അറിയാം, ബിപി കൂടിയാലും കുറഞ്ഞാലുമുള്ള ആരോഗ്യപ്രശ്നങ്ങൾ; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

HIGHLIGHTS
  • ഇന്ന് 50 വയസ്സിനു മുകളിൽ പ്രായമായവരിൽ ഭൂരിഭാഗവും ബിപി മരുന്ന് കഴിക്കുന്നവരാണ്
hypotension
Photo credit : Maridav / Shutterstock.com
SHARE

ലോകത്തു നൂറു കോടിയിൽ അധികം അളുകൾക്ക് ഉയർന്ന രക്തസമ്മർദം ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഒരു വർഷം ഏകദേശം ഒരുകോടി പേരുടെ മരണത്തിനും ഇതു കാരണമാകുന്നുണ്ട്. ഇന്ന് 50 വയസ്സിനു മുകളിൽ പ്രായമായവരിൽ ഭൂരിഭാഗവും ബിപി മരുന്ന് കഴിക്കുന്നവരാണ്. തുടക്കത്തിൽ പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും കാണിക്കാത്ത രക്തസമ്മർദം ശരിക്കും ഒരു നിശബ്ദ കൊലയാളി തന്നെയാണ്.

ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ

മുകളിൽ പറഞ്ഞതുപോലെ തുടക്കത്തിൽ യാതൊരു ലക്ഷണങ്ങളും കണ്ടെന്നു വരില്ല. ബിപി വളരെ കൂടുമ്പോൾ തലവേദന, കാഴ്ച മങ്ങൽ, നടക്കുമ്പോഴോ ആയാസമുള്ള പ്രവൃത്തികൾ ചെയ്യുമ്പോഴേ ഉള്ള കിതപ്പ്, നെഞ്ചിടിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ കാണാം. രണ്ടോ അതിലധികമോ പ്രാവശ്യം പരിശോധന നടത്തുമ്പോഴും ബിപി കൂടുതലാണെന്നു കണ്ടാൽ ഹൈപ്പർ ടെൻഷൻ ഉണ്ടോയെന്നു നിർണയിക്കണം. 

നിയന്ത്രിച്ചു നിർത്തിയേ മതിയാകൂ

ബിപി നിയന്ത്രണാതീതം ആകുന്നത് ശരീരത്തിന്റെ പ്രധാന അവയവങ്ങളായ ഹൃദയം, വൃക്ക, തലച്ചോറ്, കണ്ണ് തുടങ്ങിയവയുടെ പ്രവർത്തനത്തെ ബാധിക്കും. ഈ അവയവങ്ങൾക്ക് സ്ഥായിയായ നാശം സംഭവിക്കാം. ഹാർട്ട് അറ്റാക്ക്, ഹാർട്ട് ഫെയിലിയർ, സ്ട്രോക്ക്, വൃക്കസ്തംഭനം, ഹൈപ്പർ ടെൻസീവ് റെറ്റിനോപ്പതി തുടങ്ങിയ ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഉയർന്ന രക്തസമ്മർദം വഴിതുറക്കാം. 

പെട്ടെന്നു കുറഞ്ഞാലും അപകടം

ബിപി കുറയുന്ന അവസ്ഥ (ഹൈപ്പോടെൻഷൻ) ഉയരുന്നതുപോലെ അത്ര സാധാരണമല്ല. എഴുന്നേൽക്കുമ്പോൾ കണ്ണിൽ ഇരുട്ട് കയറുക, ബാലൻസ് കിട്ടാതെ വീഴാൻ പോകുക, ക്ഷീണം തുടങ്ങിയവയാണ് ബിപി കുറയുന്നതിന്റെ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ കിടക്കുകയോ ഇരിക്കുകയോ ചെയ്യുക. കാലിന്റെ ഭാഗം ഉയർത്തി വയ്ക്കുന്നത് ബിപി കൂടാൻ സഹായിക്കും. ഉപ്പു ചേർത്ത വെള്ളവും കുടിക്കാം. 

അണുബാധ, സെപ്സിസ്, ഹൃദയസ്തംഭനം തുടങ്ങിയ അസുഖങ്ങളുടെ ഭാഗമായി ബിപി കുറയുന്നത് വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുകയും പെട്ടെന്നുള്ള വൃക്കസ്തംഭനത്തിനു കാരണമാകുകയും ചെയ്യാം.  

English Summary : Hypotension and hypertension: Causes, Symptoms and treatment

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA