ആർത്തവ ശുചിത്വത്തിനൊപ്പം പരിസ്ഥിതിയ്ക്കും കരുതലേകാം: മെൻസ്ട്രൽ കപ്പ് എന്ന ഗെയിം ചേഞ്ചർ

sirona
SHARE

ഏറ്റവും അടുത്ത സുഹൃത്തിന്റെ കല്യാണത്തിനു തിളങ്ങാൻ തൂവെള്ള നിറത്തിൽ പുതിയ ലഹങ്ക വാങ്ങി തയാറെടുത്തിരിക്കുകയായിരുന്നു ആരതി. ഒടുവിൽ കല്യാണ ദിവസം വന്നെത്തി. രാവിലെ എണീറ്റപ്പോൾ അതാ ഓർക്കാപ്പുറത്ത് പീരീഡ്സ്. ഉദ്ദേശിച്ചതിനും രണ്ടു ദിവസം മുന്നേ എത്തിയതാണ് കക്ഷി. ഈ അവസ്ഥയിൽ പുതിയ ലഹങ്കയുമിട്ട് കല്യാണത്തിന് പോകുന്ന കാര്യം ചിന്തിക്കാൻ വയ്യ. തലേന്നുതന്നെ മേശപ്പുറത്ത് എടുത്തുവച്ച ലഹങ്കയ്ക്കൊപ്പം കല്യാണത്തിന് ഷൈൻ ചെയ്യാനുള്ള മോഹവും അലമാരിയിൽ നാലായി മടക്കിവച്ച് ഇരുണ്ട നിറമുള്ള സൽവാറും എടുത്ത് നിരാശയോടെ ആരതി മുറിവിട്ടിറങ്ങി. 

ആരതിയുടേതിനു സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകാത്ത വനിതകൾ വിരളമാണ്. ആർത്തവദിനങ്ങളിൽ ഇളം നിറത്തിലുള്ള യൂണിഫോം ധരിച്ച് സ്കൂളിൽ പോകുന്ന പെൺകുട്ടികളടക്കം അനുഭവിക്കുന്ന ഒരു ടെൻഷനുണ്ട്. ഉപയോഗിക്കുന്ന തുണിയിൽ നിന്നോ സാനിറ്ററി പാഡിൽ നിന്നോ ആർത്തവരക്തം ലീക്കായി വസ്ത്രത്തിൽ പടരുമോ എന്ന പേടി. സ്വസ്ഥമായി നടക്കാനോ ഇരുന്നിടത്തുനിന്ന് അനങ്ങാനോ വയ്യാത്ത അവസ്ഥ. ചുരുക്കിപ്പറഞ്ഞാൽ മാസത്തിലെ നാലഞ്ച് ദിനങ്ങൾ അപ്പാടെ ആർത്തവം തട്ടിയെടുക്കുകയാണ്. 

menstural-cup-sirona-marketing-campaign-product

എന്നാൽ ഈ ബുദ്ധിമുട്ടുകളിൽനിന്നു സ്ത്രീകൾക്ക് രക്ഷയേകി ആർത്തവദിനങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് മെൻസ്ട്രൽ കപ്പുകളുടെ കടന്നുവരവ്. ആർത്തവദിനങ്ങളാണെന്നു പോലും മറന്നു പോകുന്നു എന്നതാണ് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുന്നവർ എടുത്തുപറയുന്ന പ്രധാനകാര്യം. ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യയിലെ സ്ത്രീകളിൽ ഭൂരിഭാഗവും മെൻസ്ട്രൽ കപ്പുകൾ ഉപയോഗിക്കാൻ മടിക്കുന്നവരാണ്. യോനീ ഭാഗത്തേക്ക് കപ്പുകൾ കടത്തി വയ്ക്കാനുള്ള ഭയമാണ് ചിലരെ തടയുന്നതെങ്കിൽ മറ്റു ചിലർക്ക് മാറ്റങ്ങൾ ഉൾക്കൊള്ളാനാവാത്ത പഴയ തലമുറക്കാരാണ് വിലങ്ങുതടിയാകുന്നത്. 

സാനിറ്ററി പാഡുകളും തുണിയും ടാംപൂണുകളുമൊക്കെപ്പോലെ ഏറെ സുരക്ഷിതമായി ഉപയോഗിക്കാവുന്നതാണ് മെൻസ്ട്രൽ കപ്പുകൾ.

മറ്റേതൊരു ദിവസത്തെയും പോലെ ഓടാനോ ചാടാനോ വെള്ളത്തിലിറങ്ങാനോ പോലുമുള്ള സ്വാതന്ത്ര്യം മെൻസ്ട്രൽ കപ്പുകൾ തരുന്നുണ്ട്. യോനിയിലെ പിഎച്ച് മൂല്യം കപ്പിന്റെ ഉപയോഗം മൂലം മാറാത്തതിനാൽ അണുബാധയെക്കുറിച്ചു പേടി വേണ്ട. ആര്‍ത്തവ രക്തം പുറത്തേക്കു വരാതെ കപ്പിനുള്ളിൽ തന്നെ ശേഖരിക്കപ്പെടുന്നതിനാൽ ഈര്‍പ്പം, രക്തത്തിന്റെ നനവു കൊണ്ടുണ്ടാകുന്ന അസ്വസ്ഥതകൾ എന്നിവ ഉണ്ടാവുകയുമില്ല. അതായത്, ആർത്തവശുചിത്വം നൂറു ശതമാനം ഗ്യാരന്റി. 

sirona-reusable-menstural-cup-hygiene-solutions-health

വ്യക്തിശുചിത്വം ഉറപ്പു വരുത്തുന്നതിനൊപ്പം പരിസ്ഥിതിക്കും ദോഷം ചെയ്യാതിരിക്കാൻ മെൻസ്ട്രൽ കപ്പുകൾ ഏറെ ഗുണം ചെയ്യുന്നു. ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പാഡുകൾ പൂർണമായി നശിച്ച് മണ്ണിൽ അലിയാൻ നൂറ്റാണ്ടുകൾ തന്നെ വേണം. ഇത് പരിസ്ഥിതിക്കുണ്ടാക്കുന്ന ദോഷം ചില്ലറയല്ല. കപ്പുകൾ പുനരുപയോഗിക്കാം എന്നതിനാൽ പരിസര ശുചിത്വവും പരിസ്ഥിതിയുടെ സുരക്ഷയും ഉറപ്പാക്കാൻ സാധിക്കും. 

രക്തം പുറത്തേക്കു വരില്ല എന്ന് ഉറപ്പായതുകൊണ്ട് സ്വിമ്മിങ് പൂളിലിറങ്ങി ഒന്നു നീന്തണമെന്നു വച്ചാലും നോ ടെൻഷൻ. സാധാരണ പാഡുമായി താരതമ്യപ്പെടുത്തുമ്പോള്‍ മെന്‍സ്ട്രല്‍ കപ്പിന് അഞ്ച് മടങ്ങുവരെ സംഭരണശേഷി കൂടുതലാണ്. അതിനാൽ ഒരു കപ്പ് എട്ടു മുതൽ പത്തു വരെ മണിക്കൂർ പുറത്തെടുക്കാതെ ഉപയോഗിക്കാം. 

health-sirona-hygiene-product

സിറോണ എന്ന കമ്പനി പുറത്തിറക്കിയിരിക്കുന്ന തരം കപ്പുകൾ നൂറു ശതമാനം മെഡിക്കൽ ഗ്രേഡ് സിലിക്കൺ കൊണ്ട് നിർമിച്ചിരിക്കുന്നതിനാൽ സുരക്ഷ ഉറപ്പാക്കി ഉപയോഗിക്കാം. സ്റ്റെറിലൈസ് ചെയ്യുന്നതിനായി പ്രകൃതിദത്ത വസ്തുക്കളിൽനിന്ന് ഉല്പാദിപ്പിച്ച പ്രത്യേക സൊല്യൂഷൻ കപ്പുകളിൽ ദുർഗന്ധം നിലനിൽക്കുന്നില്ലെന്നും പൂർണമായും അണുവിമുക്തമാണെന്നും ഉറപ്പുവരുത്തുന്നു. ഇതിനുപുറമേ കപ്പ് സ്റ്റെറിലൈസ് ചെയ്യാൻ മാത്രമായി പ്രത്യേക ഉപകരണവും സിറോണ വിപണിയിലെത്തിച്ചിട്ടുണ്ട്. 

health-sirona-hygiene-product-menstural-cup

ദീർഘകാലം പുനരുപയോഗം ചെയ്യാമെന്നതാണ് കപ്പുകളുടെ മറ്റൊരു സവിശേഷത. ആർത്തവത്തിന്റെ പേരിൽ ധാരാളം പണം ചെലവാക്കിയിരുന്ന ദിനങ്ങൾ ഇനി പഴങ്കഥയാണ്. 399 രൂപ നിരക്കിലാണ് സിറോണ കപ്പുകൾ വിപണിയിലെത്തിച്ചിരിക്കുന്നത്. ഒരു കപ്പ് 10 വർഷം വരെ ഉപയോഗിക്കാനാവും എന്നതാണ് പ്രത്യേകത.സിറോണ മെൻസ്ട്രൽകപ്പ് വാങ്ങാൻ ഇവി‌‌ടെ ക്ലിക്ക് ചെയ്യുക. നിലവിലുള്ള ഇളവുകൾക്കൊപ്പം 15 ശതമാനം അധികം കിഴിവ് ലഭിക്കാൻ SIRONA15 എന്ന കൂപ്പൺകോഡ് ഉപയോഗിക്കുക.

Content Summary : Sirona Reusable Menstrual Cup & hygiene solutions

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA