ഇടത്തരം കോവിഡ് ബാധയുള്ളവരിൽ ആയുർവേദ മരുന്ന് ഫലപ്രദം; ആശുപത്രിവാസം കുറയ്ക്കുമെന്ന് ആയുഷ് മന്ത്രാലയം

HIGHLIGHTS
  • ആയുഷ് 64 സ്വീകരിക്കുന്നവരും ആരോഗ്യ പുരോഗതി ഇടവിട്ടു പരിശോധിക്കണം
covid-positive
SHARE

മലേറിയയ്ക്കെതിരെ 1980 കളിൽ വികസിപ്പിച്ച ആയുർവേദ മരുന്നായ ‘ആയുഷ് 64’ നേരിയ, ഇടത്തരം കോവിഡ് ബാധയുള്ളവരിൽ ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം കണ്ടെത്തി. കോവിഡിനു നൽകുന്ന സാധാരണ പരിചരണത്തിനൊപ്പം ‘ആയുഷ് 64’ കൂടി നൽകുന്നതു ആശുപത്രി വാസം കുറയ്ക്കും. രാജ്യത്തെ 3 ആശുപത്രികളിൽ 210 കോവിഡ് ബാധിതരിൽ നടന്ന മരുന്നു പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണു നിഗമനം.

ഏഴിലമ്പാലത്തൊലി, കടുകുരോഹിണി, കിരിയാത്ത്, കഴഞ്ചിക്കുരു പരിപ്പ് എന്നിവയുടെ മിശ്രിതമാണ് ആയുഷ് 64. ലക്നൗ കെജിഎംയു, വാർധയിലെ ഡിഎംഐഎംഎസ്, മുംബൈയിലെ ബിഎംസി കോവിഡ് ചികിത്സാ കേന്ദ്രം എന്നിവിടങ്ങളിലെ 70 വീതം രോഗികൾക്കാണ് മരുന്നു നൽകിയത്. ആയുഷ് മന്ത്രാലയത്തിന്റെയും സെന്റർ ഫോർ സയൻസ് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെയും നേതൃത്വത്തിലായിരുന്നു പരീക്ഷണം.

അതേസമയം, ആയുഷ് 64 സ്വീകരിക്കുന്നവരും ആരോഗ്യ പുരോഗതി ഇടവിട്ടു പരിശോധിക്കണമെന്നും ഓക്സിജൻ അടക്കം ആവശ്യമെന്നു കണ്ടാൽ ആശുപത്രിയിലെത്തിക്കണമെന്നും മുന്നറിയിപ്പുണ്ട്.

നേരിയ ലക്ഷണമുള്ള കോവിഡ് ബാധിതർക്ക് ആയുഷ് 64 ഗുളിക (500 മില്ലിഗ്രാം) 2 നേരം ഇളം ചൂടുവെള്ളത്തിനൊപ്പം കഴിക്കാമെന്നു നേരത്തെ തന്നെ ആയുഷ് മന്ത്രാലയം കോവിഡ് ചികിത്സാ പ്രോട്ടോകോളിൽ വ്യക്തമാക്കിയിരുന്നു.

English Summary : COVID- 19 and Ayurveda treatment

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA