ADVERTISEMENT

ലോകമെമ്പാടും കോവിഡ് മഹാമാരി എല്ലാ മേഖലകളെയും മന്ദഗതിയിലാക്കിയിരിക്കുന്നു. ഇതിൽ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നത്  ആരോഗ്യമേഖലയാണ്.  ലോകത്താകമാനം  41 ലക്ഷം പേർ കോവിഡ് മൂലം മരണപ്പെട്ടതിൽ 4 ലക്ഷം പേർ ഇന്ത്യയിൽ നിന്നുമാണ്. അമിതമായ ഹോസ്‌പിറ്റലൈസേഷൻസ്, ഡോക്ടറുമാരുടെയും, നഴ്‌സുമാരുടെയും, മറ്റു ആരോഗ്യ പ്രവർത്തകരുടെയും   ദൗർലഭ്യം, ചികിത്സയ്ക്ക് അത്യന്താപേക്ഷിതമായ വെന്റിലേറ്റർ, ഓക്സിജൻ ഇവയുടെ ലഭ്യതക്കുറവ് എന്നിവ മൂലം ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്ന ആളുകളുടെ ജീവൻ നിലനിർത്തുന്നതിൽ ആരോഗ്യ വിദഗ്ദർ  പ്രയാസം അനുഭവിക്കുന്നു. കോവിഡ് ആരോഗ്യമേഖലയിൽ വിതച്ചുകൊണ്ടിരിക്കുന്ന രൂക്ഷപ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ലോകത്താകമാനമുള്ള  ഫിസിഷ്ൻസ്, ഗവേഷകർ തുടങ്ങിയവർ അശ്രാന്ത പരിശ്രമങ്ങൾ നടത്തി വരുന്നതിന്റെ ഫലമായി വികസിപ്പിച്ചെടുത്ത വാക്‌സീനുകൾ ഒരു പരിധി വരെ ഈ വിപത്തിൽ നിന്നു കരകയറാൻ സഹായകമാകുന്നു.

കോവിഡിനെതിരെയുള്ള വാക്‌സീനുകൾ ലഭ്യമെങ്കിലും സാമൂഹിക അകലം പാലിക്കൽ, യാത്രകൾ ഒഴിവാക്കൽ, ആശുപത്രി സന്ദർശനം ഒഴിവാക്കൽ, മരുന്നുകളുടെ ലഭ്യത കുറവ് എന്നിവ സാധാരണ ജനതയെ പ്രത്യേകിച്ചും ഡയബറ്റിസ് പോലെയുള്ള രോഗങ്ങൾ ഉള്ള ആളുകളെ ഏറ്റം മാനസിക സമ്മർദത്തിൽ ആഴ്ത്തിയ ഈ സമയത്തു കേരളത്തിലെ ഡയബറ്റിസ് സ്പെഷ്യലിറ്റി സെന്റർ ആയ ജ്യോതിദേവ്സ് ഡയബറ്റിസ് സെന്ററിൽ നിന്നു വെർച്വൽ പ്ലാറ്റഫോമുകൾ ഉപയോഗിച്ച്  കോവിഡിനായുള്ള ചികിത്സ മാർഗം വളരെ ഫലപ്രദമായി പ്രാവർത്തികമായി. 

ജ്യോതിദേവ്സ് ഡയബറ്റിസ് കെയർ സെന്ററിന്റെ ചെയർമാനും മാനേജിങ് ഡിറക്ടറും ആയ ഡോ. ജ്യോതിദേവ് കേശവദേവിന്റെ നേതൃത്വത്തിൽ വെർച്വൽ കോവിഡ് ഇൻ പേഷ്യന്റ് കെയർ (വി സി ഐ പി) എന്ന ചികിത്സ രീതിക്കു രോഗികൾ സ്വയമായോ അല്ലെങ്കിൽ അവരുടെ ബന്ധുക്കൾ മുഖേനയോ വീടുകളിൽ തന്നെ ചികിത്സ നടത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. വി സി ഐ പി പ്രവർത്തികമാക്കിയ 220 രോഗികളും ഏറ്റവും വേഗത്തിൽ ആശുപത്രിവാസം ഇല്ലാതെ പൂർണമായും രോഗമുക്‌തി നേടിയതിനാൽ കോവിഡ് ചികിത്സക്കായി ഫലപ്രദമെന്ന് തെളിയിച്ച ഈ ചികിത്സാ മാതൃകയുടെ കൃത്യമായ പ്രോട്ടോകോൾ, പ്രവർത്തനരീതി, വിജയകരമായ ചികിത്സാഫലങ്ങൾ എന്നിവ അടുത്തിടെ എൽസെവിയർ പബ്ളിഷേഴ്സിന്റെ ശാസ്ത്ര ജേണലായ ഡയബറ്റിസ് ആൻഡ് മെറ്റബോളിസം : ക്ലിനിക്കൽ റിസർച്ച് ആൻഡ് റിവ്യൂസിൽ  പ്രസിദ്ധപ്പെടുത്തി. ഈ പഠനഫലങ്ങൾ  ജൂണിൽ നടന്ന അഡ്വാൻസ്ഡ്  ടെക്നോളോജിസ്  & ട്രീട്മെന്റ്സ്  ഫോർ  ഡയബെറ്റിസ്  (ATTD,  (Paris))  2021  അവതരിപ്പിച്ചു.

വിർച്വൽ കോവിഡ് ഇൻ പേഷ്യന്റ് കെയർ ടീം  വിദഗ്ധ പരിശീലനം നേടിയ ഡോക്ടറുമാർ, നഴ്സസ്, ഡയബറ്റിസ് എഡ്യൂക്കേറ്റർസ്, ഡയറ്റീഷ്ൻസ്, സൈക്കോളജിസ്റ്റ് എന്നിവർ അടങ്ങുതാണ്. 2020 സെപ്റ്റംബർ മുതൽ വി സി ഐ പി ജ്യോതിദേവ്സ് ഡയബറ്റിസ് സെന്ററിൽ എൻറോൾ ചെയ്യുന്ന കോവിഡ് രോഗികളിൽ പ്രാവർത്തികമാക്കി വരുന്നതായി ഡോ. ജ്യോതിദേവ് അഭിപ്രായപ്പെട്ടു. കോവിഡ് പോസിറ്റീവ് ആയ രോഗികൾക്കു വീടുകളിൽ  ഉപയോഗിക്കാൻ കഴിയുന്ന ബ്ലഡ് പ്രഷർ അപ്പാരറ്റസ്, ഗ്ലുക്കോമീറ്റർ, തെർമോമീറ്റർ എന്നിവ നൽകുന്നു. കൺവെൻഷണൽ ചികിസാ രീതിക്കു വിപരീതമായി വി സി ഐ പി യിൽ കോർട്ടിക്കോസ്റ്റീറോയ്ഡ്സ്, ഓറൽ ആന്റി കോയഗുലന്റ്സ്, ഇഞ്ചക്ടബിൽ മെഡിക്കേഷൻസ് ആയ ഹെപ്പാരിൻ എന്നീ മരുന്നുകളുടെ ഉപയോഗം രോഗികളെ വാട്സാപ്പ് വിഡിയോ, സൂം വിഡിയോ തുടങ്ങിയവയിലൂടെ പരിശീലിപ്പിക്കുന്നു. കോവിഡ് ബാധിച്ച ഡയബറ്റിസ് രോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിൽ ആക്കുക എന്നത് മുഖ്യമാകയാൽ വിഡിയോ കാളുകളിലൂടെ നഴ്സുമാർ രോഗികളെയും പരിപാലകരെയും  കണ്ടിന്യൂസ് ഗ്ളൂക്കോസ് മോണിറ്ററിങ് (സി ജി എം )  ഡിവൈസുകളായ ഗാർഡിയൻ  റിയൽ -ടൈം , ഫ്രീസ്റ്റൈൽ  ലിബ്രെ , കണ്ണെക്ടഡ് ഗ്ളൂക്കോസ്  മീറ്റർസ് എന്നിവയുടെ ഉപയോഗ രീതി പരിശീലിപ്പിക്കുന്നു. അവശ്യസമയങ്ങളിൽ രോഗികളുടെ സാംപിളുകൾ വീടുകളിൽ നിന്നു ശേഖരിച്ചു ലാബ് പരിശോധനകളും നടത്തുന്നു. വി സി ഐ പി യിലൂടെ പൾസ്‌ റേറ്റ്, റെസ്പിറേറ്ററി റേറ്റ്, എന്നിവയുടെ കൃത്യമായ മോണിറ്ററിങ്, അംഗീകൃത രോഗചികിത്സ മാർഗങ്ങളുടെ ഉപയോഗം ഇവയിലൂടെ രക്‌തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നത് മൂലമുള്ള ആശുപത്രിപ്രവേശിപ്പിക്കൽ ഒഴിവാക്കാൻ സാധിക്കുമെന്ന് പഠനത്തിൽ തെളിയിക്കപ്പെട്ടു.  

ഹോസ്‌പിറ്റലൈസേഷൻസുമായി താരതമ്യം ചെയ്യുമ്പോൾ വി സി ഐ പി തികച്ചും ഇക്കണോമിക്കലി അഫൊർഡബിൾ ആണെന്നും വിദഗ്ധമായ പരിശീലനം നേടിയ ഒരു ചെറിയ മെഡിക്കൽ ടീമിന്റെ സഹായത്തോടെ നൂറുകണക്കിന് ആളുകളെ പരിചരിക്കാൻ കഴിയുമെന്നും കണ്ടെത്തി. വി സി ഐ പി യിൽ കൂടി 5 പ്രധാന പരാമീറ്ററുകളായ പൾസ്‌ റേറ്റ്, റെസ്പിറേറ്ററി റേറ്റ്, ബ്ലഡ് പ്രഷർ, ടെംപറേച്ചർ, ബ്ലഡ് ഗ്ളൂക്കോസ് ഇവ മോണിറ്റർ ചെയ്യേണ്ടതാകയാൽ വിദ്യാഭ്യാസവും സ്വയം പ്രചോദനവും ഉള്ള ആളുകളിൽ മാത്രമേ ഈ മാതൃക പ്രാവർത്തികമാക്കാൻ  സാധിക്കുകയുള്ളു എന്നത്  വി സി ഐ പിയുടെ ഒരു പോരായ്മ ആയി കണക്കാക്കാവുന്നതാണ്.  

വി സി ഐ പി യുടെ  കോൺസെപ്ച്‌ലൈസേഷൻ & എക്സിക്യൂഷൻ എസ്പെർട്ട് പാനലിൽ  ഡോ. ഹരി  പി എൻ , വിസ്കോൺസിൻ , യു സ് എ , ഡോ. റെബേക്ക  വിറ്റാൽ , ബോസ്റ്റൺ , യു സ് എ എന്നിവർ മറ്റു ഡോക്ടർസ്, നഴ്സസ്, ഡയറ്റീഷ്യൻസ് എന്നിവർക്കൊപ്പം   ഉൾപ്പെടുന്നു. കോവിഡ് ചികിത്സ സുഗമമായി വേഗത്തിൽ രോഗികളിൽ  എത്തിക്കുന്നതിനായി വി  സി ഐ പി മാതൃക ആക്കുന്നതിനുള്ള സാധ്യതയുടെ വിശകലനത്തിനും അടിയന്ത്രിതമായ എക്സിക്ക്യൂഷനും വി സി ഐ പി കെയർ പ്രൊപോസൽ ആരോഗ്യമന്ത്രിക്കു സമർപ്പിച്ചു.

English Summary : Home intervention model treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com