ADVERTISEMENT

ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ  കാര്യമായി ബാധിക്കുന്ന ഒന്നാണ് എയ്ഡ്സ് പരത്തുന്ന ഹ്യൂമൻ ഇമ്മ്യൂണോഡെഫിഷ്യൻസി  വൈറസ്(എച്ച് ഐ വി ).എയ്ഡ്സ് പോലുള്ള രോഗങ്ങൾ മൂലം പ്രതിരോധശേഷി കുറഞ്ഞവരിൽ മാസങ്ങളോളം കൊറോണവൈറസ് നില  നിൽക്കാമെന്ന് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. ദക്ഷിണാഫ്രിക്കയിലെ എച്ച്ഐവി ബാധിതയായ 36 കാരിയിൽ ഇത്തരത്തിൽ കൊറോണ വൈറസ് ജീവിച്ചത് ഏഴ് മാസത്തോളമാണ്. ഇക്കാലയളവിൽ കൊറോണ വൈറസിന് 32 തവണ ജനിതക വ്യതിയാനം സംഭവിച്ചതായി medRxiv ജേർണലിൽ പ്രസിദ്ധീകരിച്ച  പഠനറിപ്പോർട്ട് പറയുന്നു.

13 വ്യതിയാനങ്ങൾ കൊറോണ വൈറസിന്റെ സ്‌പൈക് പ്രോട്ടീനിൽ ആണ് സംഭവിച്ചത്. ഇത് മനുഷ്യ ശരീരത്തിന്റെ പ്രതിരോധ പ്രതികരണത്തെ പരാജയപ്പെടുത്താൻ വൈറസിനെ സഹായിക്കുന്നു. 19 വ്യതിയാനങ്ങൾ വൈറസിന്റെ സ്വഭാവവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളതാണ്. എന്നാൽ ഈ സ്ത്രീയിൽ നിന്ന് കൊറോണ വൈറസ് മറ്റാരിലേക്കെങ്കിലും  പകർന്നോ എന്നത് വ്യക്തമല്ല. 

എച്ച്ഐവി അണുബാധ കൊറോണ വൈറസിന്റെ കൂടുതൽ വകഭേദങ്ങൾക്ക് കാരണമാകുമോ എന്ന സംശയമുണർത്തുന്നതാണ് പഠനം. അങ്ങനെയെങ്കിൽ കൊറോണ വൈറസിന്റെ ദീർഘ കാലത്തേക്കുള്ള പകർച്ചയുടെയും പരിണാമത്തിന്റെയും സ്രോതസ്സായി  എച്ച്ഐവി രോഗികൾ മാറാം.

ദക്ഷിണാഫ്രിക്കയിലെ സ്ത്രീ ഉൾപ്പെടെ കോവിഡ് ബാധിതരായ 300 എച്ച്ഐവി രോഗികൾ പഠനത്തിനായി എൻറോൾ ചെയ്തിരുന്നു. ഒരു മാസത്തിലധികം കൊറോണ വൈറസ് ശരീരത്തിൽ തുടർന്ന നാല് എച്ച്ഐവി രോഗികളെ  കൂടി പഠനത്തിൽ കണ്ടെത്തി. കോവിഡും എയ്ഡ്‌സ് വൈറസും തമ്മിലുള്ള ഈ ബന്ധം  സ്ഥിരീകരിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യം ആണെന്ന്‌ ഗവേഷകർ പറയുന്നു.

English Summary : Coronavirus stayed inside HIV-positive woman for 7 months, underwent 32 mutations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com