ADVERTISEMENT

ദക്ഷിണാഫ്രിക്കയില്‍ കാണപ്പെട്ട കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന് ആന്റിബോഡികളെ വെട്ടിച്ച് രക്ഷപ്പെടാന്‍ സാധിക്കുമെന്ന് പഠനം.  കോവിഡ് രോഗമുക്തരെ പോലും വീണ്ടും വൈറസ് ബാധിതരാക്കാന്‍ 501Y.V2  എന്ന ഈ വകഭേദത്തിന് സാധിക്കുമെന്ന് bioRxiv പ്രീ പ്രിന്റ് പ്ലാറ്റ്‌ഫോമില്‍ പ്രസിദ്ധീകരിച്ച പഠനം വെളിപ്പെടുത്തുന്നു. 

ദക്ഷിണാഫ്രിക്കയിലെ കിഴക്കന്‍ കേപ്പ് പ്രൊവിന്‍സിലെ നെല്‍സണ്‍ മണ്ടേല ബേ മെട്രോപൊളിറ്റന്‍ മേഖലയിലാണ് കൊറോണ വൈറസിന്റെ ഈ പുതിയ ദക്ഷിണാഫ്രിക്കന്‍ വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

പുതിയ വകഭേദത്തിന് സ്‌പൈക് പ്രോട്ടീനിന്റെ ഒന്‍പത് ഭാഗങ്ങളിലാണ് ജനിതക വ്യതിയാനമുള്ളത്. ഇത് കൂടുതല്‍ കാര്യക്ഷമമായി മനുഷ്യ കോശങ്ങളില്‍ പ്രവേശിക്കാന്‍ വൈറസിനെ സഹായിക്കുന്നു. ഇക്കാരണത്താല്‍ തന്നെ യുകെ വകഭേദത്തെ പോലെ തന്നെ വ്യാപനശേഷി കൂടുതലുള്ളതാണ് 501Y.V2 . 

കോവിഡ് രോഗമുക്തരില്‍ നിന്ന് ശേഖരിച്ച ആന്റിബോഡികള്‍ ഗവേഷകര്‍ ഈ പുതിയ വകഭേദത്തിനെതിരെ പരീക്ഷിച്ചു. 44 സാംപിളുകള്‍ പരിശോധിച്ചതില്‍ 21 സാംപിളുകളില്‍ ആന്റിബോഡികള്‍ക്ക് ഈ വൈറസിനെ നിര്‍വീര്യമാക്കാന്‍ സാധിച്ചില്ല. 

കോവിഡ് രോഗമുക്തരില്‍ വീണ്ടും രോഗം വ്യാപമാക്കാന്‍ പുതിയ വകഭേദം വഴിവയ്ക്കുമോ എന്ന ആശങ്കയിലാണ് ശാസ്ത്രജ്ഞര്‍. സ്‌പൈക് അധിഷ്ഠിത വാക്‌സീനുകളുടെ ഫലപ്രാപ്തി കുറയ്ക്കാനും 501Y.V2 കാരണമായേക്കാമെന്ന് ആശങ്കയുണ്ട്. 

English Summary : New South African COVID variant may evade antibodies, increase chances of reinfection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com