കോവിഡ് വന്നുപോയവർ പൊണ്ണത്തടി വരാതെ സൂക്ഷിച്ചോളൂ; ശ്രദ്ധിക്കേണ്ടത്

HIGHLIGHTS
  • ഏഴ് ദിവസം രോഗലക്ഷണങ്ങൾ പരിപൂർണമായും ഇല്ലാതിരുന്നാൽ മാത്രമേ വ്യായാമം ആരംഭിക്കാവൂ
  • ഘട്ടംഘട്ടമായാണ് സമ്പൂർണ വ്യായാമമുറകളിലേക്ക് പോകേണ്ടത്
obesity
Photo credit : Creativa Images / Shutterstock.com
SHARE

ഇത് കോവിഡ്-19 വന്നു പോയവർക്കായി മാത്രം. 28 വയസ്സുകാരൻ, രണ്ട് മൂന്ന് കൊല്ലങ്ങൾക്കു മുൻപുവരെ വലിയ പൊണ്ണത്തടി.

98 കിലോ ഭാരം, അത്യാവശ്യം വലിയ കുടവയർ, നല്ല ഒന്നാന്തരം ആഹാര പ്രിയൻ. അത്യാവശ്യം ആസ്മയും.

ഉപദേശിച്ചുപദേശിച്ച് കണ്ണു പൊട്ടിച്ചാണ് അദ്ദേഹം ഭാരം കുറയ്ക്കാൻ തുടങ്ങിയത്. 98 നിന്നും 74 ലേക്ക് ഏതാണ്ട് ഒരു ആറുമാസം കൊണ്ടെത്തിച്ചു. ശരീരത്തിലെ വൈരൂപൃമൊക്കെ വസ്ത്രങ്ങൾ കൊണ്ട് മറച്ചത് മാറ്റി, ഇപ്പോ അത്യാവശ്യം ബൈസെപ്‌സോക്കെ പുറത്തു കാണിക്കാൻ തുടങ്ങി. ചെറിയ ഒരു സിക്സ്പാക്ക് പോലും  ഉണ്ടാക്കിയെന്ന് പറയാം.

സ്വന്തം വർക്കൗട്ടുകൾ വിശദമായി വിശദീകരിക്കുവാൻ വലിയ സന്തോഷമായിരുന്നു. ഒരു മാസം മുമ്പ് ഓഫിസിൽനിന്നോ അതോ യാത്രയ്ക്കിടയിലോ, എന്തായാലും കോവിഡ് 19 കിട്ടി. ഒരല്പം ശ്വാസംമുട്ടലും കൂടെ ഉണ്ടായിരുന്നതു കൊണ്ട് ആശുപത്രിയിൽ കിടക്കേണ്ടി വന്നു.

നെഗറ്റീവായി തിരിച്ചെത്തിയ മുതൽ ഫോൺ വിളിയോട് വിളി. എപ്പോൾ വ്യായാമം ചെയ്യാം? ഭാര്യയും അമ്മയും കൂടി തീറ്റിച്ചു കൊല്ലുന്നുവെന്നാണ് അദ്ദേഹത്തിൻറെ പരാതി. കോവിഡ് വന്നുപോയ പലരെയും വീട്ടുകാർ തീറ്റിച്ചു കൊല്ലുന്നുവെന്നാണ് റിപ്പോർട്ടുകൾ

ഒരൽപം കഴിഞ്ഞുമതി എന്നൊക്കെ ഞാൻ പറഞ്ഞെങ്കിലും നിരന്തരം ഫോൺ വിളിയായപ്പോൾ ഞാൻ ഒരു കുറിപ്പടി നൽകി.

"ഓടിക്കോ പൊണ്ണത്തടി വരുന്നുണ്ട്" അത് ഹെഡിങ്.

പക്ഷേ താഴെ കട്ടിയുള്ള ചുവപ്പു മഷിയിൽ  എഴുതിയ ചില നിർദ്ദേശങ്ങളും നൽകി.

കുറിപ്പടി ഇങ്ങനെ പോകുന്നു.

രോഗ ലക്ഷണം ഉള്ളവർ 

ഗുരുതരമായ കോവിഡ്-19 ബാധിച്ചവർ, ഹൃദയത്തെ ബാധിച്ചവർ എന്നിവർ  കൃത്യമായ   നിരീക്ഷണങ്ങൾക്കു ശേഷം ഡോക്ടറുടെ നിർദേശപ്രകാരം മാത്രം  വ്യായാമം ആരംഭിക്കുക. ഏഴ് ദിവസം രോഗലക്ഷണങ്ങൾ പരിപൂർണമായും ഇല്ലാതിരുന്നാൽ മാത്രമേ വ്യായാമം ആരംഭിക്കാവൂ .

പരിപൂർണമായ  രോഗവിമുക്തി ഉണ്ടാകാതിരിക്കുക, പോസ്റ്റ് കോവിഡ്  ലക്ഷണങ്ങൾ ദീർഘനാൾ നിൽക്കുവാനുള്ള സാധ്യത എന്നിവ പെട്ടെന്ന് വ്യായാമങ്ങളിലേക്ക് എടുത്തു ചാടുന്നവർക്കുണ്ട് എന്ന് ചില പഠനങ്ങൾ .

ഘട്ടംഘട്ടമായാണ് സമ്പൂർണ വ്യായാമമുറകളിലേക്ക് പോകേണ്ടത്.

നാല് ഘട്ടങ്ങൾ എന്ന് ചുരുക്കി പറയാം

1.ഫെയ്സ് ഒന്ന്

ഏറ്റവും കുറഞ്ഞത് ഒരാഴ്ച ദൈർഘ്യം ബ്രീത്തിങ് വ്യായാമങ്ങൾ 10 മുതൽ 15 മിനിറ്റ് വരെ

2. ഫെയ്സ് 2

10 മുതൽ 15 മിനിട്ട് വരെ വളരെ പതുക്കെ നടക്കുക, ഗാർഡനിങ് ആകാം, വീട്ടിലെ ചെറിയ ജോലികൾ.

3. ഫെയ്സ്3

5 മിനിട്ടുള്ള രണ്ട് ഘട്ടങ്ങൾ, എയറോബിക് വ്യായാമങ്ങൾ, പടികൾ കയറുക, ചെറിയ ജോഗിങ് എന്നിവ

4. ഫെയ്സ് 4

എയറോബിക് വ്യായാമങ്ങൾ, പതിയെ ഓടുക, വശങ്ങളിലേക്ക് നടക്കുക തുടങ്ങിയവ.

ഓരോ ഘട്ടവും 7 ദിവസങ്ങൾ വീതം. അങ്ങനെ മൊത്തം 28 ദിവസം കുറഞ്ഞത്. പതിയെ ബുദ്ധിമുട്ടുകൾ തോന്നുന്നില്ലെങ്കിൽ മാത്രം പഴയ രീതിയിലുള്ള വ്യായാമങ്ങളിലേക്ക് നീങ്ങണം. പഴയ രീതി മറന്നിട്ടില്ലല്ലോ, അല്ലേ 150 മിനിറ്റ്. ആഴ്ചയിൽ മോഡറേറ്റ് വ്യായാമങ്ങൾ.

മോഡറേറ്റ് എന്നുപറഞ്ഞാൽ  വ്യായാമം ചെയ്യുമ്പോൾ ആയാസം കൂടാതെ സംസാരിക്കാൻ പറ്റുന്ന രീതി. അല്ലെങ്കിൽ 75 മിനിറ്റ് കഠിന വ്യായാമം ആഴ്ചയിൽ.

കഠിന വ്യായാമം എന്ന് പറഞ്ഞാൽ  വ്യായാമം ചെയ്യുമ്പോൾ സംസാരിക്കാൻ വളരെ ബുദ്ധിമുട്ടുന്ന അവസ്ഥ. കൂടാതെ ആഴ്ചയിൽ രണ്ടുദിവസം മാംസ പേശികളുടെ ശക്തി കൂട്ടുന്ന വ്യായാമങ്ങളും.

അപ്പൊൾ കോവിഡ്   വന്നുപോയവരും ,  "ഓടിക്കോ ഇല്ലേൽ പൊണ്ണത്തടി വരും" അല്പം കരുതി സ്പീഡ് കൂട്ടണമെന്ന് മാത്രം.

English Summary : COVID- 19 and Obesity

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA