ADVERTISEMENT

‘Nursing is a divine job’ പഠനകാലത്ത് വിദ്യാർഥികളോട് ട്യൂട്ടേഴ്സ് ആവര്‍ത്തിച്ചു പറയാറുള്ള കാര്യമാണ്. പക്ഷേ ബഹുഭൂരിപക്ഷം ജനങ്ങളും ഏറ്റവും വേഗം സ്വന്തം കാലില്‍ നില്‍ക്കാനും വീട്ടുകാരെ സഹായിക്കാനും തന്നെയാണ് ഈ ജോലി തിരഞ്ഞെടുക്കുന്നത്. അങ്ങനെ പഠിച്ചിറങ്ങി കുറച്ചു നാള്‍ ജോലി ചെയ്തു കഴിഞ്ഞപ്പോള്‍ ഈ ജോലി ഏറ്റവും പ്രിയപ്പെട്ടതായി. കോവിഡ് ദുരന്തം മാറ്റിമറിച്ച നഴ്സിങ് മുഖത്തെ കുറിച്ചു പറയുകയാണ് മസ്കത്തിൽ സർക്കാർ മേഖയിൽ ജോലി ചെയ്യുന്ന രജനി.  നഴ്സുമാരോട് സമൂഹത്തിനുള്ള കാഴ്ചപ്പാട്കോവിഡ് മഹാമാരി കുറേയൊക്കെ മാറ്റിയെടുത്തിട്ടുണ്ടെന്ന് രജനി പറയുന്നു.

കോവിഡ് കാലം ചരിത്രത്തിന്റെ ഭാഗമാവുമ്പോള്‍, ആരോഗ്യപ്രവർത്തകർക്കാവും ഏറ്റവും കൂടുതല്‍ അതിന്റെ ഓര്‍മക്കുറിപ്പുകള്‍ ഉണ്ടാകുക. മുന്‍പെങ്ങും കേള്‍ക്കാത്തവിധം, കാണാത്തവിധം തൊഴിലിടം മാറി. കോവിഡിന്റെ അനിശ്ചിതത്വവും ഭീകരതയും നേരില്‍ കണ്ടു. നിന്ന നില്‍പില്‍ ഐസിയു മറ്റുള്ളവര്‍ എത്തിനോക്കാന്‍ പോലും ഭയക്കുന്ന ഇടമായി. പിപിഇയും PAPAR set ഉം ഇട്ട് ഞങ്ങള്‍ ഓരോരുത്തരും ചന്ദ്രന്‍മാരും ചന്ദ്രമതികളും ആയി. രാപകല്‍ ഇല്ലാതെ രോഗികളെ ദോശമറിച്ചിടുന്നതു പോലെ കമിഴ്ത്തിയും മലര്‍ത്തിയും, മലര്‍ത്തിയും കമിഴ്ത്തിയും ഇട്ടു. ഐസലേഷൻ റൂമിന്റെ ചില്ലു ഭിത്തിക്ക് അപ്പുറം നിന്ന് പുറത്തേക്ക് കമ്യൂണിക്കേറ്റ് ചെയ്യാന്‍ സ്വന്തം സൈൻ ലാംഗ്വേജ് വരെ ഉണ്ടാക്കി. ചെറിയ വൈറ്റ് ബോർഡും മാർക്കറും എപ്പോഴും കയ്യില്‍ കരുതി "I need help എന്ന് communicate ചെയ്യാന്‍ അതായിരുന്നു ഏറ്റവും എളുപ്പം. ഡ്യൂട്ടിക്ക് പോകുന്ന ബാഗില്‍ ബാത് ടവൽ, ഷവർ ജെൽ, ഷാംപൂ തുടങ്ങിയവ സ്ഥിരവാസമായി. തലമുടി ഒന്ന് സെറ്റ് ചെയ്തും, കളര്‍ ചെയ്തും വന്നിരുന്നവര്‍ ഡ്യൂട്ടി കഴിഞ്ഞ് കുളിച്ച് നനഞ്ഞ കോഴിയെ പോലെ തിരിച്ചു പോയി. കൂടെ ജോലി ചെയ്യുന്നവര്‍ കോവിഡ് പോസിറ്റീവ് ആവുമ്പോള്‍ "Who will be the next എന്ന് tension അടിച്ചു നടന്നു. സ്ട്രെസ് ഔട്ട് ആവാതെയും ഡിപ്രഷനിലേക്ക് കൂപ്പുകുത്താതെയും ഇരുന്നത് കുടുംബത്തിന്റെ സപ്പോർട്ട് കൊണ്ടുമാത്രമാണ്.

ഈ ജനുവരിയില്‍ കോവിഡ് ഐസിയുവില്‍ സീറോ പേഷ്യന്റ് ആയപ്പോള്‍ കേക്ക് മുറിച്ച് ആഘോഷിച്ചതാണ്. പക്ഷേ ഇപ്പോള്‍ രണ്ടാം തരംഗത്തില്‍ വീണ്ടും ഐസിയു നിറഞ്ഞു. വാക്സീൻ കിട്ടിയതു കൊണ്ടും കൊറോണയെ പറ്റി കുറച്ചൊക്കെ അവബോധം ഉള്ളതു കൊണ്ടും രോഗീ പരിചരണത്തില്‍ പണ്ടത്തെ അത്ര പേടി ഇല്ല. എങ്കിലും എല്ലാവരെയും പോലെ "Zero Covid patient" എന്ന ലേബൽ സ്വപ്നം കണ്ട്, ഈ നഴ്സസ് ദിനത്തിലും രോഗീപരിചരണം തുടരുന്നു.

English Summary : International nurses day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com