ADVERTISEMENT

പുസ്‌തക വായന കൊണ്ട് എന്തു നേട്ടമാണ് ഉള്ളത്? വെറുതെ സന്തോഷം കിട്ടാനാണോ വായിക്കുന്നത്? ആസ്വാദനത്തിനും അപ്പുറം പുസ്തകവായന എന്താണ് നൽകുന്നത്? 

പുസ്‌തക വായന ശാരീരികവും മാനസികവുമായ ആരോഗ്യം നൽകും. ഈ ഗുണങ്ങൾ ജീവിതകാലമത്രയും നിലനിൽക്കും കുട്ടിക്കാലം മുതൽ വാർധക്യം വരെ വായനയുടെ ഗുണഫലങ്ങൾ നീളുന്നു. നമ്മുടെ തലച്ചോറിനെയും ശരീരത്തെയും പുസ്തകവായന എങ്ങനെ മാറ്റുന്നു എന്നറിയാം. 

വായന സമ്മർദമകറ്റും 

അര മണിക്കൂർ വായന സമ്മർദ്ദം കുറയ്ക്കുമെന്നും ഹൃദയമിടിപ്പിന്റെ നിരക്ക് കുറയ്ക്കുമെന്നും മനസികസമ്മർദത്തിന്റെ നിരക്ക് കുറയ്ക്കുമെന്നും മാനസിക സമ്മർദത്തെ അകറ്റുമെന്നും 2009 ൽ നടത്തിയ ഒരു പഠനത്തിൽ തെളിഞ്ഞു. 

സഹാനുഭൂതി വളർത്തും 

സാഹിത്യ വായന ശീലമാക്കിയവരിൽ മറ്റുള്ളവരുടെ വികാരങ്ങളെയും വിശ്വാസങ്ങളെയും മനസിലാക്കാനുള്ള കഴിവ് ഉണ്ട്. സഹിഷ്‌ണുതയും സഹാനുഭൂതിയും വളർത്താൻ വായന സഹായിക്കും. 

തലച്ചോറിനെ ശക്തിപ്പെടുത്തുന്നു

വായന നമ്മുടെ മനസിനെ തന്നെ മാറ്റിമറിയ്ക്കുന്നു. തലച്ചോറിലെ സങ്കീർണമായ സർക്യൂട്ടുകളും സിഗ്നലുകളും എല്ലാം വായനയിൽ ഇൻവോൾവ്ഡ് ചെയ്യുന്നുണ്ട്. വായിക്കാനുള്ള കഴിവ് വർധിക്കുമ്പോൾ ഈ ശൃഖലകളും കൂടുതൽ ശക്തമാകുന്നു. 

വർധിച്ച പദസഞ്ചയം 

വളരെ ചെറുപ്പം മുതലേ പതിവായി പുസ്‌തകങ്ങൾ വായിക്കുന്ന വിദ്യാർഥികളിൽ ക്രമേണ പദസഞ്ചയം (vocabulary) വർധിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഫലപ്രദമായി ആശയവിനിമയം നടത്താൻ വായന സഹായിക്കും. പുതിയ വാക്കുകൾ പരിചയപ്പെടാൻ മികച്ച മാർഗം വായനയാണ്. 

മറവിരോഗം അകറ്റാം 

പ്രായം കൂടുന്തോറും നമ്മുടെ മനസിനെ എൻഗേജ്‌ഡ്‌ ആക്കി വയ്ക്കാനുള്ള മികച്ച മാർഗമാണ് പുസ്‌തകങ്ങളും മാസികകളും വായിക്കുക എന്ന്  നാഷണൽ ഇൻസ്റിറ്റ്യൂട്ട് ഓഫ് ഏജിങ്ങ് പ്രസ്‌താവിക്കുന്നു.

ദിവസവും ഗണിത പ്രശ്നങ്ങൾ നിർധാരണം ചെയ്യുന്ന മുതിർന്ന ആൾക്കാരിൽ ബൗദ്ധിക പ്രവർത്തനങ്ങൾ മെച്ചപ്പെട്ടതായി കണ്ടു. 

എത്ര നേരത്തെ വായന തുടങ്ങാമോ അത്രയും നല്ലത് ജീവിതകാലം മുഴുവൻ മനസിനെ ഉത്തേജിപ്പിക്കുന്ന വായന പോലുള്ള പ്രവൃത്തികൾ ചെയ്‌തവരിൽ  ഡിമൻഷ്യയുടെ ലക്ഷണങ്ങളായ തലച്ചോറിലെ പ്ളേക്കുകളോ ക്ഷതങ്ങളോ കെട്ടുപിണഞ്ഞ പ്രോട്ടീനുകളോ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് റഷ് സർവകലാശാല 2013 ൽ നടത്തിയ പഠനത്തിൽ കണ്ടു. വായന മറവി രോഗത്തെ അകറ്റി നിർത്തും. 

നല്ല ഉറക്കത്തിന് തയാറെടുപ്പിക്കുന്നു 

പതിവായി ഉറക്കം സുഖമാകാനും വായന സഹായിക്കും. വായന ദിനചര്യയുടെ ഭാഗമാക്കാൻ മയോക്ലിനിക്കിലെ ഡോക്ടർമാർ നിർദേശിക്കുന്നതും അതുകൊണ്ടാണ്.

അച്ചടിച്ച പുസ്‌തകങ്ങൾ  തന്നെ വായിക്കാൻ തിരഞ്ഞെടുക്കണം. കാരണം ഫോണിൽ നിന്നുള്ള വെളിച്ചം ഉറക്കം വരാതിരിക്കാനും മറ്റ് നിരവധി ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ഉറക്കപ്രശ്നങ്ങൾ ഉള്ളവർ കിടപ്പുമുറിയിൽ ഇരുന്നു വായിക്കരുതെന്നും ഡോക്ടർമാർ നിർദേശിക്കുന്നു. 

വിഷാദം അകറ്റുന്നു

വിഷാദം ബാധിച്ചവർക്ക് തങ്ങൾ ഒറ്റപ്പെട്ടതായി തോന്നുകയും അവർ മറ്റുള്ളവരിൽ നിന്ന് അകന്നു നിൽക്കുകയും ചെയ്യും. ഈ ഒരു ചിന്ത കുറയ്ക്കാൻ പുസ്‌തക വായന സഹായിക്കും. 

കഥകൾ വായിക്കുന്നത് താൽക്കാലികമായി നമ്മുടെ സ്വന്തം ലോകത്തു നിന്ന്  സങ്കല്പികമായ കഥാപാത്രങ്ങളുടെ അനുഭവങ്ങളിലേക്ക് രക്ഷപെടാൻ സഹായിക്കും. സെൽഫ് ഹെൽപ്പ് വിഭാഗത്തിൽപ്പെട്ട പുസ്‌തകങ്ങൾ  ആണെങ്കിൽ അവ വിഷാദമുൾപ്പെടെയുള്ള രോഗ ലക്ഷണങ്ങളെ എങ്ങനെ മാറ്റാം  എന്നതിനുള്ള വഴികൾ പഠിപ്പിച്ചു തരും. 

യു കെ യിലെ നാഷണൽ ഹെൽത്ത് സർവീസ് അതുകൊണ്ടാണ് ഒരു പദ്ധതി തുടങ്ങിയത്. മെഡിക്കൽ രംഗത്തെ വിദഗ്‌ധർ ചില പ്രത്യേക അവസ്ഥകൾക്കായി സെൽഫ് ഹെൽപ്പ് ബുക്കുകൾ തിരഞ്ഞെടുക്കുകയും അവ ഡോക്‌ടർമാർ പ്രിസ്‌ക്രൈബ് ചെയ്യുകയും ചെയ്യുന്ന പദ്ധതിയാണിത്. 'എ ബുക്‌സ് ഓൺ പ്രസ്ക്രബ്ഷൻ പ്രോഗ്രാം '.

ദീർഘകാലം ജീവിക്കാം 

12 വർഷക്കാലം 3635 പേരിൽ നടത്തിയ ഒരു പഠനത്തിൽ, പുസ്തകവായന ശീലമാക്കിയവർ വായിക്കാത്തവരെ അപേക്ഷിച്ച്  രണ്ട് വർഷം കൂടുതൽ ജീവിച്ചു എന്നു കണ്ടു. 

പുസ്‌തകം വായിക്കാത്തവരെ അപേക്ഷിച്ച് ഓരോ ആഴ്ചയും മൂന്നര മണിക്കൂറിലധികം വായിക്കുന്നവർ ദീർഘായുസോടെ ഇരിക്കാൻ 23 ശതമാനം സാധ്യത കൂടുതൽ ആണെന്നു കണ്ടു. 

എന്താണ് വായിക്കേണ്ടത് ?

കൈയിൽ കിട്ടുന്നതെന്തും എന്നാണ് ഇതിനുത്തരം. പുസ്‌തകങ്ങൾ കിട്ടാൻ പ്രയാസമായിരുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ എല്ലാവർക്കും  ലൈബ്രറി സൗകര്യമുണ്ട്. 

ഇഷ്ടമുള്ള വിഷയത്തിലെ പുസ്‌തകങ്ങൾ തിരഞ്ഞെടുത്ത് വായിക്കാം. ഇത് വായനയോടുള്ള ഇഷ്ടം കൂട്ടും. പ്രത്യേക കാര്യം ശ്രദ്ധിക്കാനുള്ളത് ഏതെങ്കിലും ഡിവൈസിനെ ആശ്രയിക്കരുത് എന്നുള്ളതാണ്. അച്ചടിച്ച പുസ്‌തകങ്ങൾ വേണം വായിക്കാൻ. 

ഡിജിറ്റൽ വായന ശീലമാക്കിയവരെക്കാൾ  കോംപ്രിഹെൻഷൻ ടെസ്റ്റുകളിൽ കൂടുതൽ സ്‌കോർ ചെയ്‌തത്‌  അച്ചടിച്ച പുസ്‌തകങ്ങൾ  വായിച്ചവരാണെന്ന് പഠനങ്ങളിൽ പറയുന്നു. ഒരേ ഒരു കാര്യം ഡിജിറ്റൽ രീതിയൽ വായിച്ചവരെക്കാൾ വായിച്ച കാര്യം ഓർത്തിരിക്കുന്നത് അച്ചടിച്ച പുസ്‌തകങ്ങൾ വായിച്ചവരാണ് എന്നും കണ്ടു. 

വായന നൽകുന്ന ഗുണങ്ങൾ അനവധിയാണ്. അതുകൊണ്ടു തന്നെ പറ്റാവുന്നത്ര വായിക്കുന്നത് എന്തു കൊണ്ടും ഗുണകരമാണ്; പ്രത്യേകിച്ചും കുട്ടികൾക്ക് പുസ്തകത്താളുകളിൽ നിരവധി ശാരീരികവും മാനസികവുമായ ഗുണഫലങ്ങൾ ആണ് കാത്തിരിക്കുന്നത്.

English Summary : Benefits of Reading Books

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com