ഡോ. പി.ജി. ബാലഗോപാലിന് പുരസ്കാരം

ima-best-doctor-award-for-dr-p-g-balagopal
ഡോ.പി.ജി. ബാലഗോപാൽ
SHARE

ആലപ്പുഴ ∙ മികച്ച ഡോക്ടർക്കുള്ള ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ- ഐഎംഎ പുരസ്കാരം കൊച്ചിൻ റീജനൽ കാൻസർ റിസർച്ച് സെന്റർ സൂപ്രണ്ട് ഡോ.പി.ജി. ബാലഗോപാലിന്.

അൻപതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്. ഡോ.ബി. പദ്മകുമാർ ചെയർമാനും ഡോ.പി.എസ്. ഷാജഹാൻ, പ്രഫ.ർ നെടുമുടി രവികുമാർ എന്നിവർ അംഗങ്ങളുമായ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. ഡോക്ടേഴ്സ് ദിനമായ ജുലൈ ഒന്നിന് മൂന്നു മണിക്ക് ആലപ്പുഴ ഐഎംഎ ഹാളിൽ നടക്കുന്ന ചടങ്ങിൽ കൃഷി മന്ത്രി പി. പ്രസാദ് അവാർഡ് സമ്മാനിക്കും. പി.പി. ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷത വഹിക്കും. എം. ആരിഫ് എംപി, എച്ച്. സലാം എംഎൽഎ, ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി.സക്കറിയ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

പ്രമുഖ കാൻസർ രോഗ വിദഗ്ധനായ ബാലഗോപാൽ തിരുവനന്തപുരം ആർസിസിയിൽ ഓങ്കോളജി സർജൻ ആയിരുന്നു. കൊച്ചിയിൽ ആധുനിക സംവിധാനങ്ങളുള്ള കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചു. തിരുവനന്തപുരം കേശവദാസപുരം സ്വദേശിയാണ്. ഭാര്യ: ജെ. ഇന്ദു (ആലപ്പുഴ തിരുവാമ്പാടി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക).

Content Summary :  IMA Best Doctor award for Dr P.G. Balagopal

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA