കോവിഡിന്റെ രണ്ടാം വരവ്; 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്സീൻ ലഭ്യമാകണം

HIGHLIGHTS
  • രണ്ടാം വരവിൽ മരണനിരക്കും രോഗതീവ്രതയും കുറവായിരിക്കും
  • എട്ടുകോടി ജനതയ്ക്ക് ഭാരതത്തിൽ വാക്സീൻ നൽകാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്
covid-vaccine
SHARE

കോവിഡിന്റെ രണ്ടാം വരവ് നേരിടാൻ വാക്സീൻ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും  ലഭ്യമാകണമെന്ന് ഐഎംഎ സോഷ്യൽ മീഡിയ വിങ് നാഷനൽ കോർഡിനേറ്റർ ഡോ. സുൽഫി നൂഹു. രണ്ടാം വരവിൽ മരണനിരക്കും രോഗതീവ്രതയും കുറവായിരിക്കും എന്നുള്ളത് സത്യം.

മിക്കവാറും എല്ലാ രാജ്യങ്ങളിലും രണ്ടാംവരവ് ഉണ്ടായി. ഭാരതം മാത്രം വ്യത്യസ്തമാകാൻ സാധ്യതയില്ല. എന്നാൽ പല രാജ്യങ്ങളിലും ആദ്യഘട്ടങ്ങളിൽ രണ്ടാംവരവ് ഉണ്ടായപ്പോൾ കൃത്യമായ ചികിത്സ രീതികളും ആശുപത്രികളിലെ മുന്നൊരുക്കങ്ങളും തീരെ അപര്യാപ്തമായിരുന്നു.

എന്നാൽ അതിന് വിപരീതമായി  ചികിത്സാരീതികളും ആശുപത്രികളിലെ മുന്നൊരുക്കങ്ങളും വാക്സീൻ ലഭ്യതയും കൂടിയാകുമ്പോൾ രണ്ടാം വരവിലെ തീവ്രത മുൻ കാലങ്ങളിൽ മറ്റു രാജ്യങ്ങളിൽ ഉണ്ടായതുപോലെ അതീവ അപകടകരമാകണമെന്നില്ല. ഇപ്പോൾ ലഭ്യമായ രോഗപ്രതിരോധ മാർഗങ്ങളിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും  മികച്ചത് വാക്സീൻ തന്നെയാണ്. അതുകൊണ്ടുതന്നെ 18 വയസ്സിനു താഴെയുള്ള എല്ലാവർക്കും വാക്സീൻ ലഭ്യമാക്കുവാൻ അടിയന്തരമായി നടപടികൾ ഉണ്ടാകണം.

‌‌ഏതാണ്ട് എട്ടുകോടി ജനതയ്ക്ക് ഭാരതത്തിൽ വാക്സീൻ നൽകാൻ  നമുക്ക് കഴിഞ്ഞിട്ടുണ്ട്.  ഇതിൽ ഒരു കോടി ആൾക്കാർ മാത്രമാണ് രണ്ടു ഡോസും കഴിഞ്ഞ് പരിപൂർണ രോഗപ്രതിരോധശേഷി ആർജ്ജിച്ചത്. അവശേഷിക്കുന്ന ഏഴു കോടിയിലും രണ്ടാം കുത്തിവയ്പിന് സമയമായി വരുന്നതേയുള്ളൂ.‌

അതുകൊണ്ടുതന്നെ  ഭാരതത്തിലും കേരളത്തിലുടനീളവും വാക്ക് ഇൻ വാക്സീൻ സെന്ററുകൾ ഉടൻ ആരംഭിക്കണം. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും വാക്സീൻ നൽകുവാനുള്ള നടപടികൾ ഉണ്ടാവുകയും ചെറുകിട സ്വകാര്യ ആശുപത്രികളെയും  വാക്സിൻ നെറ്റ്‌വർക്കിൽ ഉൾപ്പെടുത്തുകയും ചെയ്യുക എന്നുള്ളത് യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യപ്പെടേണ്ടതാണ്.

അപ്പോൾ ഇനി 18 ന് മുകളിൽ എല്ലാവർക്കും വാക്സീൻ.?

English Summary : COVID- 19 second wave and vaccination

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA