ADVERTISEMENT

ഫൈസര്‍-ബയോഎന്‍ടെക് വാക്‌സീനും മൊഡേണ വാക്‌സീനും ആദ്യ ഡോസ് എടുത്ത് രണ്ടാഴ്ചയ്ക്ക് ശേഷംതന്നെ കോവിഡ് അണുബാധ സാധ്യത 80 ശതമാനം കുറയ്ക്കുമെന്ന് അമേരിക്കയില്‍ നടന്ന പഠനം. രണ്ടാമത്തെ ഡോസ് എടുത്ത് രണ്ടാഴ്ചയ്ക്ക് ശേഷം രോഗസാധ്യത 90 ശതമാനം കുറയ്ക്കാനും  വാക്‌സീനുകള്‍ക്ക്  സാധിച്ചെന്ന് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) നടത്തിയ  പഠനം ചൂണ്ടിക്കാണിക്കുന്നു.

പഠനത്തിന്റെ ഭാഗമായി അമേരിക്കയില്‍ 2020 ഡിസംബര്‍ 14 മുതല്‍ 2021 മാര്‍ച്ച് 13 വരെ എം-ആര്‍എന്‍എ അധിഷ്ഠിത വാക്‌സീനുകളെടുത്ത 3950  ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിരോധ പ്രതികരണമാണ് നിര്‍ണയിച്ചത്. ഇവരില്‍ 74 ശതമാനത്തിനും ഒരു ഡോസ് എങ്കിലും വാക്‌സീന്‍ എടുത്തിരുന്നു. രോഗലക്ഷണങ്ങളില്ലാത്ത അണുബാധയെ തടയാനും വാക്‌സീനുകള്‍ ഫലപ്രദമാണെന്ന് പഠനത്തില്‍ തെളിഞ്ഞു.

രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത കോവിഡ് അണുബാധ തടയാന്‍ ഫൈസര്‍-ബയോഎന്‍ടെക് വാക്‌സീന്‍ 94 ശതമാനം ഫലപ്രദമാണെന്ന് ഇസ്രായേലില്‍ നിന്നുള്ള പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. 

പുതുതായി പുറത്ത് വരുന്ന പഠനങ്ങളുടെ അടിസ്ഥാനത്തില്‍ പരിമിതമായ വാക്‌സീന്‍ സ്റ്റോക്ക് ഉള്ള ചില രാജ്യങ്ങള്‍ വാക്‌സീന്റെ രണ്ടാമത്തെ ഡോസ് എടുക്കുന്നതിനുള്ള സമയക്രമം ദീര്‍ഘിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് വാക്‌സീന്‍ എടുക്കുന്നതിനാണ് ഇത്. എന്നാല്‍ അമേരിക്കയിലെ പൊതുജനാരോഗ്യ പ്രവര്‍ത്തകര്‍ക്ക് മുന്‍നിശ്ചയിച്ച പ്രകാരമുള്ള രണ്ട് ഡോസ് വാക്‌സീനുകളും നല്‍കി.

English Summary : Pfizer, Moderna COVID-19 vaccines highly effective after first shot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com