ADVERTISEMENT

ഗര്‍ഭകാലത്തോ അതിനു ശേഷമോ വിഷാദരോഗത്തിന് അടിമപ്പെടുന്ന അമ്മമാര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങളിലേക്കും വിഷാദരോഗം പടരാമെന്ന് പഠനം. കുഞ്ഞുങ്ങള്‍ വളര്‍ന്ന് 24 വയസ്സിനോട് അടുക്കുമ്പോഴാണ് വിഷാദരോഗ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുകയെന്നും ബ്രിസ്റ്റോള്‍ സര്‍വകലാശാല നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. 

 

ഗര്‍ഭകാലത്തോ പ്രസവാനന്തരമോ വിഷാദമുണ്ടായ അമ്മമാരുടെ മക്കളില്‍ വിഷാദരോഗ സ്കോര്‍ മറ്റുള്ളവരെ അപേക്ഷിച്ച് മൂന്ന് പോയിന്‍റ് അധികമാണെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. 5029 പേരെ 10 മുതല്‍ 24 വയസ്സു വരെ 14 വര്‍ഷക്കാലം നിരീക്ഷിച്ചാണ് പഠനം നടത്തിയത്. കുട്ടിക്കാലത്തും കൗമാരത്തിലും ഇവരുടെ വിഷാദരോഗ സാധ്യത ഗവേഷണ സംഘം നിരീക്ഷിച്ചു.

 

പ്രസവാനന്തരം വിഷാദമുണ്ടായ അമ്മാരുടെ മക്കളില്‍ വിഷാദ രോഗ ലക്ഷണങ്ങള്‍ ക്രമമായി വര്‍ദ്ധിച്ചു വന്നതായി ഗവേഷകര്‍ പറയുന്നു. അതേ സമയം പ്രസവത്തിനു മുൻപേ ഗര്‍ഭകാലത്ത് തന്നെ വിഷാദമുണ്ടായ അമ്മമാരുടെ മക്കളിലാണ് ഉയര്‍ന്ന തോതിലുള്ള വിഷാദ രോഗം കണ്ടെത്തിയത്.

 

ഗര്‍ഭകാലത്തും പ്രസവാനന്തരവും വിഷാദരോഗത്തിലേക്ക് അമ്മമാര്‍ വീണു പോകാതിരിക്കാന്‍ പ്രത്യേക ശ്രദ്ധയും പരിചരണവും  അവര്‍ക്ക് നല്‍കേണ്ടതിന്‍റെ ആവശ്യകത പഠനം അടിവരയിടുന്നു. ഗര്‍ഭകാലത്ത് അമ്മമാരുടെ ശാരീരിക ആരോഗ്യം പോലെ തന്നെ മാനസിക ആരോഗ്യവും പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് റോയല്‍ കോളജ് ഓഫ് സൈക്യാര്‍ടിസ്റ്റ്സിലെ ഡോ. ജോണ്‍ ബ്ലാക്ക് പറയുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് ഇതിന് പ്രാധാന്യം ഏറുകയാണെന്നും ഡോ. ബ്ലാക്ക് ചൂണ്ടിക്കാട്ടി. ബിജെസൈക്ക് ഓപ്പണ്‍ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.

 

Content Summary : Depression in pregnant women and mothers: How children are affected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com