ADVERTISEMENT

കോവിഡ് പോസ്റ്റീവായതിന് പിന്നാലെ രക്തക്കുഴലുകൾക്ക് ഉണ്ടായ പ്രശ്നത്തെ തുടർന്ന് 86കാരിയുടെ മൂന്നു വിരലുകൾ മുറിച്ചുമാറ്റി. ഇറ്റലിയിലാണ് സംഭവം. യൂറോപ്യൻ ജേണല്‍ ഓഫ് വാസ്‌കുലാര്‍ ആൻഡ് എന്‍ഡോവാസ്‌കുലാര്‍ സര്‍ജറി എന്ന ജേണലിലാണ് ഇതു സംബന്ധിച്ച ചിത്രങ്ങളും റിപ്പോർട്ടും വന്നിരിക്കുന്നത്. രക്തക്കുഴലുകൾക്ക് തകരാർ സംഭവിച്ചതോടെ ഇറ്റലിക്കാരിയായ 86കാരിയുടെ കയ്യിലെ വിരുലുകളിൽ മൂന്നെണ്ണം കറുത്ത നിറത്തിലായിരുന്നു.

കോവിഡിന് പിന്നാലെ രക്തക്കുഴലുകൾക്ക് തകരാർ സംഭവിച്ച കേസുകൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രക്തം കട്ടപിടിച്ച അവസ്ഥയിലേക്ക് മാറും എന്നതാണ് പ്രത്യേകത. ഇവിടെയും സംഭവിച്ചത് അതാണെന്ന് ഡോക്ടർ വിശദീകരിക്കുന്നു. വലതു കയ്യിലെ മൂന്നു വിരലുകളാണ് രക്തം കട്ടപിടിച്ചതിന് തുടർന്ന് കറുത്ത നിറത്തിലായത്. ഇതോടെയാണ് മുറിച്ചുകളയാൻ തീരുമാനിച്ചത്. 

കഴിഞ്ഞ മാർച്ചിൽ ഇവർക്ക് അക്യൂട്ട് കൊറോണറി സിൻഡ്രോം ഉണ്ടായതായും പറയുന്നു. ഇതിന്റെ ഭാഗമായി ഹൃദയത്തിലേക്കുള്ള രക്തയോട്ടം പെട്ടെന്ന് കുറയുകയും തുടർന്ന് രക്തം കട്ടപിടിച്ചത്  വിരലുകളിലേക്കുള്ള രക്തസംക്രമണം ഇല്ലാതാക്കിയതാകാമെന്നും കരുതുന്നുണ്ട്.

English Summary : Doctors Amputate 3 Fingers of Covid-19 Positive Woman After They Turn Black

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com