ADVERTISEMENT

കോവിഡ് ബാധിതരിൽ കൊറോണ വൈറസിനെതിരെ ഭാവിയിൽ പ്രതിരോധം ഒരുക്കുന്നത് ശരീരത്തിലുണ്ടാകുന്ന ആന്റിബോഡികളാണ്. കോവിഡ് പ്രതിരോധ വാക്സീൻ എടുക്കുന്നവരിലും ഈ ആന്റി ബോഡികൾ ഉണ്ടാകാറുണ്ട്. ഈ ആന്റിബോഡികളുടെ സാന്നിധ്യം തിരിച്ചറിയേണ്ടതും അവയുടെ തോത് അളക്കേണ്ടതും കോവിഡ് പ്രതിരോധത്തിൽ പ്രധാനമാണ്. വെറും സെക്കൻഡുകൾക്കുള്ളിൽ ഇത് സാധ്യമാക്കുന്ന പരിശോധന സമ്പ്രദായം കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ കാർണിജ് മെലൺ സർവകലാശാലയിലെ ഗവേഷകർ.

നാനോപാർട്ടിക്കിൾ 3ഡി പ്രിന്റിങ് സങ്കേതം ഉപയോഗിച്ചാണ് ഗവേഷകർ ഈ ഉപകരണം വികസിപ്പിച്ചത്. വൈറസ് ആന്റിബോഡിയിലെ സ്‌പൈക് S1 പ്രോട്ടീൻ, റിസെപ്റ്റർ ബൈൻഡിങ് ഡോമെയിൻ(RBD) എന്നിവയുടെ സാന്നിധ്യം ആണ് ഉപകരണം കണ്ടെത്തുന്നത്. ഇതിനായി 5 മൈക്രോലീറ്റർ രക്തം മാത്രം മതിയാവും.

ആന്റിബോഡികളുടെ വളരെ ചെറിയ സാന്നിധ്യം പോലും ഈ ഉപകരണത്തിന് കണ്ടെത്താനാകും. കയ്യിൽ പിടിക്കാവുന്ന ഈ ഉപകരണത്തിൽ നടക്കുന്ന ഒരു ഇലക്ട്രോ കെമിക്കൽ പ്രവർത്തനത്തിലൂടെയാണ് ആന്റിബോഡി സാന്നിധ്യം തിരിച്ചറിയുന്നത്. പരിശോധനാഫലം ഞൊടിയിടയിൽ ഒരു സ്മാർട്ട് ഫോണിൽ ലഭ്യമാക്കാനും സാധിക്കും.

ഈ പരിശോധനയിൽ തെറ്റ് വരാനുള്ള സാധ്യത വളരെ കുറവാണെന്ന് ഗവേഷകർ അവകാശപ്പെടുന്നു. കോവിഡിനെതിരെ പ്രതിരോധ വാക്സീൻ നൽകി തുടങ്ങിയ സാഹചര്യത്തിൽ ഈ ഉപകരണത്തിന്റെ പ്രസക്തി വലുതാണെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.

English Summary : A new test can now detect COVID-19 antibodies in seconds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com