ADVERTISEMENT

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നോവല്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ വികസിപ്പിച്ച വാക്‌സീനുകള്‍ ഇവയ്‌ക്കെതിരെ ഫലപ്രദമാണോ എന്നതാണ് ശാസ്ത്രജ്ഞരുടെ ആശങ്ക. ഇതിനാല്‍ പുതിയ വകഭേദങ്ങളെയും നേരിടാന്‍ കരുത്തുള്ള ഒരു വാക്‌സീന്‍ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. ഇതിനായുള്ള ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 

വൈറസിന് അതിവേഗം ജനിതകവ്യതിയാനം ബാധിക്കുന്നതിനാല്‍ അതിന്റെ സ്‌പൈക് പ്രോട്ടീനെയും എന്‍ പ്രോട്ടീനെയും ലക്ഷ്യമിടുന്ന വാക്‌സീന്‍ വികസനത്തിനാണ് ഗവേഷകര്‍ ശ്രമിക്കുന്നത്. യഥാര്‍ഥ വൈറസിനെക്കാൾ തീവ്രമായ രോഗബാധയുണ്ടാക്കാന്‍ കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ക്ക് സാധിക്കുമോ എന്നത് സംബന്ധിച്ച് തെളിവുകളില്ലെന്ന് നോട്ടിങ്ഹാം യൂണിവേഴ്‌സിറ്റിയിലെ വൈറോളജിസ്റ്റ് പ്രഫസര്‍ ജോനാഥന്‍ ബാള്‍ പറയുന്നു. എന്നാല്‍ വളരെ വേഗം ആളുകളെ ബാധിക്കാനും എളുപ്പത്തില്‍ പടരാനുമുള്ള ശേഷി ഇവയ്ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മൂക്കിലും തൊണ്ടയിലും ഒരു അധിക ഡോസ് ആന്റിബോഡി ഉള്‍പ്പെടുത്താനുള്ള സാധ്യതയും ഗവേഷകര്‍ തേടുന്നുണ്ട്. ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തുന്നത്. കോവിഡിനെതിരെ വാക്‌സീന്‍ സ്വീകരിച്ചവരുടെ മൂക്കില്‍ നിന്നുള്ള സ്രവങ്ങളിലെ ആന്റിബോഡി തോതും ഇതിനായി പരിശോധിക്കുന്നുണ്ട്. 

യുകെ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍ തുടങ്ങിയ ഇടങ്ങളിലാണ് കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ മുഖ്യമായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്ത്യയിലും കോവിഡിന്റെ യുകെ വകഭേദം എത്തിയിരുന്നു. ജനിതക വ്യതിയാനം എങ്ങനെയാണ് വൈറസുകളെ കൂടുതല്‍ മാരകവും രോഗവ്യാപനശേഷിയും ഉള്ളതാക്കുന്നതെന്നത് സംബന്ധിച്ചും പഠനം നടക്കുന്നുണ്ട്.  

English Summary : Corona virus mutation and vaccine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com