കോവിഡിനെ നേരിടാൻ ആറിന പദ്ധതിയുമായി ഡോ. വിശാഖ ശിവ്ദസാനി

COVID Test | Mumbai Railway Station | (Photo by Sujit Jaiswal / AFP)
മുംബൈയിലെ റെയിൽവേ സ്റ്റേഷനിലെത്തിയ യാത്രക്കാരിയെ കോവിഡ് പരിശോധനയ്ക്കു വിധേയയാക്കുന്നു. (Photo by Sujit Jaiswal / AFP)
SHARE

കോവിഡിനെയും അതുണ്ടാക്കുന്ന അനന്തര പ്രശ്നങ്ങളെയും നേരിടാൻ ആറിന പദ്ധതി നിർദേശിച്ചു ഡോക്ടർ. മുംബൈയിലെ ഡോക്ടറും ന്യൂട്രീഷ്യനിസ്റ്റുമായ ‘ഡോക്ടർ വീ’ എന്നറിയപ്പെടുന്ന ഡോ. വിശാഖ ശിവ്ദസാനി തന്റെ പുസ്തകമായ ‘കോവിഡ് ആൻഡ് പോസ്റ്റ് കോവിഡ് റിക്കവറി’യിലാണ് ആറിന പദ്ധതി മുന്നോട്ടു വയ്ക്കുന്നത്. കോവിഡിനെ പ്രതിരോധിക്കാനായി ഭക്ഷണ രീതികളിലും ജീവിത ശൈലിയിലും പ്രയോജനപ്പെടുത്താവുന്ന പദ്ധതിയാണിത്. രോഗികളിലെ വിട്ടുമാറാത്ത ജീവിത ശൈലി രോഗങ്ങൾ മാറ്റിയെടുക്കാൻ ഡോ. വിശാഖ പ്രയോജനപ്പെടുത്തിയ സമാന തത്വങ്ങളിലൂടെയാണ് ഈ പ്രോട്ടോക്കോളും രൂപപ്പെടുത്തിയത്. മരുന്നുകൾക്ക് അപ്പുറം കോവിഡിനെ പ്രതിരോധിക്കാനുള്ള വഴികളാണു പുസ്തകം പറയുന്നത്. 

∙ ആഹാര ക്രമീകരണം: നല്ല കൊഴുപ്പ്, മിതമായ പ്രോട്ടീൻ, കുറഞ്ഞ കാർബോഹൈഡ്രേറ്റ് എന്നിവയടങ്ങിയ ഭക്ഷണ രീതി പ്രയോജനപ്പെടുത്തണം. അരി ഭക്ഷണം പോലെ കാർബോഹൈഡ്രേറ്റ് അടങ്ങിയവ പ്രഭാത ഭക്ഷണമായും അത്താഴമായും കഴിക്കരുത്.

∙ കുടലിന്റെ ആരോഗ്യം: കുടലിൽ നല്ല ബാക്ടീരിയകളും ചീത്ത ബാക്ടീരിയകളുമുണ്ട്. ഇതിൽ നല്ല ബാക്ടീരിയകളെ വളർത്താനുള്ള ഘടകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കണം. പ്രീബയോട്ടിക്സ് (വെളുത്തുള്ളി, ആപ്പിൾ, സവാള തുടങ്ങിയവ), പ്രോബയോട്ടിക്സ് (തൈര് തുടങ്ങിയവ) നല്ല ബാക്ടീരിയകൾക്കു ഗുണകരമാണ്. പഞ്ചസാര ഉപയോഗം കുറയ്ക്കുക.

∙ ഉറക്കം: ഉറക്കം കുറയുന്നതു പ്രതിരോധ ശക്തിയെ ബാധിക്കും. ഓരോരുത്തരുടെയും ജൈവ ഘടികാരത്തിന് അനുസരിച്ച് കൃത്യമായി ഉറങ്ങിയെഴുന്നേൽക്കുക, ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുൻപെങ്കിലും ടിവി, സ്മാർട് ഫോൺ തുടങ്ങിയവ ഓഫ് ചെയ്യുക.

∙ വ്യായാമം: പതിവായി വ്യായാമം ചെയ്യുന്നതു നമ്മുടെ പ്രതിരോധ ശേഷി വർധിപ്പിക്കും. കോവിഡ് ബാധിതർ ഘട്ടം ഘട്ടമായ മാത്രം വ്യായാമം പുനരാരംഭിക്കുക.

∙ മാനസിക സമ്മർദം നിയന്ത്രിക്കുക: ധ്യാനം, ശ്വസന വ്യായാമങ്ങൾ എന്നിവയിലൂടെ മാനസിക സമ്മർദം ലഘൂകരിക്കാം.

∙ പോഷകാഹാരങ്ങൾ: വൈറ്റമിൻ സി, ഡി, മഗ്നീഷ്യം, സിങ്ക് എന്നിവയടങ്ങിയ ഭക്ഷണപദാർഥങ്ങൾ, സപ്ലിമെന്റുകൾ എന്നിവ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കും.

English Summary : COVID- 19 preventing tips from doctor

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA