ADVERTISEMENT

ഹെപ്പറ്റൈറ്റിസ് എ-യ്ക്ക് കാരണമാകുന്നതെന്താണെന്ന് മനസിലാക്കാം.

ഹെപ്പറ്റൈറ്റിസ് എ വൈറസ് മൂലം കരളിനെ ബാധിക്കുന്ന അണുബാധയാണ് ഹെപ്പറ്റൈറ്റിസ് എ. ആഴ്ചകൾ മുതൽ മാസങ്ങൾ വരെ നീണ്ടുനിൽക്കുന്ന ഈ അണുബാധ നേരിയ തോതിൽ മുതൽ കഠിനമായ രോഗം വരെയായി മാറാം. ലോകാരോഗ്യ സംഘടനയുടെ (WHO) കണക്ക് പ്രകാരം ആഗോളതലത്തിൽ പ്രതിവർഷം 10 കോടിയിലധികം ആളുകൾ ഹെപ്പറ്റൈറ്റിസ് എ ബാധിതരാകുന്നു. കരളിനെ ബാധിക്കുന്ന ഈ അസുഖം കുട്ടികളിൽ സാധാരണമാണെങ്കിലും ചില കേസുകളിൽ ഗുരുതരമാകാറുണ്ട്. മുതിർന്ന കുട്ടികളിലും പ്രായപൂർത്തിയായവരിലും റിപ്പോർട്ട് ചെയ്ത 70 ശതമാനം കേസുകളിലും ഗുരുതരമായ മഞ്ഞപ്പിത്തമാണ് പ്രധാന ലക്ഷണം. 

ഹെപ്പറ്റൈറ്റിസ് എ അണുബാധ വിട്ടുമാറുമെങ്കിലും അവ കഠിനമായിതന്നെ ശരീരത്തെ ബാധിക്കാം. ചില കേസുകളിൽ ഇത് കരളിനെ പൂർണമായും ഇല്ലാതാക്കുകയും അപൂർവ്വ സന്ദർഭങ്ങളിൽ മരണത്തിന് കാരണമാകുകയും ചെയ്യുന്നു. ലോകമെമ്പാടും ഈ അസുഖം റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ശുചിത്വമില്ലാത്ത പ്രദേശങ്ങളിൽ നിന്നാണ് കൂടുതൽ കേസുകൾ. ഇതുകൊണ്ടാണ് കൂടുതൽ മെച്ചപ്പെട്ട നഗരങ്ങളിൽ താമസിക്കുന്ന കുട്ടികളിൽ ഈ അണുബാധ റിപ്പോർട്ട് ചെയ്യാത്തതും എന്നാൽ കൗമാര പ്രായത്തിലുള്ളവരിലും പ്രായപൂർത്തിയായവരിലും കടുത്ത അണുബാധയായി മാറുന്നതിനും കാരണം.

ഇത് എങ്ങനെ വ്യാപിക്കുന്നു?

മലിനമായ വെള്ളം, ഹെപ്പറ്റൈറ്റിസ് എ വൈറസ് അടങ്ങിയ ഭക്ഷണം എന്നിവയിലൂടെ ഹെപ്പറ്റൈറ്റിസ് എ പടരുന്നു. പ്രധാനമായും മലം-ഉമിനീർ എന്നിവ വഴി പകരുന്ന ഈ രോഗം മലിനമായ വെള്ളം, പാൽ, പാകം ചെയ്യാത്ത ഭക്ഷണം, വൃത്തിയായി സൂക്ഷിക്കാത്ത ഭക്ഷണസാധനങ്ങൾ, വൃത്തിയില്ലാതെ വിളമ്പുന്ന ഭക്ഷണം എന്നിവയിലൂടെയും പടരുന്നു.

രോഗം ബാധിച്ച കുട്ടിയുടെ ഡയപ്പർ മാറ്റിയ ശേഷം കൈകൾ നന്നായി കഴുകാതെ അബദ്ധവശാൽ ഭക്ഷണം കഴിച്ചാൽ നിങ്ങൾക്ക് ഹെപ്പറ്റൈറ്റിസ് എ ബാധിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങൾ ഒരു റെസ്റ്റോറന്റിൽ ഭക്ഷണവും പാനീയങ്ങളും പങ്കിടുകയോ അല്ലെങ്കിൽ ഒരു വാതിലിൽ സ്പർശിക്കുകയോ ചെയ്താൽ പോലും അസുഖം ബാധിക്കാം. കാരണം രോഗബാധിതരായ വ്യക്തിയുടെ മലത്തിൻ്റെ അംശം ചിലപ്പോൾ ആ വാതിലിൽ ഉണ്ടായിരിക്കാം.

ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കുക

രോഗം ബാധിച്ച എല്ലാവർക്കും രോഗലക്ഷണങ്ങളുണ്ടാകണമെന്നില്ല. അണുബാധയുണ്ടായി 2 മുതൽ 6 ആഴ്ചയ്ക്കുള്ളിലാണ് സാധാരണയായി രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുക. അവ ഇനിപ്പറയുന്നവയാണ്:

●       പനി

●       ഛർദ്ദി

●       ചാരനിറത്തിലുള്ള മലം

●       ക്ഷീണം

●       വയറുവേദന

●       സന്ധി വേദന

●       വിശപ്പില്ലായ്മ

●       ഓക്കാനം

●       മഞ്ഞപ്പിത്തം

gsk

രോഗം ബാധിച്ച എല്ലാവർക്കും എല്ലാ ലക്ഷണങ്ങളും കാണിക്കണമെന്നില്ലെന്ന കാര്യം ഓർമ്മിക്കുക. ചില സന്ദർഭങ്ങളിൽ, ലക്ഷണങ്ങൾ 6 മാസം വരെ6 നീണ്ടുനിൽക്കാം.

ഹെപ്പറ്റൈറ്റിസ് എ - ഇത് തടയാൻ കഴിയുമോ?

അതെ, ഹെപ്പറ്റൈറ്റിസ് എ അണുബാധ തടയാൻ കഴിയും. നിങ്ങളെ സ്വയം പരിരക്ഷിക്കാനുള്ള എളുപ്പവഴികൾ ഇനിപ്പറയുന്നവയാണ്:

1. ശുദ്ധമായ വെള്ളം കുടിച്ച്, ഭക്ഷണം നന്നായി വേവിച്ച്. അസംസ്കൃത മാംസവും കക്കയിറച്ചിയും ഒഴിവാക്കുക, പഴങ്ങളും പച്ചക്കറികളും ശുദ്ധമായ വെള്ളത്തിൽ കഴുകുക.

2. ടോയ്‌ലറ്റ് ഉപയോഗിച്ചതിന് ശേഷവും കുഞ്ഞിന്റെ ഡയപ്പർ മാറ്റിയ ശേഷവും ഭക്ഷണം തയ്യാറാക്കുന്നതിനും കഴിക്കുന്നതിനും മുമ്പായി സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകണമെന്ന കാര്യം ഓർക്കുക.

3. നിങ്ങളുടെ വീടിനകത്തും പരിസരത്തും ശുചിത്വം ഉറപ്പാക്കുക.

4. ഹെപ്പറ്റൈറ്റിസ് എയിൽ നിന്ന് നിങ്ങളുടെ കുട്ടിയെ സംരക്ഷിക്കാൻ വാക്സിനേഷൻ സഹായിക്കുന്നു.

ഹെപ്പറ്റൈറ്റിസ് എയ്ക്കുള്ള ചികിത്സ?

ഹെപ്പറ്റൈറ്റിസ് എ യ്ക്ക് പ്രത്യേക ചികിത്സയൊന്നുമില്ല, അതിനാൽ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ച് രോഗം തടയുന്നതാണ് നല്ലത്. ഹെപ്പറ്റൈറ്റിസ് എ തടയാനുള്ള വിശ്വസനീയമായ മാർഗമാണ് വാക്സിനേഷൻ. 

ഹെപ്പറ്റൈറ്റിസ് എ വാക്സിനേഷൻ എപ്പോൾ നൽകാം?

ഒരു വയസും അതിൽ കൂടുതലുമുള്ള കുട്ടികൾക്ക് ഹെപ്പറ്റൈറ്റിസ് എയ്‌ക്കെതിരായ വാക്സിനേഷൻ നൽകാം. അതിനാലാണ് ആഗോള, ദേശീയ ആരോഗ്യ അതോറിറ്റികളായ ഡബ്ല്യുഎച്ച്ഒ, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് എന്നിവ അർഹരായ എല്ലാ കുട്ടികൾക്കും ഹെപ്പറ്റൈറ്റിസ് എ വാക്സിനേഷൻ നൽകാൻ ശുപാർശ ചെയ്യുന്നത്. ഹെപ്പറ്റൈറ്റിസ് എ, നിങ്ങളുടെ കുട്ടിയുടെ വാക്സിനേഷൻ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ശിശുരോഗവിദഗ്ദ്ധരെ സമീപിക്കുക.

നിരാകരണം: പൊതുജനതാൽപര്യാർത്ഥം ഡോ. ആനി ബെസന്റ് റോഡ്, വോർലി, മുംബൈ 400 030, ഇന്ത്യ എന്ന മേൽവിലാസത്തിൽ പ്രവർത്തിക്കുന്ന GlaxoSmithKline Pharmaceuticals Limited. പ്രസിദ്ധീകരിക്കുന്നത്. ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അവബോധത്തിന് വേണ്ടി മാത്രമുള്ളതാണ്. ഇവയൊന്നും വൈദ്യോപദേശമല്ല. നിങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഹെപ്പറ്റൈറ്റിസ് എയെ കുറിച്ചോ എന്തെങ്കിലും മെഡിക്കൽ ചോദ്യങ്ങളോ  ആശങ്കകളോ ഉണ്ടെങ്കിൽ ദയവായി ഡോക്ടറെ സമീപിക്കുക. വാക്സീൻ കാരണം തടയാൻ കഴിയുന്ന രോഗങ്ങളുടെ പൂർണ്ണമായ ലിസ്റ്റിനും ഓരോ രോഗത്തിനുമുള്ള വാക്സിനേഷൻ ഷെഡ്യൂളിനും ദയവായി നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനെ ബന്ധപ്പെടുക. GSK ഉൽ‌പ്പന്നവുമായി ബന്ധപ്പെട്ട പരാതികൾ india.pharmacovigilance@gsk.com എന്നതിലേക്ക് റിപ്പോർട്ട് ചെയ്യുക. 

This article has been created by the Studio18 team on behalf of GSK

CL code: NP-IN-HAV-OGM-210011 , DoP Jul 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com