ADVERTISEMENT

കോവിഡ് വാക്സീൻ കുത്തിവയ്പിൽ ഏറ്റവും കുറവു വിപരീത ഫലം ഇന്ത്യയിലെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. 0.18 % മാത്രം. ഇതിൽ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നത് 0.002 % പേരെയാണ്.

ഇരു വാക്സീനും വിപരീതഫലമുണ്ടോയെന്നു വ്യത്യസ്ത രീതിയിലാണു നിരീക്ഷിക്കുന്നത്. കോവിഷീൽഡ് എടുത്തു മടങ്ങുന്നവർ പിന്നീടുണ്ടാകുന്ന പ്രശ്നം അധികൃതരെ അറിയിക്കണം. എന്നാൽ, കോവാക്സീന്റെ കാര്യത്തിൽ കർശന നിരീക്ഷണം തുടരും.

യുപിയിലും കർണാടകയിലും വാക്സീനെടുത്ത 2 പേർ മരിച്ചതിനു പിന്നാലെ വിപരീതഫലം നിരീക്ഷിക്കാനുള്ള സംസ്ഥാനതല യോഗം ചേർന്നു. രണ്ടു മരണവും വാക്സീൻ മൂലമല്ലെന്നാണു വിലയിരുത്തൽ.

കോവിഷീൽഡിന്റെ ഘടക പദാർഥങ്ങളോടു ഗുരുതര അലർജിയുള്ളവർ വാക്സീൻ സ്വീകരിക്കരുതെന്ന് ഉൽപാദകരായ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർദേശിച്ചു. ആദ്യ ഡോസിൽ അലർജി അനുഭവപ്പെട്ടാൽ രണ്ടാം ഡോസ് ഒഴിവാക്കണം. വാക്സീനെടുക്കുന്നതിനു മുൻപ്, നേരത്തേയുള്ള ആരോഗ്യപ്രശ്നങ്ങൾ അറിയിക്കുകയും വേണം; പ്രത്യേകിച്ചു ഗുരുതര അലർജികൾ.

Content Highlights: Covid vaccine side effect in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com