ഇന്ത്യയിലെ രണ്ടാം കോവിഡ് തരംഗത്തിന് പിന്നിൽ ഡെൽറ്റാ വകഭേദം

covid_corona-2
SHARE

ഇന്ത്യയിലുണ്ടായ രണ്ടാം കോവിഡ് തരംഗത്തിന് പിന്നിൽ B. 1.617.2 എന്ന ഡെൽറ്റാ വകഭേദമാണെന്ന് 10 ദേശീയ ലാബുകളുടെ കൂട്ടായ്മയായ INSACOG. മഹാരാഷ്ട്രയിൽ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട B.1.617 വകഭേദം പശ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ്, ഡൽഹി, ഗുജറാത്ത്, തെലങ്കാന ഉൾപ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലും ഇപ്പോൾ കാണപ്പെടുന്നുണ്ടെന്ന് INSACOG ചൂണ്ടിക്കാട്ടി.

B.1.617. 1, B.1.617.2, B.1.617.3 എന്നിങ്ങനെ കൂടുതൽ പിരിവുകളുള്ള വകഭേദമായി B.1.617 പിന്നീട് മാറി. ഇതിൽതന്നെ ലോകാരോഗ്യസംഘടന ഡെൽറ്റാ എന്ന് പേരിട്ട B.1.617.2 വകഭേദത്തിന് മറ്റ് രണ്ട് വകഭേദങ്ങളെ അപേക്ഷിച്ച് വ്യാപന ശേഷി കൂടുതലാണ്.

മെയ് 28 വരെയുള്ള കണക്കെടുത്താൽ മഹാരാഷ്ട്ര(2077), പശ്ചിമ ബംഗാൾ(630),  ഡൽഹി(1458), കർണാടക(225) എന്നിവിടങ്ങളിൽ സീക്വൻസ് ചെയ്യപ്പെട്ട ജീനോമുകളിൽ ഉയർന്നു നിന്നത് B.1.617 വകഭേദങ്ങളാണെന്നും INSACOG റിപ്പോർട്ട് പറയുന്നു. ആശങ്കപ്പെടുത്തുന്ന വകഭേദം എന്നാണ് ലോകാരോഗ്യ സംഘടന ഇവയെ വിശേഷിപ്പിച്ചത്.

അതേസമയം യുകെയിൽ ആദ്യം കാണപ്പെട്ട ആൽഫാ വകഭേദം(B. 1.1.7) കഴിഞ്ഞ ഒന്നര മാസമായി ഇന്ത്യയിൽ കുറഞ്ഞു വരികയാണ്. B.1.617 വകഭേദങ്ങൾക്ക് ആന്റി ബോഡികളുടെ ഫലപ്രാപ്തി കുറയ്ക്കാനാകുമെന്നും കരുതപ്പെടുന്നു.

രാജ്യത്തെ കൊറോണാ വൈറസുകളുടെ ജനിതക സീക്വൻസിങ് നടത്തി പകർച്ചവ്യാധിയുടെ സ്വഭാവമാറ്റം പഠിക്കുന്നതിന് കേന്ദ്ര ഗവൺമെന്റാണ് 10 ദേശീയ ലാബുകൾ കൂട്ടിയിണക്കി INSACOG കഴിഞ്ഞ ഡിസംബറിൽ രൂപീകരിച്ചത്.

English Summary : Delta COVID-19 variant caused second wave in India

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA