ADVERTISEMENT

ടൈപ്പ് 1 പ്രമേഹമുള്ള കുട്ടികൾക്ക് കോവിഡ് വരാൻ സാധ്യത കൂടുതലാണെന്നും ഇത് ശരിയായി നിയന്ത്രിച്ചില്ലെങ്കിൽ പ്രശ്‍നം ഗുരുതരമാകാമെന്നും പഠനം.

നിയന്ത്രിതമല്ലാത്ത ടൈപ്പ് 1 പ്രമേഹം ബാധിച്ച കുട്ടികളിൽ കോവിഡ് 19 വരാനുള്ള സാധ്യത പത്തിരട്ടി ആണെന്ന്  ENDO 2021 ൽ അവതരിപ്പിച്ച പഠനം പറയുന്നു.  ഹീമോഗ്ലോബിൻ (A1) ഒൻപത് ശതമാനം കൂടുതലുള്ള കുട്ടികൾക്ക് A1 C ലെവൽ 7 ശതമാനത്തിലും കുറവുള്ള കുട്ടികളെ അപേക്ഷിച്ച്  കോവിഡ് 19 വരാനുള്ള സാധ്യത പത്തിരട്ടി കൂടുതലാണ് എന്നു കണ്ടു. കുട്ടികളിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണെന്ന് പഠനം നടത്തിയ യു എസിലെ  അർക്കൻസറസ് സർവകലാശാലയിലെ ഗവേഷകനായ മുനീഷ്  റെയിസിംഗാനി പറയുന്നു. 

ടൈപ്പ് 1 പ്രമേഹവും കോവിഡും ബാധിച്ച രണ്ടായിരം കുട്ടികളുടെയും ടൈപ്പ് 1 പ്രമേഹം ബാധിക്കാത്ത എന്നാൽ, കോവിഡ് ബാധിച്ച 30,000 കുട്ടികളുടെയും വിവരങ്ങൾ പരിശോധിച്ചു.

പ്രമേഹമുള്ള കുട്ടികളുടെ ഹീമോഗ്ലോബിൻ A1 C ലെവൽ വിശകലനം ചെയ്തു. കഴിഞ്ഞ മൂന്നു മാസങ്ങളിലെയൊരു വ്യക്തിയുടെ ബ്ലഡ് ഷുഗർ ലെവലിന്റെ ശരാശരി അളക്കുന്ന ടെസ്റ്റ് ആണ് A1 C ബ്ലഡ് ടെസ്റ്റ്. പ്രമേഹം നിയന്ത്രിക്കാനും ഈ ടെസ്റ്റ് സഹായിക്കുന്നു. A1 C ലെവൽ 7 ശതമാനത്തിലും കൂടുതൽ ഉള്ളവർക്കാണ് പ്രമേഹ സാധ്യത കൂടുതൽ.

കോവിഡ് ഉള്ള എന്നാൽ ടൈപ്പ് 1 പ്രമേഹം ഇല്ലാത്ത കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇവ രണ്ടും ബാധിച്ച കുട്ടികൾക്ക് മരണസാധ്യത കൂടുതലാണെന്നും, ശ്വസനസഹായത്തിനായി എൻഡോട്രക്കിയൽ ട്യൂബ് വേണ്ടിവരുമെന്നും, ന്യൂമോണിയ ബാധിക്കുകയോ സെപ്റ്റിക് ഷോക്ക് വരുകയോ ചെയ്യുമെന്നും പഠനം പറയുന്നു.

ടൈപ്പ് 1 പ്രമേഹം എങ്ങനെ നിയന്ത്രിക്കാം ?

കുട്ടികളിലെ ടൈപ്പ് 1 പ്രമേഹം നിയന്ത്രിക്കാൻ രക്ഷിതാക്കൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. 

∙ ദിവസം നാലുതവണയെങ്കിലും കുട്ടികളുടെ ബ്ലഡ് ഷുഗർ രേഖപ്പെടുത്തണം. തുടർച്ചയായി ഗ്ലൂക്കോസ് നില പരിശോധിക്കുന്നത് ബ്ലഡ് ഷുഗർ ഒരു റേഞ്ചിൽ തുടരാൻ സഹായിക്കും. 

∙ പ്രമേഹ രോഗികൾ പോഷകങ്ങൾ നിറഞ്ഞതും കൊഴുപ്പും കാലറിയും കുറഞ്ഞതുമായ ഭക്ഷണരീതി പിന്തുടരണം. കൂടുതൽ പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും പ്രോട്ടീനും കുട്ടിയുടെ ഭക്ഷണത്തിലുണ്ടെന്ന് ഉറപ്പു വരുത്തണം. 

∙ കുട്ടികൾ അരമണിക്കൂർ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടോയെന്ന കാര്യം രക്ഷിതാക്കൾ ശ്രദ്ധിക്കണം. എക്സർസൈസ് ചെയ്യുന്നത് കുട്ടിയുടെ ബ്ലഡ് ഷുഗർ നോർമൽ ആയി തുടരാൻ സഹായിക്കും. കുട്ടികളോടൊപ്പം നിങ്ങളും വ്യായാമം ചെയ്‌താൽ അത് അവർക്ക് ഒരു പ്രോത്സാഹനമാകും. 

∙ പ്രമേഹം ശരിയായി നിയന്ത്രിച്ചു നിർത്തുന്നതിൽ പ്രധാനമായ ഒന്നാണ് കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കണ്ട് ഫോളോ അപ് ചെയ്യുക എന്നത്. കൂടാതെ കുട്ടിയുടെ രക്തസമ്മർദം, കൊളസ്‌ട്രോൾ നില, തൈറോയ്ഡിന്റെ പ്രവർത്തനം, വൃക്കയുടെയും കരളിന്റെയും പ്രവർത്തനം ഇവയും പരിശോധിക്കേണ്ടത് പ്രധാനമാണ്.

English Summary : Diabetes puts children at high risk of Covid complications

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com