ബ്ലഡ് ഷുഗർ പരിശോധന ഇനി വൈറ്റൽ സൈൻ; നിർദേശം കോവിഡ് ചികിത്സാ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ

HIGHLIGHTS
  • കോവിഡ് -19 ചികിത്സാ വേളയിലെ കണ്ടെത്തലുകളുടെയും പശ്ചാത്തലത്തിലാണ് നിർദ്ദേശം
  • രക്തത്തിലെ പഞ്ചസാര അനുവദനീയമായ അളവിനെക്കാൾ കൂടുന്നതും കുറയുന്നതും രോഗ തീവ്രത കൂട്ടും
diabetes
Photo credit : Proxima Studio/ Shutterstock.com
SHARE

കഴിഞ്ഞ നൂറിലേറെ വർഷങ്ങളായി ശരീരതാപം, രക്തസമ്മർദം, പൾസ് റേറ്റ്, ശ്വാസഗതി എന്നീ നാലു വൈറ്റൽ സൈൻസ് ആണ് ഡോക്ടർമാരും നഴ്‌സുമാരും രോഗികളിൽ പരിശോധിച്ചു വന്നിരുന്നത്. എന്നാൽ, ഇവയിൽ രക്തത്തിലെ പഞ്ചസാര കൂടി ഉൾപ്പെടുത്തണമെന്നതാണ് മെറ്റബോളിക് സിൻഡ്രം ക്ലിനിക്കൽ റിസേർച്ച് ആൻഡ് റിവ്യൂസ് ജേണലിലൂടെ അന്തർദേശീയ വിദഗ്‌ധർ നിർദ്ദേശിച്ചിരിക്കുന്നത്.

20 ലേറെ ഗവേഷണ ഫലങ്ങൾ അപഗ്രഥിക്കുകയും കോവിഡ് -19 ചികിത്സാ വേളയിലെ കണ്ടെത്തലുകളുടെയും പശ്ചാത്തലത്തിലാണ് ഈ  നിർദ്ദേശം. സാധാരണ ഗതിയിൽ പ്രമേഹമുള്ളപ്പോൾ മാത്രമാണ് രോഗികളിൽ ബ്ലഡ് ഷുഗർ പരിശോധന നിരന്തരം നടത്താറുള്ളത്. എന്നാൽ പുതിയ നിർദ്ദേശപ്രകാരം പ്രമേഹമില്ലാത്തവർ, പ്രമേഹപ്രാരംഭാവസ്ഥയിലുള്ളവർ, ഏതു രോഗത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നാലും അഞ്ചാമത്തെ വൈറ്റൽ സൈൻ ആയി ബ്ലഡ് ഷുഗർ പരിശോധിക്കണമെന്നതാണ് പുതിയ നിർദേശം. പ്രമേഹമില്ലാത്തവരിൽ പോലും, പഞ്ചസാരയിൽ നേരിയ വ്യതിയാനങ്ങൾ രോഗം തീവ്രമാകുന്നതിനും ആശുപത്രിവാസത്തിന്റെ ദൈർഘ്യം കൂട്ടുന്നതിനും കാരണമാകുന്നു. രക്തത്തിലെ പഞ്ചസാര അനുവദനീയമായ അളവിനെക്കാൾ കൂടുന്നതും കുറയുന്നതും രോഗ തീവ്രത കൂട്ടുമെന്നാണ് കണ്ടെത്തൽ. 

ഡോ. ജ്യോതിദേവ് കേശവദേവിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച ഈ ചികിത്സാ നിർദ്ദേശത്തിലെ ആഗോള പ്രശസ്‌തരായ പ്രമേഹ ചികിത്സാ ഗവേഷകർ പ്രൊഫസർ ഡോ. പത്മശ്രീ അനൂപ് മിശ്ര, ഡോ. ലെസക്ക് സുപ്രിണിയ്ക്ക്, അക്തർ ഹുസൈൻ, ഇറ്റാമർ റാസ്, ബെന്സി സാബു, ഡോ.എസ് .ആർ. അരവിന്ദ് എന്നിവരാണ്.

നിരവധി രോഗങ്ങൾക്കായി ചികിത്സ തേടേണ്ടി വരുന്ന രോഗികൾക്ക് രോഗ തീവ്രത കുറയ്ക്കുന്നതിനും ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും ബ്ലഡ് ഗ്ലൂക്കോസ് അഞ്ചാമത്തെ വൈറ്റൽ സൈൻ എന്ന പുതിയ നിർദ്ദേശം സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.

English Summary : Blood glucose level considered as vital sign

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA