഫൈസറിന്റെ  ശാസ്ത്രജ്ഞരിൽ ഒരാളായ ഫിൽ ഡോർമിറ്റ്സർ പറയുന്നു.

കൊറോണ വൈറസിന്റെ  ദക്ഷിണാഫ്രിക്കൻ വകഭേദത്തിൽ കണ്ടെത്തിയ E484K എന്ന വ്യതിയാനം ആശങ്കപ്പെടുത്തുന്നത് ആണെന്നും ഫിൽ പറഞ്ഞു. മറ്റ് ജനിതക  വ്യതിയാനങ്ങൾക്കെതിരെയും വാക്സീൻ ഫലപ്രദമാണോ എന്ന് കണ്ടെത്താൻ കൂടുതൽ പരിശോധനകൾ നടക്കുകയാണ്.

mRNA സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച ഫൈസർ, മൊഡേണ വാക്സീനുകൾ ആവശ്യമെങ്കിൽ പുതിയ വ്യതിയാനങ്ങളെ നേരിടുന്നതിനായി മെച്ചപ്പെടുത്താവുന്നതാണ്. ആറാഴ്ചകൾ  കൊണ്ട് ഇത്തരം മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്ന് ശാസ്ത്രജ്ഞന്മാർ അവകാശപ്പെടുന്നു.

English Summary : Pfizer and BioNTech vaccine appears effective against mutation in new coronavirus variants

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA