കേരളത്തിൽ ജനതിക മാറ്റം വന്ന വൈറസ് ഉണ്ടായിരിക്കുമോ? സാധ്യത വളരെ കൂടുതൽ

HIGHLIGHTS
  • ആർ എൻ എ വൈറസുകളുടെ ഒരു സ്വഭാവം തന്നെയാണ് ഈ ജനിതകമാറ്റം
  • കേരളത്തിലും ഉണ്ടായിട്ടുണ്ടോ എന്നുള്ളത് പഠന വിധേയമാക്കേണ്ടതാണ്
corona virus
Photo credit : joshimerbin / Shutterstock.com
SHARE

കേരളത്തിൽ കോവിഡ്- 19 ന്റെ  പുതിയ ജനതിക മാറ്റം വന്ന വൈറസ് ഉണ്ടായിരിക്കുമോ എന്നാണ് പലരുടെയും ചോദ്യം. യുകെ, സൗത്ത് ആഫ്രിക്കൻ പോലെ മറ്റൊന്ന്. ഒരു കേരളാ വേരിയന്റ്?

ഒറ്റവാക്കിൽ ഉത്തരം പറഞ്ഞാൽ അതിനുള്ള സാധ്യത വളരെ വളരെ കൂടുതൽ. ആർ എൻ എ വൈറസുകളുടെ ഒരു സ്വഭാവം തന്നെയാണ് ഈ ജനിതകമാറ്റം. കേരളത്തിലും അത്തരം മാറ്റങ്ങൾ നിരവധിതവണ സംഭവിച്ചിട്ടുണ്ടാകാം. ഏതാണ്ട് 30,000ത്തിലധികം മാറ്റമാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിലേറെ നടന്നിട്ടുണ്ടാകാം. ഇംഗ്ലണ്ടിൽ മാത്രം ഏതാണ്ട് ആറായിരത്തിലേറെ വ്യതിയാനങ്ങൾ.

പക്ഷേ യുകെയിലെ ഒരു വേരിയന്റും,സൗത്ത് ആഫ്രിക്കയിലെ ഒരു വേരിയന്റും മാത്രമാണ്‌ കൂടുതൽ അപകടം ഉണ്ടാക്കുന്നത്. കേരളത്തിൽ മാത്രം പ്രസക്തമായതോ അല്ലാത്തതോ ആയ ജനിതകമാറ്റം നടന്നില്ല എന്ന് പറയാൻ ഒരിക്കലും കഴിയില്ല. അതിനുള്ള സാധ്യതകൾ ഒട്ടും കുറവുമല്ല. യുകെ വേരിയന്റ് കൂടുതൽ ആൾക്കാരിൽ രോഗം പടർത്തുമെന്നും മരണനിരക്ക് കൂടുന്നതായും രോഗലക്ഷണങ്ങളിൽ മാറ്റമുള്ളതായും കണ്ടെത്തി.

പുതിയ വൈറസ് കേരളത്തിലും ഉണ്ടായിട്ടുണ്ടോ എന്നുള്ളത് പഠന വിധേയമാക്കേണ്ടതു തന്നെയാണ്. ഒരു പക്ഷേ കേരളത്തിലെ അത്തരം പഠനങ്ങൾ ലോകം തിരിച്ചറിയുന്ന കാലം വരും. ജനിതക മാറ്റം പ്രസക്തമായ രീതിയിൽ ആണെങ്കിൽ അതു രോഗപ്രതിരോധ മാർഗങ്ങളിലും ചികിത്സയിലും മാറ്റങ്ങൾ ഉണ്ടാക്കും.

ഒരു കേരള വേര്യന്റ്? ഒരു അന്യൻ മോഡൽ ?

English Summary : Coronavirus new strain

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTHY FOOD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA