ADVERTISEMENT

കോവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് മാസം അവസാനത്തോടെ ഇന്ത്യയിൽ എത്താമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐസിഎംആർ). എന്നാൽ രണ്ടാം തരംഗത്തിന്റെ അത്ര കടുത്തതാകില്ല മൂന്നാം തരംഗമെന്നാണ് ഐസിഎംആറിന്റെ നിഗമനം.

നാല് കാരണങ്ങളാണ് ഇന്ത്യയെ കോവിഡ് മൂന്നാം തരംഗത്തിലേക്ക് നയിക്കാൻ സാധ്യതയെന്ന് ഐസിഎംആറിലെ സാംക്രമിക രോഗ, പകർച്ചവ്യാധി വിഭാഗം  മേധാവി ഡോ. സമീരൻ പാണ്ഡ പറയുന്നു. ഇതിൽ ആദ്യത്തേത് ആദ്യ രണ്ട് തരംഗങ്ങളിൽ ജനങ്ങൾ കൈവരിച്ച പ്രതിരോധശേഷിയിൽ ഇടിവ് സംഭവിക്കാനുള്ള സാധ്യതയാണ്. പ്രതിരോധശേഷി വല്ലാതെ താഴ്ന്നു പോയാൽ മൂന്നാം തരംഗത്തിലേക്ക് സ്വാഭാവികമായും രാജ്യം നയിക്കപ്പെടും.

രണ്ടാമത്തെ സാധ്യത ജനങ്ങൾ കൈവരിച്ച പ്രതിരോധശേഷിയെ വെട്ടിച്ചു കടക്കാവുന്ന ഒരു കോവിഡ് വകഭേദമാണ്. ഡെൽറ്റ വകഭേദമായിരുന്നു ഇന്ത്യയിൽ രണ്ടാം തരംഗത്തിന് കാരണമായത്. കോവിഡ് കേസുകൾ ഉയരുന്നത് ഡെൽറ്റയ്ക്ക് വീണ്ടും വ്യതിയാനം സംഭവിക്കാനുള്ള അവസരമുണ്ടാകും. ഇനി അഥവാ ഈ വകഭേദം പ്രതിരോധശേഷിയെ മറികടന്നില്ലെങ്കിലും വകഭേദത്തിന് ഉണ്ടാകാവുന്ന വർധിച്ച വ്യാപന ശേഷിയാണ് മൂന്നാം തരംഗത്തിന്റെ ശക്തമായ മറ്റൊരു സാധ്യത.

കോവിഡ് നിയന്ത്രണങ്ങൾ വ്യാപനം കുറയും മുൻപ് സംസ്ഥാനങ്ങൾ പിൻവലിക്കുന്നതും കോവിഡ് മൂന്നാം തരംഗത്തിന് കാരണമാകാമെന്ന് ഡോ. സമീരൻ കൂട്ടിച്ചേർത്തു. അതേസമയം ലോകം മൂന്നാം തരംഗത്തിന്റെ പ്രാരംഭ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ തെദ്രോസ് അദാനം ഗെബ്രയേസുസ് പറയുന്നു. അതിവേഗം പടരുന്ന കോവിഡ് ഡെൽറ്റ വകഭേദമാണ് ഇതിന് പിന്നിലെന്നും ലോകാരോഗ്യസംഘടന മേധാവി ചൂണ്ടിക്കാട്ടി.

English Summary : ICMR states 4 reasons that could lead to the third wave

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com