ADVERTISEMENT

അടുത്ത കാലത്ത് വാക്‌സീന്‍ എടുത്തവര്‍ക്ക് പുതിയ വകഭേദങ്ങളുണ്ടാക്കുന്ന ബ്രേക്ക്ത്രൂ കോവിഡ് അണുബാധയില്‍ നിന്ന് കൂടുതല്‍ സംരക്ഷണം ലഭിക്കുന്നതായി മൊഡേണ പുറത്ത് വിട്ട പുതിയ പഠനറിപ്പോര്‍ട്ട്. കോവിഡിന് ബൂസ്റ്റര്‍ ഡോസ് വാക്‌സീന്‍ വേണമെന്ന കമ്പനിയുടെ വാദത്തിന് പിന്തുണയേകുന്നതാണ് പഠനം.

 

എട്ട് മാസത്തിനിടെ രണ്ടാമത്തെ ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്ക് കഴിഞ്ഞ വര്‍ഷം വാക്‌സീന്‍ എടുത്തവരെ അപേക്ഷിച്ച് ബ്രേക്ക്ത്രൂ കോവിഡ് അണുബാധയുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് കൈസര്‍ പെര്‍മനന്റേ സതേണ്‍ കാലിഫോര്‍ണിയയുമായി ചേര്‍ന്ന് മൊഡേണ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. കഴിഞ്ഞ വര്‍ഷം വാക്‌സീന്‍ എടുത്ത 14,000 പേരുടെ സ്ഥിതിയാണ് എട്ട് മാസം മുന്‍പ് വാക്‌സീന്‍ എടുത്ത 11,000 പേരുടെ വിവരങ്ങളുമായി ഗവേഷകര്‍ താരതമ്യപ്പെടുത്തിയത്.  

 

അടുത്തിടെ വാക്‌സീന്‍ എടുത്തവര്‍ക്ക് ബ്രേക്ക്ത്രൂ കോവിഡ് ബാധയുണ്ടാകാനുള്ള സാധ്യത 36 ശതമാനം കുറവാണെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു. തങ്ങളുടെ ബൂസ്റ്റര്‍ ഡോസ് വാക്‌സീന് അംഗീകാരം നല്‍കാന്‍ മൊഡേണ അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനോട് (എഫ്ഡിഎ)  ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ മാസം ഫൈസര്‍-ബയോഎന്‍ടെക് വാക്‌സീനും സമാനമായ അനുമതി തേടി. പ്രതിരോധ ശേഷി കുറവുള്ളവര്‍ക്ക് മൂന്നാമതൊരു ഡോസ് കോവിഡ് വാക്‌സീന്‍ നല്‍കാന്‍ എഫ്ഡിഎ അനുമതി നല്‍കിയിരുന്നു. 

 

English Summary : Breakthrough infection and covid vaccination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com