ശ്വാസം പിടിച്ചു വയ്ക്കുന്നത് കോവിഡ് അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കും

corona virus
Photo credit : Lightspring / Shutterstock.com
SHARE

ദീർഘനേരം ശ്വാസം പിടിച്ചു വയ്ക്കുന്ന തരം ശ്വസനം  കോവിഡ്  അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുമെന്ന് ഐഐടി മദ്രാസിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി.

ശ്വാസമെടുപ്പിന്റെ ആവൃത്തി ലബോറട്ടറിയിൽ മോഡൽ ചെയ്തെടുത്ത്  നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.  വൈറസ് അടങ്ങിയ കണികകളുടെ ഒഴുക്കിന്റെ  തോത് അവ ശ്വാസകോശത്തിനുള്ളിൽ നിക്ഷേപിക്കപ്പെടുന്നതിനെ എപ്രകാരം ബാധിക്കുന്നു എന്നറിയാൻ ആണ് പഠനം നടത്തിയത്. ഫിസിക്സ് ഓഫ് ഫ്ലൂയിഡ്സ്  ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്.

കുറഞ്ഞ ശ്വാസമെടുപ്പ് ആവൃത്തി വൈറസ് കൂടുതൽ നേരം ശ്വാസകോശത്തിൽ തങ്ങി നിൽക്കാൻ കാരണമാകുമെന്ന് പഠന റിപ്പോർട്ട് പറയുന്നു. ഇത് ശ്വാസകോശത്തിന് അണുബാധയേൽക്കാനുള്ള സാധ്യത വർധിപ്പിക്കുന്നു.  ഒരാളുടെ ശ്വാസകോശ ഘടനയും കോവിഡ്  വരാനുള്ള സാധ്യതയെ സ്വാധീനിക്കുന്നതായി ഗവേഷകർ  ചൂണ്ടിക്കാട്ടി.

വൈറസ് കണികകൾ ശ്വാസകോശത്തിന്റെ  ഉള്ളറകളിൽ എത്തി അവിടെ നിക്ഷേപിക്കപ്പെടുന്ന പ്രക്രിയ പഠനം വരച്ചു  കാട്ടുന്നതായി ഐഐടി മദ്രാസിലെ അപ്ലൈഡ് മെക്കാനിക്സ് പ്രൊഫസർ മഹേഷ് പഞ്ചാഗ്നുള്ള  പറഞ്ഞു. ശ്വാസകോശ അണുബാധയ്ക്ക് മെച്ചപ്പെട്ട തെറാപ്പികളും  മരുന്നുകളും വികസിപ്പിക്കുന്നതിലേക്ക് പഠനം വഴിതെളിക്കും.

അതേസമയം മൂക്കിൽ നിന്ന് ശ്വാസകോശത്തിലേക്ക് ഉള്ള വൈറസിന്റെ  സഞ്ചാരത്തെ കുറിച്ച് വ്യക്തമായ ചിത്രം ശാസ്ത്രലോകത്തിന് ഇനിയും ലഭ്യമായിട്ടില്ല.  ഇതിന് കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് ഐഐടി മദ്രാസിലെ ഗവേഷകർ പറയുന്നു.

English Summary : Holding Breath May Increase Risk of Getting COVID-19 Infection

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA