ADVERTISEMENT

വളരെ പ്രയാസകരമായ  സമയമാണ് നമ്മൾ  നേരിടുന്നത്,  എല്ലാ വിധത്തിലും  COVID-19 അതിന്റെ മൂർദ്ധന്യ  ഘട്ടത്തിലെത്തിയിരിക്കുന്നു . അതിനോടൊപ്പം , ഹൃദ്രോഗമുള്ളവർ  ഇരുതലയുള്ള  ഭീഷണി നേരിടുന്നു എന്നതും  ശ്രദ്ധിക്കേണ്ടതാണ്. ഇവരിൽ വൈറസിന്റെ കഠിനമായ രോഗാവസ്ഥകൾ  ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്ന് മാത്രമല്ല, അവരുടെ ഹൃദയത്തിന് നിരന്തരമായി ആവശ്യമുള്ള  പരിചരണം തേടാനും അവർ ഭയപ്പെട്ടേക്കാം.

തിരുവനന്തപുരത്തെ  സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. പ്രവീൺ എസ് വി ഹൃദയ രോഗികൾക്കായി തന്റെ കാഴ്ചപ്പാടുകളും ശുപാർശകളും പങ്കുവെക്കുന്നു.

പ്രായമായവരിൽ സാധാരണ കണ്ടുവരുന്ന ഒരു ഹൃദയ അവസ്ഥയാണ് കടുത്ത അയോർട്ടിക് സ്റ്റെനോസിസ് (AS). ഡാറ്റ പ്രകാരം, 75 വയസ്സിനു മുകളിലുള്ള 8 പേരിൽ ഒരാളെ   അയോർട്ടിക് സ്റ്റെനോസിസ് ബാധിക്കുന്നു. ഹൃദയത്തിന്റെ പ്രധാന അറയ്ക്കും ശരീരത്തിന്റെ എല്ലാ ഭാഗങ്ങൾക്കും രക്തം നൽകുന്ന പ്രധാന രക്തക്കുഴലുകൾക്കും ഇടയിൽ കാവൽക്കാരനെ പോലെ  പ്രവർത്തിക്കുന്ന പ്രധാന വാൽവാണ് അയോർട്ടിക് വാൽവ്. അയോർട്ടിക് സ്റ്റെനോസിസ് മൂലം  അയോർട്ടിക് വാൽവ് ഇടുങ്ങിയതാവുകയും  ശരീരത്തിലുടനീളം രക്തം എളുപ്പത്തിൽ ഒഴുകുന്നത് തടയുകയും ചെയ്യുന്നു. അവസാനഘട്ടം വരെ ഇത് പലപ്പോഴും ലക്ഷണമില്ലാതെ തുടരും. ഹൃദയം ദുർബലമാകുമ്പോൾ ശ്വാസതടസ്സം, ക്ഷീണം തുടങ്ങിയ അസുഖകരമായ ലക്ഷണങ്ങൾ കണ്ടേക്കാം. രോഗലക്ഷണങ്ങൾ പ്രകടമായാൽ , നല്ല ഫലം ലഭിക്കുന്നതിന് എത്രയും വേഗം ചികിത്സിക്കണം.

നിർഭാഗ്യവശാൽ, പല രോഗികളിലും ഇത്തരം ലക്ഷണങ്ങൾ കാണുമ്പോഴേക്കും ഈ രോഗം വളരെ മോശം  ഘട്ടത്തിലേക്ക് പുരോഗമിക്കുന്നു.

01
ചിത്രത്തിന് കടപ്പാട് : മെഡ്ട്രോണിക്

കഠിനമായ അയോർട്ടിക് സ്റ്റെനോസിസ് ലക്ഷണങ്ങൾ ഉള്ള  50%  ആളുകൾക്കും  അവരുടെ അയോർട്ടിക് വാൽവ് മാറ്റിസ്ഥാപിച്ചില്ലെങ്കിൽ ശരാശരി രണ്ട് വർഷത്തിനുള്ളിൽ ജീവൻ നഷ്ടമായേക്കാം . മരുന്നുകൾക്ക് രോഗം തടയാനോ സുഖപ്പെടുത്താനോ കഴിയില്ലെന്ന് അറിയേണ്ടത് പ്രധാനമാണ്, രോഗലക്ഷണങ്ങളെ മാത്രമേ ചികിത്സിക്കാൻ കഴിയൂ എന്ന് അറിയുക .

എ.എസ്സ് (A S)  രോഗിയുടെ അവസ്ഥയെ ചികിത്സിക്കാനും ജീവിതനിലവാരം ഉയർത്താനും അടിയന്തിര ഇടപെടൽ സഹായിക്കും. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഓപ്പൺ ഹാർട്ട് സർജറി മാത്രമായിരുന്നു  ഇതിനുള്ള ഏക പോംവഴി. ഇതിനു നല്ലൊരു ബദലാണ് ട്രാൻസ്കാതീട്ടർ  അയോർട്ടിക് വാൽവ് റീപ്ലേസ്‌മെന്റ് (ടി‌എ‌വി‌ആർ അഥവാ TAVR ).

ഞരമ്പിൽ ഒരു ചെറിയ മുറിവുണ്ടാക്കുകയും ആൻജിയോപ്ലാസ്റ്റി പോലെ ക്രമീകരിക്കുകയും ചെയ്യുന്നു, ഒരു ഡെലിവറി സിസ്റ്റം ഉപയോഗിച്ചു  വാൽവ് ശരീരത്തിൽ ഘടിപ്പിക്കുന്നു , ഇത് രോഗബാധിതമായ വാൽവ് വരെ മുകളിലേക്ക് പോകുന്നു. വാൽവ് അവിടെ എത്തിക്കുകയും രോഗബാധിതമായ അയോർട്ടിക് വാൽവിനുള്ളിൽ സ്ഥാപിക്കുകയും ചെയ്യുന്നു. മുഴുവൻ നടപടിക്രമവും 1 മുതൽ 2 മണിക്കൂർ വരെ നീണ്ടുനിൽക്കും. ഏകദേശം 2 മുതൽ 3 ദിവസത്തിനുള്ളിൽ രോഗിയെ ഡിസ്ചാർജ് ചെയ്യുന്നു, കൂടാതെ അവരുടെ ആരോഗ്യ അവസ്ഥയും രോഗമുക്തി  നിരക്കും അനുസരിച്ച് പതിവ് ദിനചര്യകൾ  പുനരാരംഭിക്കാനും  കഴിയും.

രാജ്യം വിനാശകരമായ  ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്, പൗരന്മാരെന്ന നിലയിൽ കോവിഡ് പ്രോട്ടോക്കോളുകൾ പിന്തുടർന്ന് അവരുടെ ഹൃദയാരോഗ്യം വീട്ടിൽ നിരീക്ഷിക്കുകയും വീഡിയോ കൺസൾട്ടേഷൻ വഴി പരിചരണം തേടുകയും വേണം. ഡോക്ടർമാരുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ, പരിചരണത്തിനുള്ള അടുത്ത ഘട്ടങ്ങൾ തീരുമാനിക്കുകയും അവ നടപ്പാക്കുകയും ചെയ്യാം.

ചിത്രത്തിനു കടപ്പാട് :മെഡ്ട്രോണിക് 

റഫറൻസ് : 1. https://www.ncbi.nim.nih.gov/pmc/articles/PMC4857607/

2. ഓട്ടോ, സി വാൽവ് ഡിസീസ്; ടൈമിംഗ് ഓഫ് അയോർട്ടിക് വാൽവ് സർജറി. ഹാർട്ട്. 2000;84 (2 ):211 -218

അറിയിപ്പ്: 

ഡോ. പ്രവീൺ എസ്.വി പങ്കുവച്ചിട്ടുള്ള എല്ലാ വിവരങ്ങളും പൊതുവിദ്യാഭ്യാസത്തിനും വിജ്ഞാനത്തിനും മാത്രമുള്ളതാണ്. മാത്രമല്ല ഇത് വിദഗ്ധ മെഡിക്കൽ ഉപദേശത്തിനോ ചികിത്സാനിർദേശത്തിനോ പകരമാവില്ല. നിങ്ങൾക്കുള്ള ഏതെങ്കിലും തരം ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്താനോ നിങ്ങളുടെ അവസ്ഥയെക്കുറിച്ചുള്ള സംശയങ്ങൾ‌ക്കും ആശങ്കകൾക്കും ഉത്തരം ലഭിക്കാനോ ദയവായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. ഏതെങ്കിലും തരത്തിലുള്ള ഉത്പന്നങ്ങളോ സേവനങ്ങളോ ഡോക്ടർ ശുപാർശ ചെയ്യുന്നില്ല.

English Summary : COVID- 19 related heart problems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com