കോവിഡ് പുരുഷന്മാരുടെ ലൈംഗികാരോഗ്യത്തെയും ബാധിക്കും

covid- 19 sexual problem
Photo credit : Photoroyalty / Shutterstock.com
SHARE

കൊറോണവൈറസ് പുരുഷന്മാരുടെ ലൈംഗിക തൃഷ്‌ണയെ ബാധിക്കുമെന്നും ഉദ്ധാരണശേഷിക്കുറവ് ഉണ്ടാക്കാമെന്നും പഠനം. ഹൃദയ-രക്തധമനി സംവിധാനത്തെ ബാധിക്കുന്ന കോവിഡ്–19 ലൈംഗികാവയവങ്ങളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുമെന്നും ഇതുവഴി പുരുഷന്മാരുടെ ഉദ്ധാരണ ശേഷിയെ ബാധിക്കുമെന്നും ഇറ്റാലിയൻ പുരുഷന്മാരിൽ നടത്തിയ പഠനത്തിൽ കണ്ടെത്തി.

സ്ഖലന സമയത്തെ ബുദ്ധിമുട്ടുകൾ, ലൈംഗിക താൽപര്യക്കുറവ്, ലിംഗത്തിൽ വേദനയും തടിപ്പും, ടെസ്റ്റോസ്റ്റെറോൺ ഹോർമോണിന്റെ കുറവ്, ബീജഗുണക്കുറവ്, പ്രത്യുത്പാദനശേഷിക്കുറവ് തുടങ്ങിയ നിരവധി പ്രശ്നങ്ങൾ കോവിഡ് പുരുഷന്മാരിൽ ഉണ്ടാക്കാമെന്നും പഠനം പറയുന്നു.

പുരുഷന്മാരിലെ ഉദ്ധാരണ ശേഷിക്കുറവ് അവരുടെ പൊതുവെയുള്ള ആരോഗ്യത്തിന്റെതന്നെ ഒരു സൂചനയാണെന്ന് യൂറോളജിസ്റ്റ് റയൻ ബെർഗ്ലുണ്ട് ചൂണ്ടിക്കാണിക്കുന്നു.  രക്തധമനികളുടെ സംവിധാനവും പ്രത്യുത്പാദന സംവിധാനവും പരസ്പരം ബന്ധിക്കപ്പെട്ടു കിടക്കുന്നതിനാൽ ഉദ്ധാരണശേഷിക്കുറവ് ഹൃദ്രോഗത്തിന്റെ മുന്നറിയിപ്പുമാകാം. രക്തധമനികളിലെ നീർക്കെട്ടും ക്ളോട്ടുകളും ലിംഗത്തിലേക്കുള്ള രക്തയോട്ടത്തെ കുറയ്ക്കും. ഇതാകാം പിന്നീട് ഉദ്ധാരണക്കുറവിലേക്ക് നയിക്കുന്നത്. വൈറസ് ഉണ്ടാക്കുന്ന ഉത്കണ്ഠയും വിഷാദരോഗവും സമ്മർദവും മാനസികാരോഗ്യത്തെ ബാധിക്കുന്നതും ലൈംഗികാരോഗ്യത്തിന് തിരിച്ചടിയാകും.

കോവിഡിനെതിരെയുള്ള  ആന്റി വൈറൽ തെറാപ്പികളും പുരുഷന്മാരുടെ ഉത്പാദനശേഷിയെ ദോഷകരമായി ബാധിക്കാമെന്ന് ഇറാനിൽ നടത്തിയ ഒരു പഠനം ചൂണ്ടികാണിക്കുന്നു. വൈറസിന് ബീജകോശങ്ങളെ നേരിട്ട് ബാധിക്കാൻ കഴിയുമെന്നും ഈ പഠനം കൂട്ടിച്ചേർത്തു.

English Summary : COVID- 19 related sexual issues in men

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA