ADVERTISEMENT

കോവിഡ്- 19 നെ  തുരത്താൻ തങ്ങളുടെ പൗരന്മാർക്ക് വാക്സീനുകൾ നൽകി തുടങ്ങിയിരിക്കുകയാണ് ലോകത്തിലെ പല രാജ്യങ്ങളും. എന്നാൽ ഇതുകൊണ്ടൊന്നും ഈ വർഷം കോവിഡിനെതിരെ ലോകം സാമൂഹിക പ്രതിരോധം(herd immunity) ആർജ്ജിക്കില്ലെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ഏതാനും ചില രാജ്യങ്ങളിലെ ചില കോണുകളിൽ ഇത് സാധ്യമാകാമെങ്കിലും ലോകത്ത് എല്ലാവർക്കും സംരക്ഷണം നൽകുന്ന തരത്തിൽ സാമൂഹിക പ്രതിരോധത്തിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് WHO ചീഫ് സയന്റിസ്റ് ഡോ. സൗമ്യ സ്വാമിനാഥൻ പറയുന്നു.

ഇക്കാരണങ്ങൾ കൊണ്ടുതന്നെ കോവിഡ്  ജാഗ്രത കൈവെടിയരുതെന്നും സാമൂഹിക അകലം ഉൾപ്പെടെയുള്ള മുൻകരുതലുകൾ തുടരണമെന്നും ഡോ. സൗമ്യ മുന്നറിയിപ്പു നൽകി.  കുറഞ്ഞത് ഈ വർഷമെങ്കിലും മുൻകരുതൽ നടപടികൾ തുടരേണ്ടി വരുമെന്നാണ് WHO നൽകുന്ന സൂചന.

70 % ജനങ്ങൾക്ക് എങ്കിലും പ്രതിരോധശേഷി കൈവരിക്കാൻ കഴിഞ്ഞാൽ മാത്രമേ സാമൂഹിക പ്രതിരോധം സാധ്യമാവുകയുള്ളൂ എന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. അതേസമയം എല്ലാ രാജ്യങ്ങൾക്കും കോവിഡ്  വാക്സീനുകൾ ലഭ്യമാകുന്നുണ്ടെന്ന്  ഉറപ്പാക്കാൻ WHO ഡയറക്ടർ ജനറലിന്റെ  ഉപദേശകൻ ഡോ. ബ്രൂസ് അൽവാർഡ് ആഗോള സമൂഹത്തോട് അഭ്യർഥിച്ചു.

വാക്സീൻ അഭാവം നേരിടുന്ന വികസ്വര രാജ്യങ്ങൾക്ക് പ്രതിരോധമരുന്ന് ഡോസുകൾ ഉറപ്പാക്കാൻ ഐക്യരാഷ്ട്രസഭ പിന്തുണയോടെ പ്രവർത്തിക്കുന്ന സംവിധാനമാണ് കൊവാക്സ്.  എന്നാൽ കൊറോണ വൈറസിന്റെ  പുതിയ വകഭേദം പ്രത്യക്ഷപ്പെട്ട സാഹചര്യത്തിൽ സ്വന്തം പൗരൻമാരെ രക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് ഇതിലെ അംഗരാജ്യങ്ങൾ.

ജനങ്ങളുടെ സാമൂഹിക ഇടപെടലുകൾ വർധിച്ചതാണ്, അല്ലാതെ വൈറസിന്റെ  പുതിയ വകഭേദം അല്ല അടുത്ത കാലത്ത് കേസുകളുടെ എണ്ണം വർധിക്കാൻ കാരണമെന്ന് WHO പറയുന്നു. പുതിയ വകഭേദം കണ്ടെത്തും മുൻപുതന്നെ കേസുകളുടെ എണ്ണം വർധിക്കാൻ തുടങ്ങിയതായി WHO ടെക്നിക്കൽ ലീഡ് മരിയ വാൻ കെർഖോവ് ചൂണ്ടിക്കാട്ടി.

English Summary : COVID- 19 vaccine and herd immunity

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com