ഇന്‍സുലിനോടുള്ള പ്രതിരോധ പ്രതികരണം ടൈപ്പ് 1 പ്രമേഹ സാധ്യത പ്രവചിക്കും

HIGHLIGHTS
  • പ്രമേഹം വരുമോ എന്ന് നേരത്തെ നിര്‍ണയിക്കുന്നത് അത് വര്‍ഷങ്ങളോളം വൈകിപ്പിക്കാന്‍ സഹായിക്കും
  • ടൈപ്പ് 1 പ്രമേഹം ആരംഭിക്കുന്നത് വൈകിപ്പിക്കാനുള്ള തെറാപ്പികള്‍ നിലവിലുണ്ടെന്ന് ഗവേഷകര്‍ പറയുന്നു
diabetes04
SHARE

ഇന്‍സുലിന്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന പാന്‍ക്രിയാസിനുള്ളിലെ കോശങ്ങളാണ് ബീറ്റാ സെല്ലുകള്‍. നമ്മുടെ പ്രതിരോധ സംവിധാനം ഈ ബീറ്റാ കോശങ്ങളെ നശിപ്പിക്കുന്ന അവസ്ഥ ടൈപ്പ് 1 പ്രമേഹത്തിലേക്ക് നയിക്കും. കുട്ടികളിലും കൗമാരക്കാരിലും പലപ്പോഴും കാണപ്പെടുന്ന ഈ പ്രമേഹത്തെ ജുവനൈല്‍ ഡയബറ്റീസ് എന്നും വിളിക്കാറുണ്ട്. ചിലര്‍ക്ക് ജനിതകപരമായി തന്നെ ടൈപ്പ് 1 പ്രമേഹം പിടിപെടാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇത്തരത്തില്‍ സാധ്യതയുള്ള എല്ലാവര്‍ക്കും വളരുമ്പോള്‍ പ്രമേഹം വരണമെന്നും നിര്‍ബന്ധമില്ല. 

പ്രമേഹം വരുമോ എന്ന് നേരത്തെ നിര്‍ണയിക്കുന്നത് അത് വര്‍ഷങ്ങളോളം വൈകിപ്പിക്കാന്‍ സഹായിക്കും. ഇതിന് വഴി തെളിക്കുന്ന നിര്‍ണായക കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ആന്‍ഷൂട്‌സ് മെഡിക്കല്‍ ക്യാംപസിലെ ഗവേഷകര്‍. ഇന്‍സുലിനോടുള്ള ഒരു വ്യക്തിയുടെ പ്രതിരോധ പ്രതികരണം നിരീക്ഷിച്ചാല്‍ ടൈപ്പ് 1 പ്രമേഹത്തിനുള്ള സാധ്യത കൃത്യമായി പ്രവചിക്കാന്‍ കഴിയുമെന്നാണ് ഈ ഗവേഷകര്‍ പറയുന്നത്. 

ടൈപ്പ് 1 പ്രമേഹം വരാന്‍ ജനിതകപരമായി സാധ്യതയുള്ള വ്യക്തികളുടെ ഇന്‍സുലിനോടും ഹൈബ്രിഡ് ഇന്‍സുലിന്‍ പെപ്‌റ്റൈഡ്‌സുകളോടുമുള്ള പ്രതിരോധ പ്രതികരണമാണ് ഗവേഷകര്‍ അളന്നത്. ഇതിനായി ഇത്തരത്തില്‍ സാധ്യതയുള്ള കൗമാരക്കാരുടെ രക്ത സാംപിളുകള്‍ രണ്ട് വര്‍ഷത്തേക്ക് എല്ലാ ആറു മാസത്തിലും ശേഖരിച്ചു. 

ടൈപ്പ് 1 പ്രമേഹം ആരംഭിക്കുന്നത് വൈകിപ്പിക്കാനുള്ള തെറാപ്പികള്‍ നിലവിലുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. പ്രമേഹ സാധ്യത നേരത്തെ പ്രവചിക്കാന്‍ സാധിച്ചാല്‍ ഇവര്‍ക്ക് തെറാപ്പി നല്‍കി വര്‍ഷങ്ങളോളം പ്രമേഹത്തെ തടഞ്ഞു നിര്‍ത്താനാകും. മറ്റ് ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങളുടെ ചികിത്സയിലും ഈ കണ്ടെത്തല്‍ പുതിയ വഴിത്തിരിവാകുമെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

English Summary : Immune response to insulin may predict onset of type 1 diabetes 

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA