ക്വിക് ഡോക് സൗജന്യ വെബിനാർ സീരീസ് കൊച്ചിയിൽ

webinar
SHARE

ആരോഗ്യ രംഗത്തെ പ്രമുഖ വിദഗ്ധരെ അണിനിരത്തി  ക്വിക് ഡോക്.കോം  ഒരുക്കുന്ന ‘പ്രതീക്ഷ - ആരോഗ്യത്തിലൂടെ ആശങ്കകളില്ലാതെ’ എന്ന  സൗജന്യ വെബിനാർ സീരീസ് കൊച്ചിയിൽ 20 ന് ആരംഭിച്ചു .വിവിധ ചികിത്സാ മേഖലകളിലുള്ള  പ്രഗത്ഭരായ ഡോക്ടർമാർ  പങ്കെടുക്കുന്ന ഈ പരിപാടിയിൽ  ഡോക്ടറോട് നേരിട്ട് സംശയങ്ങൾ ചോദിക്കാനുള്ള അവസരം ലഭിക്കുന്നതാണ് .

വെബിനാർ സീരിസിന്റെ ആദ്യ ഭാഗമായി   ഡോ. അനിൽ. വി. കൈമൾ  (സഞ്ജീവനം ആയുർവേദ ഹോസ്പിറ്റൽ, കൊച്ചി )‘പ്രമേഹം അറിയേണ്ടതും പാലിക്കേണ്ടതും ആയുർവേദത്തിലൂടെ’  എന്ന വിഷയത്തിൽ 20 ന് വൈകിട്ട് 6.00 നും  ഡോ. പോൾ ആന്റണി,  ഡോ. ജോർജ് പോൾ(പോൾസ് ഹോസ്പിറ്റൽ, കലൂർ ) ‘ആർത്തവ സമയത്തെ അമിത രക്തസ്രാവം - ആർത്തവ സംബന്ധമായ എല്ലാ പ്രശ്നങ്ങളുടെയും കാരണങ്ങളും പരിഹാരവും’ എന്ന വിഷയത്തിൽ 21 വൈകിട്ട് 5.30 നും  എൽദോസ് വൈദ്യർ (സെന്റ്. പോൾ ഫാർമസി, നെടുങ്ങപ്ര) ‘ആസ്മയും  അലർജിയും മാറാരോഗമല്ല, ചികിത്സാ വിധികളെക്കുറിച്ച്  അറിയാൻ പങ്കെടുക്കൂ’ എന്ന വിഷയത്തിൽ  28 വൈകിട്ട്  5.00 നും ഡോ. തൽഹത് പി (മെട്രോ മൈൻഡ്  സെന്റർ ഫോർ ന്യൂറോ സൈക്ക്യാട്രി, കളമശ്ശേരി ) ‘ലഹരിയും ലഹരിമുക്ത ചികിത്സയും അറിയുവാൻ പങ്കെടുക്കൂ’ എന്ന വിഷയത്തിൽ മാർച്ച്‌  6 വൈകിട്ട്  5.00 നും  ഡോ .ജി. കെ  മേനോൻ (ഡോ. മേനോൻസ് മാധവ ആയുർവേദ ഹോസ്പിറ്റൽ, മട്ടാഞ്ചേരി) ‘സന്ധിഗതവാതം (നടുവേദന, കാൽമുട്ട് വേദന, കഴുത്തു വേദന, തോളു വേദന, ഉപ്പൂറ്റിവേദന) അലട്ടുന്നുവോ...? പരിഹരിക്കാം ആയുർവേദത്തിലൂടെ’  എന്ന വിഷയത്തിൽ മാർച്ച്‌  7 രാവിലെ   11.00 നും വെബിനാറുകൾ  അവതരിപ്പിക്കുന്നു. 

ഹോസ്പിറ്റൽ അപ്പോയിന്റ്മെന്റ്  ബുക്കിങ് ആപ്ലിക്കേഷനായ ക്വിക് ഡോകിലൂടെ വിഡിയോ കൺസൾട്ടേഷൻ  സൗകര്യവും ലഭ്യമാണ് . ഇതിനോടകം ഒന്നരലക്ഷത്തിലേറെ ഉപഭോക്താക്കളാണ് ആപ്ലിക്കേഷൻ  ഉപയോഗിച്ചിട്ടുള്ളത്. വെബിനാറിൽ പങ്കെടുക്കാൻ വിളിക്കൂ  : 9048050689 

വെബിനാറിന്റെ ഭാഗമാകാൻ താല്പര്യമുള്ള ഹോസ്പിറ്റലുകൾ /ക്ലിനിക്കുകൾ / ഡോക്ടർ  വിളിക്കൂ  +918075107870.

English Summary : Qkdoc webinar series

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA