കോവിഡ് മൂന്നാം തരംഗത്തെ തടയാൻ ചെയ്യേണ്ടത് എന്തെല്ലാം?

coronavirus
Photo credit : CI Photos / Shutterstock.com
SHARE

കോവിഡിന്റെ രണ്ടാം തരംഗത്തെ രാജ്യം ഒരുവിധം മറികടന്നെങ്കിലും ഒരു മൂന്നാം തരംഗ സാധ്യത ആരോഗ്യവിദഗ്ധർ തള്ളിക്കളയുന്നില്ല. മൂന്നാം തരംഗം ഉറപ്പാണെങ്കിലും അത് എപ്പോൾ എന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്. കോവിഡ് സുരക്ഷാ മുൻകരുതലുകൾ ജനങ്ങൾ പിന്തുടരാത്ത പക്ഷം മൂന്നാം തരംഗം ഉടനെ ഉണ്ടാകാം. എന്നാൽ മൂന്നാം തരംഗത്തെ തടയാനും അതിന്റെ പ്രഭാവം കുറയ്ക്കാനും ഇനി പറയുന്ന നിർദേശങ്ങൾ പിന്തുടരണമെന്ന് ജോൺ ഹോപ്കിൻസ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ പകർച്ചവ്യാധി വിദഗ്ധൻ പറയുന്നു.

1. ജനങ്ങൾ ജാഗ്രത കൈവിടാതെ ഇരട്ട മാസ്ക് ഉപയോഗം തുടരണം. സർജിക്കൽ മാസ്ക് ആദ്യവും കോട്ടൺ മാസ്ക് പുറമേയ്ക്കും ഉപയോഗിക്കുന്ന ഇരട്ട മാസ്ക് വൈറസ് ബാധയ്ക്കെതിരെ ഫലപ്രദമായ പ്രതിരോധം തീർക്കുന്നു.

2. സാമൂഹിക അകലം പാലിക്കണം. ആൾക്കൂട്ടത്തിലേക്ക് പോകുന്നത് ഒഴിവാക്കണം. അത്യാവശ്യം ഇല്ലാത്തപക്ഷം പുറത്ത് പോകാതിരിക്കുക.

3. വീടിനും ഓഫീസിനും അകത്തും സാമൂഹിക അകലം പാലിക്കണം. പറ്റുമെങ്കിൽ മാസ്ക് ധരിക്കുക.

4. താമസിക്കുന്ന ഇടത്ത് വായുസഞ്ചാരം ഉറപ്പാക്കുക. ജനലുകൾ തുറന്നിടുക.

5. കൈകൾ എപ്പോഴും ശുചിയാക്കി വയ്ക്കുക. കയ്യിൽ സോപ്പിട്ട് കഴുകാതെ കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ സ്പർശിക്കരുത്. സോപ്പ് ഇല്ലാത്തപക്ഷം സാനിറ്റൈസർ ഉപയോഗിക്കുക.

English Summary : Third COVID-19 Wave May Hit India Soon

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA