രാജഗിരി ആശുപത്രിയിൽ സമ്പൂർണ തൈറോയ്ഡ് ക്ലിനിക്

rajagiri
രാജഗിരി ആശുപത്രിയിൽ പുതിയതായി ആരംഭിച്ച തൈറോയ്ഡ് ക്ലിനിക്കിന്റെ ഉദ്ഘാടനം ചലച്ചിത്രതാരം ആശാ ശരത് നിർവഹിക്കുന്നു. രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി സി എം ഐ, മെഡിക്കൽ ഡയറക്ടർ ഡോ.ശിവ് കെ നായർ, എൻഡോക്രൈനോളജി വിഭാഗം ഡോക്ടർമാരായ ഡോ. സക്കറിയ പി എസ്, ഡോ. ജെയിംസ് ആന്റണി എന്നിവർ സമീപം.
SHARE

ആലുവ : രാജഗിരി ആശുപത്രിയിൽ സമ്പൂർണ തൈറോയ്ഡ് ചികിത്സാ ക്ലിനിക് പ്രവർത്തനമാരംഭിച്ചു. രാജ്യാന്തര നിലവാരമുള്ള തൈറോയ്ഡ് ക്ലിനിക്കിന്റെ ഉദ്ഘാടനം ചലച്ചിത്രതാരം ആശ ശരത് നിർവഹിച്ചു.രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി സി എം ഐ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ ഡയറക്ടർ ഡോ. ശിവ് കെ നായർ, എൻഡോക്രൈനോളജി വിഭാഗം ഡോക്ടർമാരായ ഡോ. സക്കറിയ പി എസ്, ഡോ. ജെയിംസ് ആന്റണി, ന്യൂക്ലിയർ വിഭാഗം ഡോ. വിജയ് ഹാരിഷ് സോമസുന്ദരം തുടങ്ങിയവർ സംസാരിച്ചു.

തൈറോയ്ഡ്  പാരാതൈറോയ്ഡ് രോഗങ്ങൾ മുൻകൂട്ടി കണ്ടെത്താനും ചികിത്സിക്കാനും സാധിക്കുന്ന വിധത്തിൽ എൻഡോക്രൈനോളജി, റേഡിയോളജി, പതോളജി, ന്യൂക്ലിയർ മെഡിസിൻ, തൈറോയ്ഡ് സർജറി, തൈറോയ്ഡ് ഓങ്കോ സർജറി, ഓങ്കോളജി എന്നീ വിഭാഗങ്ങളെ ഏകോപിപ്പിച്ചാണ് ക്ലിനിക്കിന്റെ പ്രവർത്തനം. തൈറോയ്ഡ് കാൻസറിനുള്ള നൂതന ചികിത്സാ രീതിയായ റേഡിയോ അയഡിൻ തെറാപ്പിയും ഇവിടെ ലഭ്യമാണ്. വ്യത്യസ്ത തരം തൈറോയ്ഡ് കാൻസറുകളുടെ ചികിത്സയ്ക്കായി റേഡിയോ ആക്റ്റീവ് അയഡിൻ ഉപയോഗിച്ചുള്ള ചികിത്സാ രീതിയാണ് റേഡിയോ അയഡിൻ തെറാപ്പി.

ബുധനാഴ്ചകളിലും വെള്ളിയാഴ്ചകളിലും 10 മുതൽ 4 മണി വരെയാണ് ക്ലിനിക്കിന്റെ സേവനം ലഭ്യമാകുക. തൈറോയ്ഡ് ക്ലിനിക്കിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഈ മാസം 6, 8, 13, 15, തീയതികളിൽ സൗജന്യ തൈറോയ്ഡ് രോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന നൂറു പേർക്ക് സൗജന്യ പരിശോധനയും രോഗനിർണയവും ഒപ്പം അനുബന്ധ ചികിത്സകളിൽ ഇളവും ലഭ്യമാകും. ക്ലിനിക്കിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കുറഞ്ഞ നിരക്കിൽ പ്രത്യേക ചികിത്സാ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. വിശദ വിവരങ്ങൾക്കും രെജിസ്ട്രേഷനുമായി 8590965542 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.

Content Summary:  Inauguration of Thyroid Clinic at Rajagiri Hospital

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA