ADVERTISEMENT

കോവിഡ്– 19 ന്റെ പ്രത്യാഘാതങ്ങൾ നാം വിചാരിക്കുന്നതിലും അധികമാണ്. യുകെയിലെ ആരോഗ്യ ഗവേഷകർ നടത്തിയ പഠനം മനുഷ്യന്റെ തലച്ചോറിനെ കോവിഡ് എങ്ങനെ സ്വാധീനിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. 

കോവിഡ് മുക്തരായവരിൽ തലച്ചോറിലെ ഗ്രേമാറ്ററിൽ കുറവ് വന്നതായി പഠനത്തിൽ കണ്ടു. ബൗദ്ധികമായ കഴിവ്, രുചി, ഗന്ധം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഭാഗമാണിത്. 

യുകെ ബയോബാങ്ക്, കോവിഡ് ആരംഭക്കുന്നതിന് മുൻപ് 40,000 പേരുടെ സ്കാനിങ്ങ് നടത്തിയിരുന്നു. 2021 ൽ ഇവരിൽ കുറെ പേരെ ക്ഷണിച്ച് രണ്ടാമതൊരു സ്കാനിങ്ങ് കൂടി നടത്തി. 

തലച്ചോറിൽ കോവിഡ് ബാധ ഉണ്ടാക്കുന്ന ഫലങ്ങൾ ഗവേഷകർ പഠിച്ചു. രണ്ടാമത് സ്കാനിങ്ങ് നടത്തിയ 782 പേരിൽ 394 പേർ കോവിഡ് മുക്തരായവർ ആയിരുന്നു. 

കോവിഡ് ബാധിച്ചവരുടെ തലച്ചോറിലെ ഇടതുഭാഗത്തെ ഇൻസുലാ പാരാ ഹിപ്പോകാമ്പൽ ഗൈറസ്, ഇടതു ഭാഗത്തെ കോർട്ടക്സ് എന്നിവിടങ്ങളിലെ ഗ്രേ മാറ്റർ നഷ്ടമായതായി കണ്ടു. 

ഘ്രാണശക്തി, രുചി ആസ്വദിക്കാനുള്ള കഴിവ് എന്നിവയുമായി ബന്ധപ്പെട്ട ഭാഗങ്ങളിലെ ഗ്രേ മാറ്റർ ആണ് നഷ്ടമായത്. 

കേന്ദ്ര നാഡീ വ്യവസ്ഥയിലേക്ക് വൈറസ് പ്രവേശിക്കുന്നത് olfactory mucosa വഴി ആയതിനാലാകാമെന്ന് ഗവേഷകർ പറയുന്നു. നാസാദ്വാരത്തിന്റെ മുകളിൽ സ്ഥിതി ചെയ്യുന്ന മ്യൂക്കസ് സ്രവിപ്പിക്കുന്ന സ്‌തരമാണ് olfactory mucosa. 

കൊറോണ വൈറസ് ഉണ്ടാക്കുന്നത് നാഡീ സംബന്ധമായ പ്രശ്‌നങ്ങളെ ഇനിയും കൂടുതൽ മനസിലാക്കേണ്ടതുണ്ടെന്നും പഠനം പറയുന്നു.

English Summary : COVID-19 infection impacts brain's grey cells, affects memory, study says

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com