ADVERTISEMENT

എല്ലാ കുട്ടികളും ഇൻഫ്ലുവൻസ വാക്സീൻ എടുക്കണമെന്ന് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്ന വാർത്തകൾ നാം ശ്രദ്ധിച്ചിട്ടുണ്ടാകും. ഇൻഫ്ലൂവൻസ, കോവിഡ്- 19 എന്നിവയുടെ ലക്ഷണങ്ങൾ സമാനമായതിനാൽ ഫ്ലൂവിനെതിരെ വാക്സീൻ എടുക്കുന്നത് കുട്ടികളെ സുരക്ഷിതരാക്കുമെന്നും മാതാപിതാക്കളുടെ ആശങ്ക ഇല്ലാതാക്കുമെന്നും വിദഗ്ധർ കരുതുന്നു. 

എന്താണ് ഇൻഫ്ലുവൻസ അല്ലെങ്കിൽ ഫ്ലൂ, സാധാരണ ജലദോഷത്തിൽനിന്ന് ഇതിനുള്ള വ്യത്യാസം എന്താണ്, കുട്ടികളെ എന്തുകൊണ്ട് അതിൽനിന്നു സുരക്ഷിതരാക്കണം എന്നിങ്ങനെയുള്ള സംശയങ്ങൾ പല മാതാപിതാക്കൾക്കുമുണ്ട്. 

ഈ രോഗത്തെക്കുറിച്ചും അത് എങ്ങനെ തടയാമെന്നും നമുക്ക് നോക്കാം. 

കുട്ടികൾക്കുണ്ടാകുന്ന മൂക്കൊലിപ്പും ചുമയും ഇന്നു പതിവാണ്. പനി, മൂക്കടപ്പ്, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളോടൊപ്പം കുട്ടികൾക്ക് കൂടുതൽ അപകടരമായ രോഗാവസ്ഥയായ ഇൻഫ്ലൂവൻസ അതായത് ഫ്ലൂവും ബാധിക്കാം. 

കുട്ടികളുടെ ശ്വാസകോശത്തെയും ശ്വസനനാളികളെയും ബാധിക്കുന്ന  പകർച്ചവ്യാധിയായ വൈറൽ അണുബാധയാണ് ഇൻഫ്ലുവൻസ / ഫ്ലൂ, ഈ വർഷം കണ്ടുവരുന്ന ഏറ്റവും സാധാരണമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ ഒന്നാണ് ഇത്. ജോൺ ഹോപ്കിൻസ് സർവകലാശാല നടത്തിയ പഠനമനുസരിച്ച് മിക്ക കുട്ടികളും ഒരാഴ്ചയ്ക്കുള്ളിൽ സുഖം പ്രാപിക്കുന്നു, അതേസമയം മറ്റ് പലർക്കും ആശുപത്രി പരിചരണം ആവശ്യമുള്ള തരത്തിൽ കൂടുതൽ ഗുരുതരമായ അണുബാധയുണ്ടാകാം, മാത്രമല്ല ഇത് ശ്വാസകോശ അണുബാധയിലേക്കോ (ന്യുമോണിയ) മരണത്തിലേക്കോ നയിച്ചേക്കാം.

1  ഇന്ത്യയിൽ മാത്രം 5 വയസ്സിന് താഴെയുള്ള ഒരു ലക്ഷത്തോളം കുട്ടികൾ ഇൻഫ്ലുവൻസ / ഫ്ലൂ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായി പഠനങ്ങൾ വ്യക്തമാക്കുന്നു.

2 . ആർക്കാണ് അപകടസാധ്യത?

ആർക്കും ഇൻഫ്ലുവൻസ / ഫ്ലൂ ബാധിക്കാം. എന്നിരുന്നാലും, 6 മാസം മുതൽ 5 വയസ്സ് വരെയുള്ള കുട്ടികൾ, ഗർഭിണികൾ, 65 വയസ്സിന് മുകളിൽ പ്രായമായവർ, ആരോഗ്യ പ്രവർത്തകർ, പ്രമേഹം, ആസ്മ, അർബുദം, തുടങ്ങിയ രോഗങ്ങളുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ തുടങ്ങിയവർക്ക് ഈ അസുഖം പെട്ടെന്ന് പിടിപെടാൻ സാധ്യതയുണ്ട്.

പകർച്ച / വ്യാപനം

ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ പുറത്തേക്ക് വരുന്ന തുള്ളികൾ വഴിയാണ് ഇൻഫ്ലുവൻസ / ഫ്ലൂ വൈറസ് പടരുന്നത്. അതിനാൽ, രോഗബാധിതരായ ആളുകളുമായി അടുത്തിടപഴകുമ്പോവഅ‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രോഗിയിൽ നിന്നു വായുവിലെത്തുന്ന തുള്ളികൾ‌ ഏകദേശം 6 അടി വരെ വ്യാപിക്കുകയും സമീപത്തുള്ളവരിലേക്ക്‌ എത്തുകയും ചെയ്യും. കൊച്ചുകുട്ടികൾക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകൾക്കും പെട്ടെന്നുതന്നെ അണുബാധയുണ്ടാകും. അവരിൽനിന്നു മറ്റുള്ളവരിലേക്കും രോഗം പകരും. 

പ്രതിരോധം

ഈ രോഗത്തിനെതിരെ നിരവധി ആന്റിവൈറൽ (ആന്റി ഇൻഫ്ലുവൻസ) മരുന്നുകൾ ഉണ്ടെങ്കിലും രോഗം പിടിപെടാതിരിക്കുക എന്നതിന് തന്നെയാണ് മുൻഗണന. ലളിതവും ഫലപ്രദവുമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നത് അണുബാധയുടെ വ്യാപനം തടയാൻ സഹായിക്കും. ഇനി പറയുന്നവ അവയിൽ  ഉൾപ്പെടുന്നു:

1. ചുമ / തുമ്മൽ ഉള്ളപ്പോൾ വായും മൂക്കും മൂടാൻ കുട്ടികളെ പഠിപ്പിക്കുക. 

2. കൈകൾ പതിവായി വൃത്തിയായി കഴുകുക. വെള്ളമില്ലാത്ത സാഹചര്യങ്ങളിൽ സാനിറ്റൈസർ ഉപയോഗിക്കുന്നതും ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. 

3. അണുബാധിതരിൽനിന്നു സുരക്ഷിതമായ അകലം പാലിക്കുന്നതും നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുന്നതും നല്ലതാണ്. 

4. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുക. 

5. വാർഷിക ഇൻഫ്ലുവൻസ വാക്സിനേഷൻ എടുക്കുക.

ഇൻഫ്ലുവൻസയിൽനിന്ന് രക്ഷിക്കാൻ സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ മാർഗമാണ് വാർഷിക ഇൻഫ്ലുവൻസ / ഫ്ലൂ വാക്സിനേഷൻ. 

കുട്ടികൾക്ക് വാർഷിക ഇൻഫ്ലുവൻസ വാക്സിനേഷൻ നൽകാൻ ആഗോള, ഇന്ത്യൻ ആരോഗ്യ അധികൃതർ ശക്തമായി ശുപാർശ ചെയ്യുന്നു. ഇൻഫ്ലൂവൻസ വൈറസിനെതിരായ പ്രതിരോധ ശേഷി കാലക്രമേണ കുറയുന്നതിനാലും വൈറസിൽ ജനിതക വ്യതിയാനങ്ങൾ വരുന്നതിനാലും എല്ലാം വർഷവും വാക്സീൻ എടുക്കണം. ഇൻഫ്ലുവൻസയ്‌ക്കെതിരെ പ്രതിവർഷം പ്രതിരോധ കുത്തിവയ്പ്പെടുക്കുന്നത് നിങ്ങളുടെ കുട്ടിയുടെ പ്രതിരോധശേഷി വർധിപ്പിക്കുക മാത്രമല്ല, അണുബാധയുടെ വ്യാപനം തടയുന്നതിനും സഹായിക്കുന്നു. 

ഇൻഫ്ലുവൻസ രോഗത്തെക്കുറിച്ചും വാക്സിനേഷനിലൂടെ അത് തടയുന്നതിനെ കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ശിശുരോഗ വിദഗ്ധരെ സമീപിക്കുക

നിരാകരണം: പൊതുജനതാല്പര്യാർത്ഥം GlaxoSmithKline Pharmaceuticals Limited, ഡോ. ആനി ബെസന്റ് റോഡ്, വോർലി, മുംബൈ 400 030, ഇന്ത്യ പ്രസിദ്ധീകരിക്കുന്നത്. ഈ വിവരങ്ങൾ‌ പൊതുവായ അവബോധത്തിന് മാത്രമുള്ളതാണ്. ഇവയൊന്നും തന്നെ വൈദ്യോപദേശമല്ല. മെഡിക്കൽ ചോദ്യങ്ങൾ, അല്ലെങ്കിൽ നിങ്ങളുടെ അവസ്ഥയെക്കുറിച്ച് എന്തെങ്കിലും ചോദ്യമോ ആശങ്കയോ ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുക. വാക്സീൻ വഴി തടയാൻ കഴിയുന്ന രോഗങ്ങളുടെ പൂർണമായ ലിസ്റ്റിനും ഓരോ രോഗത്തിനുമുള്ള പൂർണമായ വാക്സിനേഷൻ ഷെഡ്യൂളിനും നിങ്ങളുടെ ശിശുരോഗ വിദഗ്ധരെ സമീപിക്കുക. GSK ഉൽ‌പ്പന്നവുമായി ബന്ധപ്പെട്ട പരാതികൾ india.pharmacovigilance@gsk.com- എന്ന ഇമെയിൽ വിലാസത്തിൽ കമ്പനിക്ക് റിപ്പോർ‌ട്ട് ചെയ്യുക.

CL code: NP-IN-FLT-OGM-210010, DoP Jun 2021

English Summary : Influenza vaccine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com