ADVERTISEMENT

കോവിഡ് വരാതിരിക്കാന്‍ അതിസങ്കീര്‍ണമായ കാര്യങ്ങളെ കുറിച്ചൊന്നും അറിയേണ്ട കാര്യമില്ല. ഏതൊക്കെ സാഹചര്യങ്ങള്‍ ഒഴിവാക്കണം എന്നറിഞ്ഞ് അതിനനുസരിച്ച് പെരുമാറിയാല്‍ മാത്രം മതി. 

കോവിഡ് വരാന്‍ സാധ്യത വര്‍ധിപ്പിക്കുന്ന ചില കാര്യങ്ങള്‍ അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി)   തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത് പ്രകാരം ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് കോവിഡ് ഉറപ്പായും വരും. 

1. വിദേശരാജ്യങ്ങളിലേക്ക് സന്ദര്‍ശനം

വിദേശരാജ്യങ്ങളിലേക്ക് സന്ദര്‍ശനം പരമാവധി ഒഴിവാക്കണം എന്നാണ് സിഡിസി അമേരിക്കന്‍ പൗരന്മാരോട് നിര്‍ദ്ദേശിക്കുന്നത്. കാര്യം ലോകത്ത് ഏറ്റവുമധികം കോവിഡ് ബാധിതര്‍ അമേരിക്കയിലാണെങ്കിലും യുകെ, ചിലി, ദക്ഷിണാഫ്രിക്ക, പോളണ്ട് തുടങ്ങിയ പല രാജ്യങ്ങളിലേക്കും പോകുന്നത് അപകടകരമാണെന്നാണ് സിഡിസി നിര്‍ദ്ദേശം. 

2. സാമൂഹിക ഒത്തുചേരലുകള്‍

വലിയ തോതിലുള്ള സാമൂഹിക ഒത്തുചേരലുകളില്‍ പങ്കെടുക്കുന്നത് കോവിഡിനെ ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണ്. കല്യാണം, മരണം, നൂലൂകെട്ട്, ജന്മദിനാഘോഷം തുടങ്ങി നമ്മുടെ നാട്ടില്‍ നടന്നു കൊണ്ടിരിക്കുന്ന ചടങ്ങുകളെല്ലാം കോവിഡ് വ്യാപന സാധ്യത വര്‍ധിപ്പിക്കുന്നതാണ്. ഇനി മരണം പോലെ ഒഴിവാക്കാന്‍ വയ്യാത്ത ചടങ്ങുകളാണെങ്കില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചും കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കിയും മുന്‍കരുതലുകള്‍ എടുക്കുക. 

3. പ്രതിഷേധപരിപാടികള്‍

പ്രതിഷേധ പരിപാടികള്‍, കായിക മത്സരങ്ങള്‍, ഉത്സവാഘോഷങ്ങള്‍, പരേഡുകള്‍ തുടങ്ങി എത്ര പേര്‍ എത്തി ചേരുമെന്നത് പ്രവചിക്കാന്‍ കഴിയാത്ത തരം പരിപാടികളുണ്ട്. അവയെല്ലാം അപകടസാധ്യത കൂടിയ വിഭാഗത്തില്‍പ്പെടുന്നവയാണ്. 

4. തിരക്കുള്ള ഇടങ്ങളിലെ സന്ദര്‍ശനം

റസ്റ്ററന്റ്, ബാര്‍, ഫിറ്റ്‌നസ് സെന്റര്‍ തുടങ്ങി ആളുകള്‍ തിങ്ങിക്കൂടാന്‍ സാധ്യതയുള്ള അടഞ്ഞ ഇടങ്ങളും കോവിഡ് വ്യാപന സാധ്യത വര്‍ധിപ്പിക്കുന്നു. 

5. പൊതുഗതാഗതം

ട്രെയിന്‍, ബസ്സ്, വിമാനം തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളുടെ ഉപയോഗവും കോവിഡ് വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ്. 

6. ബോട്ട് യാത്ര

ക്രൂയിസ് കപ്പലുകള്‍ അടക്കമുള്ള ബോട്ടുകളിലെ യാത്രയും കഴിവതും ഒഴിവാക്കാന്‍ സിഡിസി ജനങ്ങളോട് നിര്‍ദ്ദേശിക്കുന്നു. 

വാക്‌സീന്‍ നല്‍കി തുടങ്ങിയാലും കോവിഡ് മുന്‍കരുതലുകള്‍ തുടര്‍ന്നും സ്വീകരിക്കണമെന്നും സിഡിസി ഓര്‍മിപ്പിക്കുന്നു.

English Summary : COVID- 19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com