ADVERTISEMENT

കോട്ടയം ∙ കോവിഡ് ബാധിതര്‍ക്ക് നഷ്ടപ്പെട്ട മണം തിരിച്ചു കിട്ടാന്‍ വൈകുന്നതിനു പരിഹാരമായി ചില പൊടികൈകള്‍ നിര്‍ദേശിക്കുകയാണ് മെഡിക്കല്‍ കോളജിലെ ഇഎന്‍ടി വിഭാഗം മേധാവി ഡോ. ഷിബു ജോര്‍ജ്. നാരങ്ങാ, റോസാപ്പൂവ്, യൂക്കാലിപ്റ്റ്സ്, കരയാമ്പു തുടങ്ങിയവയുടെ ഗന്ധം മാറിമാറി 20 സെക്കന്‍ഡ് രാവിലെയും വൈകിട്ടും  ശ്വസിച്ചാല്‍ നഷ്ടപ്പെട്ട മണം വൈകാതെ തിരികെ ലഭിക്കും. ഒട്ടും പണചെലവില്ലാതെയും ആര്‍ക്കും പരീക്ഷിക്കാന്‍ കഴിയുന്ന ഈ നിര്‍ദേശങ്ങള്‍  നൂറ് ശതമാനം ശാസ്ത്രീയം എന്ന് പറയാന്‍ കഴിയില്ലെങ്കിലും മണം നഷ്ടപ്പെടുന്ന ഘട്ടത്തില്‍ പണ്ടുമുതല്‍ തുടര്‍ന്നുവരുന്ന ഈ മാര്‍ഗം കോവിഡ് മൂലം മണം നഷ്ടപ്പെട്ടവര്‍ക്കും മണം തിരിച്ചുകിട്ടാന്‍ സഹായിക്കാമെന്നും ഡോ. ഷിബു ജോര്‍ജ് പറഞ്ഞു.

മണം നഷ്ടപ്പെടുന്നത്

കോവിഡ് ബാധിക്കുന്നവരില്‍ 80 ശതമാനം പേര്‍ക്കും മണം നഷ്ടപ്പെടും. ഇതില്‍ 60 ശതമാനം പേര്‍ക്കും ഒരാഴ്ചയ്ക്കുള്ളില്‍ മണം തിരികെ കിട്ടും. ബാക്കി 40 ശതമാനം പേരില്‍ 30 ശതമാനം പേര്‍ക്കും ആറ് മാസത്തിനുള്ളില്‍ മണം തിരിച്ചുകിട്ടും, 10 ശതമാനം പേരില്‍ മണം തിരിച്ചുകിട്ടാന്‍ ഒരു വര്‍ഷമോ അതിലധികമോ സമയം വേണ്ടി വന്നേക്കാം. ഏറെക്കാലം മണം ഇല്ലാതെ വരുന്നതോടെ കോവിഡ് ബാധിതര്‍ ഏറെ ആശങ്കയിലാകും. മണം ഒരിക്കലും തിരികെ കിട്ടില്ലേ എന്നുപോലും ആശങ്കപ്പെടുന്നവരും ഉണ്ട്. കോവിഡ് ബാധിതരായ യുവതീയുവാക്കളാണ് മണം നഷ്ടപ്പെടുന്നതില്‍ ഏറെയും മുതിര്‍ന്നവരില്‍ ഈ പ്രശ്നം താരതമ്യേന കുറവാണ്. 

മണം നഷ്ടപ്പെടാന്‍ കാരണം.

കോവിഡ് വൈറസുകള്‍ മൂക്കിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കുകയും പുറത്തുപോകുകയും ചെയ്യുമ്പോള്‍ മൂക്കിനുള്ളില്‍ നീര്‍ക്കെട്ട് ഉണ്ടാകുകയും മൂക്ക് അടഞ്ഞ്  മണം നഷ്ടപ്പെടുകയും ചെയ്യും. ശ്വാസം വലിക്കുന്നതിന്റെ തുടക്കത്തിലെ ഞരമ്പുകളുടെ സെല്ലുകള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ മൂലം മണം ലഭിക്കാതിരിക്കാം. ഞരമ്പുകളുടെ തകരാർ മൂലവും മണം ലഭിക്കാതിരിക്കാം. 

മറ്റ് ചികിത്സകള്‍.

ജലദോഷം പോലുള്ള ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ മണം നഷ്ടപെടാറുണ്ട്. എന്നാല്‍ ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ മണം തിരിച്ച് കിട്ടും. കോവിഡ് വന്നപ്പേഴാണ് ദീര്‍ഘനാള്‍ മണം ലഭിക്കാത്ത ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തിയത്. സാധാരണ ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ക്ക് സ്റ്റിറോയ്ഡ് മരുന്നുകളാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ഒപ്പം വൈറ്റമിന്‍ എ, ഓമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവയും നല്‍കാം.  എന്നാല്‍ ഇവ മണം തിരിച്ചു കിട്ടുന്നതിനു പൂര്‍ണമായി ഗുണം ചെയ്യുന്നതല്ല. കോവിഡ് രോഗികളുടെ മുരുന്നു പ്രോട്ടോക്കോളില്‍ സ്റ്റിറോയ്ഡ് മരുന്നുകള്‍ നിര്‍ദേശിച്ചിട്ടില്ലാത്തതിനാല്‍ ഇവ കോവിഡ് ബാധിതര്‍ക്ക് നല്‍കുന്നതില്‍ തടസ്സമുണ്ട്. 

വ്യത്യസ്തമായ മണങ്ങള്‍ തിരിച്ചറിയുന്നു.

നാരങ്ങാ, റോസാപ്പൂവ്, യൂക്കാലിപ്റ്റ്സ്, കരയാമ്പു എന്നിവ ശ്വാസ നാളത്തിലേക്ക് ചെല്ലുമ്പോള്‍ മണം വേര്‍തിരിച്ച് അനുഭവവേദ്യമാകും. തുടര്‍ച്ചായി ഈ മണങ്ങളല്‍ മാറിമാറി ലഭിക്കുമ്പോള്‍ പതിയെ ഓരോ മണങ്ങളും തിരിച്ചറിയാന്‍ തുടങ്ങും.

 

English summary : Covid19 and smell loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com