ക്ഷയ രോഗകേസുകള്‍ ഉയരുന്നത് കോവിഡ് മൂലമോ ?

INDIA-HEALTH-VIRUS-VACCINE
(Photo: PRAKASH SINGH / AFP)
SHARE

രാജ്യത്തിന്റെ ചിലയിടങ്ങളില്‍ ക്ഷയരോഗികളുടെ എണ്ണമുയരുന്നത് കോവിഡുമായി ബന്ധപ്പെട്ടാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.  കോവിഡ് രോഗമുക്തരായവരില്‍ ക്ഷയരോഗ കേസുകള്‍ ഉണ്ടാകുന്നതായി മധ്യപ്രദേശിലെ ചില ഡോക്ടര്‍മാരും അവകാശപ്പെട്ടു. എന്നാല്‍ ഇത്തരം ആശങ്കകളെ തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം രംഗത്തെത്തി. കോവിഡ് ബാധയെയും ക്ഷയരോഗത്തെയും നേരിട്ടു ബന്ധിപ്പിക്കുന്ന ശാസ്ത്രീയ തെളിവുകളൊന്നും ലഭ്യമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

ഇരു രോഗങ്ങളും പകരുന്നതും ശ്വാസകോശത്തെ പ്രധാനമായും ബാധിക്കുന്നതുമാണ്. എന്നാല്‍ ഇവയെ കൂട്ടിയിണക്കാന്‍ സാധിക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു.  കോവിഡ് അനുബന്ധ നിയന്ത്രണങ്ങള്‍ മൂലം 2020ല്‍ ഇന്ത്യയിലെ ടിബി കേസുകള്‍ 20 ശതമാനം കുറയുകയാണ് ഉണ്ടായതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. 

കോവിഡില്‍ നിന്ന് രോഗമുക്തി നേടുന്നവരുടെ പ്രതിരോധശക്തി കുറച്ച് കാലത്തേക്ക് അല്‍പം ദുര്‍ബലമായി കാണപ്പെടുന്നുണ്ട്. ഈ അവസ്ഥയില്‍ ക്ഷയരോഗാണുക്കള്‍ ശരീരത്തെ ആക്രമിക്കാനുള്ള സാധ്യത മന്ത്രാലയം തള്ളിക്കളയുന്നില്ല. ക്ഷയരോഗമുണ്ടാക്കുന്ന മൈകോബാക്ടീരിയം ടൂബര്‍കുലോസിസ് ചിലരില്‍ നിര്‍ജീവാവസ്ഥയില്‍ ഇരിക്കാറുണ്ട്. ശരീരം പ്രതിരോധശേഷി കുറഞ്ഞ് ദുര്‍ബലമാകുന്ന സമയത്ത് അവയ്ക്ക് വേഗം പടരാനുള്ള അവസരം ലഭിച്ചേക്കാം. ഇത്തരത്തിലാകാം ചില കോവിഡ് രോഗികളില്‍ ക്ഷയരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 

English Summary : Corona infection and TB cases should not be linked together

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA