ഹെഡ് ആൻഡ് നെക്ക് കാൻസർ; ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുതേ...

HIGHLIGHTS
  • തലയിലെയും കഴുത്തിലെയും വിവിധ ഭാഗങ്ങളിൽ ഉണ്ടാവുന്ന ഒരു കൂട്ടം കാൻസറുകൾ
  • മൂന്നോ നാലോ ആഴ്ച കഴിഞ്ഞിട്ടും ഉണങ്ങാത്ത മുറിവുകള്‍ വായില്‍ ഉണ്ടാകുന്നത് ശ്രദ്ധിക്കണം
head and neck cancer
Photo credit : ViChizh / Shutterstock.com
SHARE

തലയിലെയും കഴുത്തിലെയും വിവിധ ഭാഗങ്ങളിൽ ഉണ്ടാവുന്ന ഒരു കൂട്ടം  കാൻസറുകളാണ് ഹെഡ് ആൻഡ് നെക്ക് കാൻസർ. വായിലെ കാൻസർ, തൊണ്ട, സ്വനപേടം, സൈനസ്, ഉമിനീർ ഗ്രന്ഥികൾ എന്നിവയാണ് ഈ വിഭാഗത്തിൽ പൊതുവായി ഉൾപ്പെടുത്തിയിരിക്കുന്നത്. വായ, തൊണ്ട, മൂക്ക്, തുപ്പല്‍ ഗ്രന്ഥി എന്നിവിടങ്ങളിലാണ് ഈ കാന്‍സര്‍ ആദ്യം പിടിപെടുന്നത്.

തൊണ്ടവീക്കം, വിട്ടുമാറാത്ത തൊണ്ട വേദന എന്നിവയാണ് പ്രധാനലക്ഷണം. ശബ്ദത്തിലെ മാറ്റം, ആഹാരം ഇറക്കാനുള്ള ബുദ്ധിമുട്ട് എന്നിവയും ലക്ഷണങ്ങളാണ്.

ശ്രദ്ധിക്കണം ഈ ലക്ഷണങ്ങള്‍

∙ സംസാരിക്കാൻ ബുദ്ധിമുട്ട്

∙ തലവേദന

∙ ചെവിയിൽ മൂളൽ

∙ ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്

∙ മുഖത്തു വീക്കം

∙ കഴുത്തിന് വീക്കം

∙ ദീർഘനാളായുള്ള സൈനസൈറ്റിസ്

∙ മൂക്കിൽ നിന്നു രക്തസ്രാവം

∙ മുഖത്തു സ്പർശനശേഷി നഷ്ടമാകുക

മൂന്നോ നാലോ ആഴ്ച കഴിഞ്ഞിട്ടും ഉണങ്ങാത്ത മുറിവുകള്‍ വായില്‍ ഉണ്ടാകുന്നത് ഏറെ ശ്രദ്ധിക്കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മോണയില്‍നിന്നു രക്തം പൊടിയുക, വായ തുറക്കാന്‍ ബുദ്ധിമുട്ടു തോന്നുക എന്നിവയും ശ്രദ്ധിക്കണം.

കാരണങ്ങൾ

പുകയില ഉപയോഗം, ഹ്യൂമൺ പാപ്പിലോമ വൈറസ് അണുബാധ, വെറ്റിലമുറുക്ക്, ഉപ്പിലിട്ടതും പുകയിട്ടതുമായ ഭക്ഷണങ്ങൾ എന്നിങ്ങനെ ഒട്ടേറെ കാരണങ്ങളാൽ ഈ കാൻസർ വരാം. 

ചികിത്സ

കാൻസറിന്റെ സ്വഭാവമനുസരിച്ച് പൊതുവെ ശസ്ത്രക്രിയ, റേഡിയേഷൻ, കീമോതെറപ്പി, ഇമ്മ്യൂണോതെറപ്പി എന്നിവയാണ് ചികിത്സാമാർഗങ്ങൾ. പലപ്പോഴും ഡോക്ടറെ കാണാന്‍ വൈകുന്നതാണ് ഹെഡ് ആന്‍ഡ്‌ നെക്ക് കാന്‍സറിനെ ഗുരുതരമാക്കുന്നത്. എത്രയും പെട്ടെന്നുള്ള രോഗനിര്‍ണമാണ് രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്നത്.

English Summary : Head and neck cancer: Symptoms, causes and treatment

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA