ADVERTISEMENT

ആരോഗ്യ രംഗത്തെ വിദഗ്ധരെ അണിനിരത്തി QKDOC.com ഒരുക്കുന്ന ‘പ്രതീക്ഷ - ആരോഗ്യത്തിലൂടെ ആശങ്കകളില്ലാതെ’ എന്ന  സൗജന്യ വെബിനാർ സീരീസ് എറണാകുളം ജില്ലയിൽ  23 ന് ആരംഭിക്കുന്നു. വിവിധ ചികിത്സാ മേഖലകളിലുള്ള  പ്രഗത്ഭരായ ഡോക്ടർമാർ  പങ്കെടുക്കുന്ന ഈ പരിപാടിയിൽ ഡോക്ടറോട് സംശയങ്ങൾ ചോദിക്കാനുള്ള അവസരം ലഭിക്കുന്നതാണ്.

വെബിനാർ സീരിസിന്റെ ആദ്യ ഭാഗമായി  ഡോ. അരുൺ ഫിലിപ് (സീനിയർ മെഡിക്കൽ ആൻഡ് ഹെമറ്റൊ കാൻസർ സ്പെഷലിസ്റ്റ്, രാജഗിരി ഹോസ്പിറ്റൽ, എറണാകുളം )‘ മലാശയ അർബുദം അറിയേണ്ടതെല്ലാം’  എന്ന വിഷയത്തിൽ 23 വൈകിട്ട്  3 നും, ഡോ. മൂസ കുന്ഹി   (കൺസൽറ്റന്റ് ആൻഡ് കാർഡിയോ സർജൻ, സിറ്റി ഹോസ്പിറ്റൽ, എറണാകുളം & ഇന്ത്യാന ഇൻസ്റ്റിറ്റ്യൂട്ട്, മംഗലാപുരം ) ‘ഹൃദയം - രോഗങ്ങൾ, ചികിത്സ, ശസ്ത്രക്രിയകൾ, ഹൃദയം മാറ്റിവയ്ക്കൽ’ എന്ന വിഷയത്തിൽ 25 ന് രാവിലെ 11.30 നും, ഡോ. സജിത്ത് റോയ് ( കൺസൽറ്റന്റ് ചീഫ് ഫിസിഷൻ, എൻ. കെ. പി. വൈദ്യർ ലിവർ സ്പെഷ്യാലിറ്റി ആയുർവേദ ക്ലിനിക്, എറണാകുളം ) ‘കരൾ സംബന്ധമായ രോഗങ്ങൾ - കാരണങ്ങളും ചികിത്സകളും’ എന്ന വിഷയത്തിൽ 25 ന് വൈകിട്ട്  7നും, ഡോ. ഡാട്‌സൺ ജോർജ് പി (കൺസൽറ്റന്റ് യൂറോളജിസ്റ്റ്, ലേക്‌ഷോർ ഹോസ്പിറ്റൽ,  എറണാകുളം ) ‘മൂത്രശയകല്ല് -  ലക്ഷണങ്ങൾ പരിശോധനകൾ, പരിഹാരങ്ങൾ, നൂതന ചികിത്സാരീതികൾ’ എന്ന വിഷയത്തിൽ ഓഗസ്റ്റ് 1 ന്‌ ഉച്ചകഴിഞ്ഞ് 2.30 ‌ നും വെബിനാറുകൾ  അവതരിപ്പിക്കുന്നു. 

English Summary : QkDoc webinar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com