ADVERTISEMENT

കൊറോണ വൈറസിന്റെ മൂന്ന് വകഭേദങ്ങൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ജനസംഖ്യയുടെ വലിയൊരു വിഭാഗം ഇനിയും രോഗികളാകാം. രാജ്യത്തെ സജീവ കോവിഡ് രോഗികളിൽ 72 ശതമാനമുള്ള കേരളത്തോടും മഹാരാഷ്ട്രയോടും കർശന പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു. 

കൊറോണ വൈറസിന്റെ ബ്രിട്ടീഷ് വകഭേദം 157 പേരിലും ദക്ഷിണാഫ്രിക്കൻ വകഭേദം നാലു പേരിലും ബ്രസീൽ വകഭേദം ഒരാളിലും റിപ്പോർട്ട് ചെയ്തു. ബ്രിട്ടനിൽ നിന്നെത്തുന്നവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. നിലവിലെ വാക്സീൻ ഉപയോഗിച്ച് ബ്രിട്ടീഷ് വകഭേദത്തെ പ്രതിരോധിക്കാൻ കഴിയും. 

കേരളത്തിൽ ആർടിപിസിആർ പരിശോധന കുറഞ്ഞത് പ്രതികൂല സാഹചര്യമായി കണക്കാക്കുന്നു. മഹാരാഷ്ട്രയിലും കേരളത്തിലും ആശങ്കയുടെ സാഹചര്യം നിലനിൽക്കുന്നു. വിദഗ്ധ സംഘം നേരിട്ടെത്തി നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ നൽകിയ മാർഗനിർദേശങ്ങൾ കർശനമായി കേരളം പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു. പരിശോധനയും നിരീക്ഷണവും കൂട്ടണം. ചെറുനഗരങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകണമെന്നും ആരോഗ്യമന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. വാക്സീൻ വിതരണം വേഗത്തിലാക്കാൻ സംസ്ഥാനങ്ങൾക്ക് മാർഗനിർദേശം നൽകും. വാക്സിനേഷനിൽ കേരളം പത്താം സ്ഥാനത്താണ്. 

English Summary : COVID- 19 in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com