ഇനി വീട്ടിലിരുന്നും കോവിഡ് ടെസ്റ്റ് ചെയ്യാം; ഉമിനീർ പരിശോധനയുമായി ഗവേഷകർ

HIGHLIGHTS
  • കോവിഡ് ബാധിച്ചിട്ടുണ്ടോ എന്ന് രണ്ടു മണിക്കൂറിനുള്ളിൽ അറിയാൻ സാധിക്കും
  • വെൽകം സാംഗർ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകരാണ് ഈ ടെസ്റ്റ് വികസിപ്പിച്ചത്
saliva test
Representative Image. Photo credit : Andrey_Popov / Shutterstock.com
SHARE

കോവിഡ്  മഹാമാരിയുടെ വ്യാപനം തടയാനും രോഗത്തെ കൈകാര്യം ചെയ്യാനുമുള്ള പ്രധാനമാർഗങ്ങളിലൊന്നാണ് കോവിഡ് പരിശോധന നടത്തുക എന്നത്. ലക്ഷണങ്ങൾ പ്രകടമാക്കാത്ത കോവിഡ് കേസുകളും വർധിക്കുന്ന സാഹചര്യത്തിൽ, കോവിഡ് പരിശോധന കൂടുതൽ ആധികാരികമായിരിക്കുന്നു. വിവിധ രാജ്യങ്ങളിൽ ഏതാനും ചില പരിശോധനകൾ മാത്രമേ ഇതുവരെ അംഗീകരിച്ചിട്ടുള്ളൂ. RT-PCR  ടെസ്റ്റ്, ആന്റി ബോഡി ടെസ്റ്റ്, ആന്റിജൻ ടെസ്റ്റ് തുടങ്ങിയവയാണ് അതിൽ ചിലത്. ഇവയെല്ലാം നടത്തണമെങ്കിൽ ആളുകൾ നേരിട്ട് കേന്ദ്രങ്ങളിലെത്തി സാമ്പിളുകൾ നൽകണം. അവിടെ  ലബോറട്ടറി പരിശോധനയിലൂടെ വൈറസ് ഉണ്ടോ എന്നറിയാൻ പറ്റും. എന്നാൽ ബ്രിട്ടീഷ് ശാസ്ത്രജ്ഞർ ഒരു പുതിയ ടെസ്റ്റ് വികസിപ്പിച്ചു. ഉമിനീർ പരിശോധനയിലൂടെ കോവിഡ്  ഉണ്ടോ എന്ന് വീട്ടിലിരുന്നുതന്നെ അറിയാൻ സാധിക്കുന്ന ഒരു ടെസ്റ്റ് ആണ് ശാസ്ത്രജ്ഞർ വികസിപ്പിച്ചത്. കോവിഡ് ബാധിച്ചിട്ടുണ്ടോ എന്ന് രണ്ടു മണിക്കൂറിനുള്ളിൽ അറിയാൻ സാധിക്കുന്ന ഈ പരിശോധന ഉടൻ യാഥാർഥ്യമാകും. 

വെൽകം സാംഗർ ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകരാണ് ഈ ടെസ്റ്റ് വികസിപ്പിച്ചത്. ഇപ്പോഴുള്ള സ്വാബ് മെതേഡിനെക്കാൾ എളുപ്പത്തിൽ സാമ്പിൾ ശേഖരിക്കാൻ ഇതിലൂടെ സാധിക്കുന്നു.  മൂക്കിലെയോ തൊണ്ടയിലെയോ സ്രവങ്ങൾ ശേഖരിച്ച് പരിശോധിക്കുന്ന RT-PCR ലാബ് പരിശോധന പോലെ കൃത്യമായ ഫലം നൽകുന്നതാണ് പുതിയ പരിശോധനയും. വീട്ടിൽ വച്ചു നടത്തുന്ന ഗർഭപരിശോധന (Pregnancy test) പോലെയാണ് ഈ ടെസ്റ്റിന്റെ റിസൽറ്റും കിട്ടുന്നത്.

പരിശോധനയുടെ രണ്ടാംഘട്ടത്തിൽ സാമ്പിളിന് ഒരു ബാർകോഡ് നൽകുകയും തുടർന്ന് അണുബാധയുണ്ടോ എന്ന്  ഉറപ്പിക്കാൻ ഒരു പ്രത്യേക ജനിതക സീക്വൻസിങ്ങ് ഫസിലിറ്റിക്കു കൈമാറുകയും ചെയ്യും.  ഈ പുതിയ ടെസ്റ്റ് കൃത്യതയുള്ളതും,  കുറഞ്ഞതും, വേഗത്തിലുള്ളതും ഏതു സ്ഥലത്തു വച്ചും നടത്താവുന്നതും ആണ്.

പരിമിതമായ മെഡിക്കൽ റിസോഴ്‌സസ് ഉള്ള രാജ്യങ്ങളിൽപ്പോലും  വലിയ ഒരു വിഭാഗം ജനങ്ങളിൽ ഈ രീതിയിൽ പരിശോധന നടത്താനാകും എന്ന് 'സയൻസസ് അഡ്വാൻസസ്‌ ' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

English Summary : Saliva test for COVID- 19

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA