കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നതിനു കാരണം?

HIGHLIGHTS
  • വൈറസിനുണ്ടാകുന്ന മാറ്റങ്ങളിൽ 50 ശതമാനവും സ്പൈക്ക് പ്രോട്ടീനാണ് സംഭവിക്കുന്നത്
  • വൈറസിനെ തിരിച്ചറിഞ്ഞാൽ പ്രതിരോധ സംവിധാനം അതിനെ നശിപ്പിക്കാൻ ശ്രമിക്കും
corona virus
Photo credit : Cryptographer / Shutterstock.com
SHARE

ചൈനയിലെ വുഹാനിൽ കോവിഡ്– 19ന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്യപ്പെട്ട് ഒരു വർഷം കഴിയുമ്പോൾ ഈ വൈറസ് ലോകമാകെ റിപ്പോർട്ട് ചെയ്യപ്പെട്ടു. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ ഗവേഷകർ കണ്ടെത്തി. വൈറസിന് വളരെ വേഗത്തിൽ ജനിതക മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഇവ കൂടുതൽ പകരാനിടയുള്ളതും അപകടകരവും ആണെന്നു മാത്രമല്ല ഈ നിരക്കിൽ വൈറസിന് ജനിതകമാറ്റം സംഭവിക്കുകയാണെങ്കിൽ ഇൻഫെക്‌ഷൻ തടയാൻ ഇപ്പോൾ വികസിപ്പിച്ച വാക്സീനുകളൊക്കെ ഫലപ്രദമല്ലാതാകും. 

ഈ  ജനിതകമാറ്റം കൂടുതൽ വേഗത്തിലും സാധാരണവും ആകാൻ കാരണമെന്തെന്ന് ഗവേഷകർ മനസിലാക്കാൻ ശ്രമിച്ചു. റിപ്പോർട്ടുകൾ അനുസരിച്ച്, ഓരോ കോവിഡ് –19 കേസുകളും വൈറസിന് മ്യൂട്ടേറ്റ് ചെയ്യാൻ അവസരം കൊടുക്കുകയാണ്. അണുബാധകളുടെ എണ്ണം കൂടുകയാണെങ്കിൽ വൈറസിന്റെ പുതിയ വകഭേദങ്ങളും വർധിക്കും. കൂടുതൽ പകരുന്നതും അപകടകരവുമായ ഇനങ്ങളായി വൈറസ് മ്യൂട്ടേറ്റ് ചെയ്യുന്നതെന്തുകൊണ്ട് ? അതും നമ്മൾ ഈ മഹാമാരിയോടൊപ്പം ജീവിച്ച് ഒരു വർഷത്തിലധികമായിട്ടും. 

ജനിതകമാറ്റത്തിനു കാരണം?

തുടർച്ചയായ കോവിഡ് അണുബാധകളും പ്രതിരോധശക്തിയില്ലായ്‌മയും ആകാം ഇതിനു കാരണം. ഇവർ കോവിഡിന്റെ ജനിതക മാറ്റത്തിന് ഹോസ്റ്റ് ആയി മാറുന്നുവെന്ന് യു എസ്  ഡോക്ടർമാർ റിപ്പോർട്ട് ചെയ്യുന്നു. ഈ റിപ്പോർട്ട് അനുസരിച്ച്, രോഗപ്രതിരോധശക്തി ഇല്ലാത്ത ഒരു രോഗിയിൽ 150 ദിവസം കഴിയുന്ന കൊറോണ വൈറസിന് 50 വ്യത്യസ്‌ത ഇനം ജനറ്റിക് കോഡുകൾ ഉണ്ടെന്ന് കണ്ടെത്താനായി. ഈ മാറ്റങ്ങൾ വളരെ വേഗമാണ് സംഭവിക്കുന്നത്. ഇത് വൈറസിന്റെ ആകൃതിയിലും മാറ്റമുണ്ടാക്കുന്നു, ഒപ്പം വൈറസിന്റെ പ്രവർത്തനങ്ങളെയും ഇത് ബാധിക്കുന്നു. വൈറസിനുണ്ടാകുന്ന മാറ്റങ്ങളിൽ 50 ശതമാനവും സ്പൈക്ക് പ്രോട്ടീനാണ് സംഭവിക്കുന്നത്. ഇതാണ് മനുഷ്യ കോശങ്ങളുമായി ചേരാൻ സഹായിക്കുന്നത്. വൈറസിന്റെ ജനറ്റിക് കോഡിന്റെ 2 ശതമാനം മാത്രമാണ് സ്പൈക്ക് പ്രോട്ടീനുള്ളത്.

എങ്ങനെയാണ് കോവിഡിന്റെ പുതിയ വകഭേദങ്ങൾ ഉണ്ടായത് എന്നതിനെക്കുറിച്ചും ഈ പഠനം ഉൾക്കാഴ്ച നൽകുന്നു. മൂന്നു പുതിയ ഇനങ്ങളും സ്പൈക്ക് പ്രോട്ടീനിലേക്ക് മാറുന്നു. ഇത് വൈറസിനെ കൂടുതൽ അപകടകാരിയും പ്രതിരോധശക്തിയെ തടയുന്നതും ആക്കുന്നു. 

ചില സ്ഥലങ്ങളിൽ, പ്രത്യേകിച്ച് കോവിഡ്– 19 വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളിൽ ജനങ്ങൾക്കിടയിൽ ഒരു പ്രതിരോധശക്തി ഉണ്ടായിട്ടുണ്ട്. ഇതും വൈറസ് കൂടുതൽ പകരുന്ന ഇനങ്ങളായി മ്യൂട്ടേറ്റ് ചെയ്യപ്പെടാൻ കാരണമാകും. ഏതു മ്യൂട്ടേഷൻ നിലനിൽക്കണമെന്നും ഏത് ട്രാൻസ്മിറ്റ് ചെയ്യപ്പെടണമെന്നും നിർണയിക്കുന്നതിൽ രോഗപ്രതിരോധ സംവിധാനം പ്രധാന പങ്കു വഹിക്കുന്നു.

ശരീരത്തിൽ വൈറസിനെ തിരിച്ചറിഞ്ഞാൽ പ്രതിരോധ സംവിധാനം അതിനെ നശിപ്പിക്കാൻ ശ്രമിക്കും. പ്രതിരോധ സംവിധാനത്തിന് നശിപ്പിക്കാൻ കഴിയാത്ത ഇനം വൈറസുകളാണ് ജനങ്ങൾക്കിടയിൽ ഇപ്പോഴും നിലനിൽക്കുന്നത്. 

മ്യൂട്ടേഷൻ അഥവാ ജനിതകമാറ്റം വൈറസുകൾക്ക് സംഭവിക്കാൻ മറ്റൊരു കാരണം വൈറസുകൾക്ക് സ്വാഭാവികമായും മ്യൂട്ടേറ്റ് ചെയ്യാനുള്ള ഒരു പ്രവണത (tendency) ഉണ്ട് എന്നതാണ്.

English Summary : Corona virus news strain

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA