ADVERTISEMENT

ശരീരത്തിന് പ്രവർത്തിക്കാനാവശ്യമായ വെള്ളം കുറയുമ്പോഴാണ് ദാഹിക്കുന്നു എന്ന തോന്നൽ നമുക്കുണ്ടാകുന്നത്. ഏറെ നേരം ജോഗ് ചെയ്‌താലോ നീണ്ട ദൂരം നടന്നാലോ ദാഹിക്കുന്നത് സാധാരണം. ഉപ്പ് കൂടുതലുള്ള ഭക്ഷണം ദാഹം കൂട്ടും. വേനൽക്കാലത്തും ധാരാളം വിയർക്കുക വഴി ദാഹം കൂടുതലുണ്ടാകും. 

എന്നാൽ കഠിന ജോലികൾ ഒന്നും ചെയ്യാതെതന്നെ എപ്പോഴും ദാഹം തോന്നിയാലോ, വെള്ളം കുടിച്ചാലും ഇടയ്ക്കിടെ ദാഹിക്കുന്നത് ചില ആരോഗ്യ പ്രശ്നങ്ങളുടെ സൂചനയാവാം.

1. പ്രമേഹം : പോളിഡിപ്സിയഅഥവാ അമിത ദാഹവും ഇടക്കിടെയുണ്ടാകുന്ന മൂത്രാശങ്കയും പ്രമേഹത്തിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്. ദീർഘ സമയം വായ വരളുന്നതും പ്രമേഹ സൂചനയാണ്. പ്രമേഹമുണ്ടെങ്കിൽ രക്തത്തിൽ ഗ്ലുക്കോസിന്റെ അളവ് കൂടുകയും ഇത് കുറയ്ക്കാൻ വൃക്കകൾക്ക് അമിതമായി ജോലി ചെയ്യേണ്ടി വരികയും ചെയ്യും. സാധാരണയെക്കാളധികം യൂറിൻ ഉൽപ്പാദിപ്പിക്കേണ്ടിയും വരും. അമിതമുള്ള ഷുഗറിനെ പുറന്തള്ളാനുള്ള ശ്രമം ഷുഗർ ലെവൽ നോർമൽ ആകുന്നതു വരെ തുടരുകയും ഒരാൾക്ക് ദാഹം കൂടുതൽ തോന്നുകയും വെള്ളം ധാരാളം കുടിക്കുകയും ചെയ്യും.

2. മരുന്നുകൾ : ചില മരുന്നുകളുടെ പാർശ്വഫലം മൂലം ദാഹം കൂടുതൽ തോന്നാം. അങ്ങനെയെങ്കിൽ ഡോക്ടറോട് ഇതേക്കുറിച്ച് സംസാരിച്ച് ഡോസ് കുറയ്ക്കുകയോ മരുന്ന് മാറ്റുകയോ ചെയ്യാം. 

3. നിർജലീകരണം : ശരീരത്തിന് ദൈനംദിന പ്രവൃത്തികൾ ചെയ്യാൻ ആവശ്യത്തിന് വെള്ളം ഇല്ലാത്ത അവസ്ഥയാണ് ഡീഹൈഡ്രേഷൻ. ദാഹമാണ് ഇതിന്റെ പ്രധാന ലക്ഷണം. അമിതമായ വ്യായാമം, ഡയറിയ, ഓക്കാനം, ഛർദ്ദി, അമിത വിയർപ്പ് ഇവ മൂലവും ഡീഹൈഡ്രേഷൻ ഉണ്ടാകാം. മൂത്രത്തിന്റെ നിറം കടുത്ത മഞ്ഞ ആവുക, വായുടെ വശങ്ങൾ വരളുക, ചർമം വരളുക, തലവേദന ഇതെല്ലാം ഡീഹൈഡ്രേഷന്റെ ലക്ഷണമാകും ഇങ്ങനെയുള്ളവർ ഉടൻതന്നെ വൈദ്യസഹായം തേടണം. 

4. ഹൈപ്പർ കാൽസീമിയ: ശരീരത്തിലെ കാൽസ്യത്തിന്റെ അളവ് സാധാരണയെക്കാളധികമായ അവസ്ഥ ആണിത്. ഹൈപ്പർ പാരാതൈറോയ്‌ഡിസം, ടി.ബി, ചിലയിനം കാൻസറുകൾ എന്നിവ ഈ  അവസ്ഥയ്ക്കു കാരണമാകാം. ഹൈപ്പർ കാൽസീമിയ എന്ന അവസ്ഥ മൂലം അമിത ദാഹം മാത്രമല്ല, ഓക്കാനം, ഛർദ്ദി, മലബന്ധം, വയറുവേദന ഇടയ്ക്കിടെ മൂത്രമൊഴിക്കനുള്ള തോന്നൽ, ക്ഷീണം, വിഷാദം ഇവയും ഉണ്ടാകാം.

English Summary : Thirsty again? reasons why you may crave water all the while

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com