ADVERTISEMENT

വീടിന് ഏറ്റവും അടുത്തുള്ള കോവിഡ് വാക്സിനേഷൻ കേന്ദ്രം കണ്ടെത്താൻ ജനങ്ങളെ സഹായിക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് വാട്സാപ്പുമായി കൈകോർക്കുന്നു. കേന്ദ്ര ഗവൺമെന്റിന്റെ MyGov  ഡിജിറ്റൽ പോർട്ടലും വാട്സാപ്പുമായി ചേർന്ന് കഴിഞ്ഞ വർഷം ആരംഭിച്ച വാട്സാപ്പ് ബോട്ടാണ് ഇതിനുവേണ്ടി ഉപയോഗപ്പെടുത്തുന്നത്.

9013151515 എന്ന നമ്പറിലേക്ക് Hi എന്ന് അയച്ച് ഈ ചാറ്റ് ബോട്ടുമായി ബന്ധപ്പെടാം. തുടർന്ന് 1മുതൽ 9 വരെയുള്ള വിവിധ ഓപ്ഷനുകൾ ബോട്ട് മെസേജ് ആയി അയക്കുന്നു. ഇതിനു മറുപടിയായി 1 എന്ന് ടൈപ്പ് ചെയ്ത് അയച്ചാൽ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളെ പറ്റിയും വാക്സീനുകളെ പറ്റിയുമുള്ള ആധികാരിക വിവരങ്ങൾ ലഭ്യമാകുന്ന മെനു ലഭിക്കും. ഇതിനു മറുപടിയായി 1 അയച്ചാൽ വാക്സിനേഷൻ കേന്ദ്രങ്ങളെ കുറിച്ചും 2 അയച്ചാൽ വാക്സീനുകളെ പറ്റിയും വിവരം ലഭിക്കും.

തുടർന്ന് നിങ്ങളുടെ പിൻകോഡ് നമ്പർ കൊടുത്താൽ അടുത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങളെയും ലഭ്യമായ സ്ലോട്ടുകളെയും അവിടെ വാക്സീൻ നൽകുന്ന പ്രായ വിഭാഗങ്ങളെയും പറ്റിയുള്ള വിവരങ്ങൾ ലഭ്യമാകും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ cowin വെബ്സൈറ്റിൽ(www.cowin.gov.in) കയറി സ്ലോട്ട് ബുക്ക് ചെയ്യാവുന്നതാണ്.

English Summary : Find nearest COVID-19 vaccine center via WhatsApp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com