ADVERTISEMENT

ആരോഗ്യപ്രവർത്തകർക്കും മെഡിക്കൽ പ്രൊഫഷണലുകൾക്കും ഉത്കണ്ഠ, വിഷാദം ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ വരാൻ കോവിഡ് - 19 കാരണമാകുന്നു എന്ന്  പഠനം.

കോവിഡ് പോലുള്ള മാരക രോഗങ്ങളുമായി മല്ലിടുമ്പോൾ സാധാരണ വൈദ്യശാസ്ത്ര രംഗത്തെ പ്രവർത്തകരും ആരോഗ്യപ്രവർത്തകരും അങ്ങേയറ്റം മാനസികവും ശാരീരികവുമായ ശക്തിയും സംയമനവും പുലർത്താറുണ്ട്. എന്നാൽ ഇവർ ഈ മഹാമാരി മൂലം കടുത്ത മാനസികാരോഗ്യ പ്രശ്നങ്ങളിൽ ആണെന്നാണ് പുതിയ പഠനം പറയുന്നത്. 

കോവിഡ് പരിചരണത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഡോക്ടർമാരും നഴ്‌സുമാരും അത്യാഹിത പ്രവർത്തകരും മാനസികാരോഗ്യ പ്രശ്നങ്ങളായ അക്യൂട്ട് ട്രമാറ്റിക് സ്ട്രെസ്, വിഷാദം, ഉത്കണ്ഠ, കടുത്ത മദ്യപാനം, ഉറക്കമില്ലായ്മ തുടങ്ങിയവ നേരിടുന്നതായി സൈക്യാട്രിക് റിസർച്ച് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

571 ആരോഗ്യപ്രവർത്തകരിലാണ് പഠനം നടത്തിയത്. ഇവരിൽ 473 പേർ എമർജൻസി റസ്പോണ്ടേഴ്സായ പൊലീസ്, ഫയർഫോഴ്സ്, ഇഎംടി എന്നിവർ ഉൾപ്പെടുന്നു.

യുഎസിലെ ഉട്ടാ സർവകലാശാലയിലെ ഗവേഷകർ നടത്തിയ ഈ പഠനത്തിൽ 56 ശതമാനം പേരും ഏതെങ്കിലും ഒരു മാനസികാരോഗ്യ പ്രശ്നമുള്ള ആളാണെന്നു കണ്ടു. കടുത്ത മദ്യപാനം, ഉറക്കമില്ലായ്മ, വിഷാദം എന്നിവയാണ് കൂടുതൽ പേരുടെയും പ്രശ്നം

രോഗപ്രതിരോധശേഷി ഇല്ലാത്തതിനാൽ, വൈറസിനോട് നേരിട്ട് സമ്പർക്കം പുലർത്തുന്ന, രോഗം വരാൻ സാധ്യത കൂടുതലുള്ള ആരോഗ്യപ്രവർത്തകർക്ക് അക്യൂട്ട് ട്രമാറ്റിക് സ്ട്രെസ്, ഉത്കണ്ഠ, വിഷാദം ഇവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് കണ്ടു.

ഇങ്ങനെയുള്ള വ്യക്തികളെ തിരിച്ചറിഞ്ഞ് അവരുടെ ഉത്കണ്ഠ, ഭയം, രോഗം ബാധിക്കുമോ എന്ന നിസഹായാവസ്ഥ ഇതെല്ലാം കുറയ്ക്കാൻ സഹായിക്കണമെന്ന് ഗവേഷകർ  നിർദേശിക്കുന്നു.

English Summary : COVID- 19 and metal stress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com