ADVERTISEMENT

ആധുനിക ചികിത്സാരീതികളെ വെല്ലുവിളിച്ച് പലപ്പോഴും വിവാദങ്ങളിൽ ഇടം നേടിയിട്ടുള്ള ഒരാളാണ് മോഹനൻ വൈദ്യർ. ഏറ്റവും ഒടുവിൽ, കോവിഡിനു ഫലപ്രദമായ ചികിത്സയുണ്ടെന്നു സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചികിത്സ നടത്തുകയും ചെയ്തതിന് പോലീസ് കേസെടുത്തിരുന്നു. ആ മോഹനൻ വൈദ്യരുടെ മരണമാകട്ടെ കോവിഡ് ബാധിച്ചും.

നിപ്പ പൊട്ടിപ്പുറപ്പെട്ട സമയത്ത് വവ്വാൽ ഭക്ഷിച്ചുപേക്ഷിച്ച പഴവർഗങ്ങൾ കഴിക്കരുതെന്നും വവ്വാലുകളിൽ നിന്നാണ് നിപ്പ വൈറസ് പകരുന്നതെന്നും ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകിയപ്പോൾ വവ്വാൽ കടിച്ച മാങ്ങ കഴിച്ച് മോഹനൻ വൈദ്യർ നിപ്പെയ വെല്ലുവിളിച്ച് അന്ന് വിവാദങ്ങളിൽ നിറഞ്ഞിരുന്നു. മാങ്ങ കഴിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. വവ്വാലിന് പനി വരുന്നതെങ്കിൽ ആദ്യം വവ്വാൽ ചാവണമെന്നും എലിക്കാണ് പനി വരുന്നതെങ്കിൽ ആദ്യം എലി ചാകണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. തന്റെ രോഗികൾ ഈ വൈറസ് ഉണ്ടെന്ന് വിശ്വസിക്കാതിരിക്കാനും ചികിത്സ എടുക്കാതിരിക്കാനുമാണ് മാങ്ങ കഴിക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തതെന്നും ഈ പകർച്ചവ്യാധിയെ തടയാനുളള കഷായങ്ങൾ കൈവശമുണ്ടെന്നും മോഹനൻ വൈദ്യർ അന്നും  പ്രഖ്യാപിച്ചിരുന്നു. വൈറസുകൾ ഇല്ല, കീമോതെറാപ്പി പാടില്ല തുടങ്ങിയ അശാസ്ത്രീയ വാദങ്ങളും ഇദ്ദേഹം നടത്തിയിരുന്നു

ഇങ്ങനെ വിവാദങ്ങളിൽ നിറഞ്ഞപ്പോഴും ഇദ്ദേഹത്തിന്റെ ചികിത്സ തേടിയെത്തുന്ന രോഗികളുമുണ്ടായിരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തും ഒട്ടേറെ ഇടങ്ങളിൽ ചികിത്സാലയം നടത്തിയിരുന്നു. കാൻസർ അടക്കമുള്ള മാരകരോഗങ്ങൾ വരെ ചികിത്സിച്ചിരുന്നതായും പറയപ്പെടുന്നു. 

English Summary : Mohanan Vaidyar passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com